0%

Chapter Title : മൃഗം 9 [Master]

Author : Master Read All Parts 2099

കാരണം വച്ചല്ല ഈ ചോദിക്കുന്നത്..ഒരു സാധാരണ സ്ത്രീ എന്ന നിലയില്‍ മാത്രമാണ്. അജ്ഞാതനായ ആ വ്യക്തി എന്തിന്റെ പേരിലാണ് നിങ്ങളെ ഇത്ര മൃഗീയമായി നാട്ടുകാരും പോലീസും നോക്കി നില്‍ക്കെ മര്‍ദ്ദിച്ചത്?” അവതാരകന്റെ ചോദ്യമായിരുന്നു അത്.

“റോബിന്‍..ദെയര്‍ വാസ് നോ റീസണ്‍ അറ്റ്‌ ആള്‍..യാതൊരു കാരണവും ഇല്ലാതെ സിഗ്നല്‍ കാത്തുകിടന്ന എന്നെ അയാള്‍ ആക്രമിക്കുകയായിരുന്നു..ഒരു പെണ്‍കുട്ടിക്ക് പട്ടാപ്പകല്‍ ഈ സിറ്റിയില്‍ സഞ്ചരിക്കാന്‍ പറ്റില്ല എങ്കില്‍ എന്തിനാണ് പോലീസ് മെഷീനറി..നോക്ക്..എന്റെ മുഖത്തെ പാട് കണ്ടോ..റോഡില്‍ നടുവടിച്ചാണ് ഞാന്‍ വീണത്..എനിക്ക് എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റുന്നില്ല..നിങ്ങള്‍ വിളിച്ചത് കൊണ്ട് മാത്രം ഇതില്‍ പങ്കെടുത്തതാണ്..” അഞ്ജന കരഞ്ഞുകൊണ്ട് പറയുന്നത് നോക്കി പുന്നൂസ് ടിവി ഓഫാക്കി.

“എന്ത് തോന്നുന്നു” അയാള്‍ മദ്യഗ്ലാസ് വീണ്ടും ചുണ്ടോട് ചേര്‍ത്തുകൊണ്ട് ചോദിച്ചു. വാസു പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.

“എടാ നിനക്ക് ഇത് കണ്ടിട്ട് യാതൊന്നും തോന്നുന്നില്ലേ?” അത്ഭുതത്തോടെ പുന്നൂസ് ചോദിച്ചു. “സംഭവിച്ച കാര്യത്തെ കുറിച്ച് തോന്നിയിട്ട് വല്ല കാര്യവും ഉണ്ടോ സാറെ..ഇനി അങ്ങോട്ടുള്ളത് നോക്കിയാല്‍ പോരെ?”

“അത് തന്നെയാണ് ഞാന്‍ ചോദിച്ചത്.. നീ തല്ലിയ പെണ്ണ് ഈ ചാനലിലെ ഒരു അവതാരക ആണ്..അത് ചെറിയ കാര്യം. അവള്‍ ആരുടെ മോളാണ് എന്ന് നിനക്ക് അറിയാമോ? അവളുടെ സഹോദരന്‍ ആരാണ് എന്നും നിനക്ക് അറിയാമോ?”

വാസു നിസംഗതയോടെ അയാളെ നോക്കി.

“ഗൌരീകാന്ത് എന്ന അധോലോക നായകന്‍റെ മകളാണ് ഇവള്‍..ഇവളുടെ ആങ്ങളയാണ് ഞാന്‍ നിന്നോട് പറഞ്ഞ അറേബ്യന്‍ ഡെവിള്‍സിലെ അര്‍ജുന്‍...രണ്ടുപേരും മനുഷ്യത്വം എന്ന സാധനം തൊട്ടു തീണ്ടിയിട്ടില്ലാത്ത, കൊച്ചി നഗരം കൈകളില്‍ ഇട്ട് അമ്മാനമാടുന്ന വ്യക്തികള്‍ ആണ്. അവരുടെ പെണ്ണിനെ പരസ്യമായി ഒരുത്തന്‍ തല്ലിയാല്‍, അവരവനെ പോലീസിനോ നിയമത്തിനോ ഒന്നും വിട്ടുകൊടുക്കില്ല..കൊന്നു തള്ളിക്കളയും...”

പുന്നൂസ് ബാക്കിയുണ്ടായിരുന്ന മദ്യം കുടിച്ച ശേഷം ഗ്ലാസ് നീക്കി വച്ച് ഒന്ന് കൂടി ഒഴിക്കാന്‍ ആംഗ്യം കാട്ടി. വാസു അടുത്ത പെഗ് കൂടി ഗ്ലാസില്‍ പകര്‍ന്നു.

“നിന്നെ ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്നത്, അവന്മാരുടെ കൈയില്‍ നിന്നും എന്റെ മകളെ രക്ഷിക്കാനാണ്..പക്ഷെ ഇപ്പോള്‍ നിന്നെ അവരില്‍ നിന്നും പോലീസില്‍ നിന്നും രക്ഷിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് മോനെ വാസൂ..നീ ഇനി

💬 Comments

View all comments