0%

Chapter Title : മൃഗം 9 [Master]

Author : Master Read All Parts 2102

ഇവിടെ നില്‍ക്കണ്ട...എന്റെ മകള്‍ക്ക് മറ്റെന്തെങ്കിലും വിധത്തിലുള്ള സുരക്ഷ ഞാന്‍ ഒരുക്കിക്കൊളാം..നീ ഇവിടെ നില്‍ക്കുന്നത് വലിയ അപകടമാണ്..ഇപ്പോള്‍ത്തന്നെ അവന്മാര്‍ നിന്നെ കണ്ടുപിടിക്കാനായി ആളുകളെ സിറ്റി മൊത്തം അയച്ചു കഴിഞ്ഞിട്ടുണ്ടാകും..നിന്നെ കൈയില്‍ കിട്ടാതെ അവന്മാര്‍ അടങ്ങാനും പോകുന്നില്ല...”

പുന്നൂസ് പറഞ്ഞുനിര്‍ത്തി അവന്റെ കണ്ണിലേക്ക് നോക്കി.

“സാറേ..സാറിനിത്ര ഭയം ഉണ്ടായിരുന്നെങ്കില്‍, എന്തിനാണ് എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്? എന്നായാലും ഈ പറയുന്ന ആളുകളോട് ഞാന്‍ അങ്ങയുടെ മകള്‍ക്ക് വേണ്ടി മുട്ടേണ്ടവനാണ്...അതല്ലാതെ സുവിശേഷം പ്രസംഗിച്ച് അവന്മാരുടെ മനസ് മാറ്റാന്‍ വന്നവനല്ലല്ലോ ഞാന്‍? ആണോ? അതിനായിരുന്നു എങ്കില്‍ ഗീവര്‍ഗീസ് അച്ചനെ കൊണ്ടുവന്നാല്‍ പോരായിരുന്നോ? ഇപ്പോഴാണ് ഇന്ന് നടന്നത് നന്നായി എന്ന് ഞാന്‍ അറിയുന്നത്..കാരണം ഏതൊരു ഇരയെ ഞാന്‍ തേടാന്‍ ഇരുന്നോ..ആ ഇരയ്ക്ക് കൊത്താന്‍ ഒരു ചൂണ്ട അറിയാതെ ആണെങ്കിലും ഞാന്‍ ഇട്ടു കൊടുത്തിരിക്കുന്നു...ഈ ചൂണ്ടയില്‍ കൊത്തി അവന്മാര്‍ എന്റെ അടുത്തേക്ക് എത്തും..പിന്നെ..സാറിനു പേടിയുണ്ടെങ്കില്‍ ഞാന്‍ പൊക്കോളാം.പക്ഷെ അതുകൊണ്ട് സാറിന്റെ മകളുടെ മേലുള്ള അവരുടെ ഭീഷണി മാറും എന്ന് സാറ് കരുതുന്നുണ്ടോ?” വാസു ചോദിച്ചു. പുന്നൂസ് ചിന്തിച്ചുകൊണ്ട് സോഫയില്‍ ചാരി. അയാളുടെ മനസ്സില്‍ പല കണക്കുകൂട്ടലുകളും നടക്കുകയായിരുന്നു. അവന്‍ പറഞ്ഞത് ശരിയാണ്; അവരെ എതിര്‍ത്ത് അവരില്‍ നിന്നും തന്റെ മകളെ രക്ഷിക്കാനാണ് അവനെ താന്‍ കൊണ്ടുവന്നത്. അവന്റെ ആക്രമണം നടന്നിരിക്കുന്നതും അവന്മാര്‍ക്ക് എതിരെ തന്നെയാണ്. ഇത് ഇന്നല്ലെങ്കില്‍ നാളെ നടക്കേണ്ടത്‌ തന്നെയല്ലേ? അപ്പോള്‍?

“വാസു..ഞാന്‍ വല്ലാത്ത ഒരു വിഷമ ഘട്ടത്തിലാണ്.. ചാനലുകാരുടെ ബഹളം കാരണം മിക്കവാറും പോലീസ് നിന്നെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടും..വേഗം ഊരിപ്പോരാന്‍ സാധിക്കാത്ത വകുപ്പായിരിക്കും അവര്‍ നിനക്കെതിരെ ചുമത്തുക. നീ ഒരു കാര്യം ചെയ്യ്‌..രണ്ടു മൂന്നു ദിവസത്തേക്ക് പുറത്ത് ഇറങ്ങണ്ട...ഞാന്‍ ഒരു വക്കീലിനെ കണ്ടു നിനക്കൊരു മുന്‍‌കൂര്‍ ജാമ്യം ശരിയാക്കാം..ബാക്കി പിന്നെ നോക്കാം”

അയാള്‍ ആലോചനയ്ക്ക് ശേഷം പറഞ്ഞു.

“അതൊക്കെ സാറിന്റെ ഇഷ്ടം..പോലീസ് എന്നെ പിടിച്ചാല്‍ എനിക്കും ചിലത് പറയാനുണ്ട്..എന്തുകൊണ്ട് ഞാനത് ചെയ്തു എന്ന് കണ്ടു നിന്നവര്‍ ഒരുപാട് പേരുണ്ട്..അവരില്‍ ഒരാള്‍ എങ്കിലും എനിക്ക് അനുകൂലമായി സംസാരിക്കാതിരിക്കില്ല...”

“ഹ..കുറെ സംസാരിക്കും. എന്റെ വാസു ഒരുത്തനും ആരെയും സഹായിക്കാന്‍ പോകുന്നില്ല..നീ തല്ക്കാലം ജാമ്യം എടുക്കുന്നത് വരെ

💬 Comments

View all comments