Chapter Title : മൃഗം 9 [Master]
വടയോ സമോസയോ അങ്ങനെ വല്ലതുമൊക്കെ ഉണ്ടാക്കി വയ്ക്കും. ചായയും ഇട്ടു കൊടുത്ത ശേഷമേ വീട്ടിലേക്ക് പോകൂ. വാസു അന്ന് ഗോപാലന്‍ ഉണ്ടാക്കിയ ഉഴുന്നുവടയില്‍ ഒരെണ്ണം എടുത്ത ശേഷം അലമാരയില്‍ നിന്നും ഒരു കുപ്പി എടുത്ത് തുറന്ന് ഒരു പെഗ് ഒഴിച്ചു. അത് മെല്ലെ അടിച്ചു കഴിഞ്ഞപ്പോള്‍ ആണ് പുറത്ത് ഒരു സ്കൂട്ടര്‍ വന്നു നില്‍ക്കുന്ന ശബ്ദം അവന്‍ കേട്ടത്. അവന്‍ മദ്യം മാറ്റി വച്ച ശേഷം ചെന്നു നോക്കി. പുന്നൂസിനെ കണ്ടപ്പോള്‍ അവന്‍ ചിരിച്ചു. പക്ഷെ അയാളുടെ വലിഞ്ഞു മുറുകിയ മുഖഭാവത്തില്‍ നിന്നും എന്തോ പന്തികേട് ഉള്ളതായി അവന്‍ മനസിലാക്കി.
“എന്താ സാറെ..ഒരു ടെന്‍ഷന്‍ പോലെ?”
അവന്‍ ചോദിച്ചു. പുന്നൂസ് ഒന്നും പറയാതെ ഉള്ളില്‍ കയറി കതകടച്ചു കുറ്റിയിട്ട ശേഷം അവനെതിരെ ഇരുന്നു.
“ഒരു പെഗ് ഒഴിക്കടാ” അയാള്‍ പറഞ്ഞു.
വാസു വേഗം തന്നെ മറ്റൊരു ഗ്ലാസ് എടുത്ത് അയാള്‍ക്ക് ഒരു പെഗ് ഒഴിച്ചു വെള്ളം ചേര്‍ത്ത് നല്‍കി. ഒപ്പം ഗോപാലന്‍ ഉണ്ടാക്കിയ വടകളും അവന്‍ അയാളുടെ മുന്‍പില്‍ വച്ചു.
“നീ കുടിച്ചോ?”
“ഒരു ചെറുത്” അവന്‍ തല ചൊറിഞ്ഞു.
“ഇരിക്ക്..ചിലത് സംസാരിക്കാനുണ്ട്”
പുന്നൂസ് മദ്യം എടുത്ത് അല്പം കുടിച്ച ശേഷം വട രുചിച്ചു നോക്കി.
“ഇന്ന്..നീ റോഡില്‍ എന്തോ പ്രശ്നം ഉണ്ടാക്കി അല്ലെ?” പുന്നൂസ് നേരെ വിഷയത്തിലേക്ക് വന്നു. അയാളുടെ ടെന്‍ഷന്റെ കാരണം മനസിലായ വാസു പുഞ്ചിരിച്ചു.
“അതാണോ സാറിത്ര ടെന്‍ഷനില്‍ ഇങ്ങോട്ട് വന്നത്..അതൊരു ചെറിയ കാര്യം..” “ചെറിയ കാര്യം..വാസു നിനക്കറിയില്ല നീ ചെയ്തതിന്റെ ഭവിഷ്യത്ത് എത്ര വലുതാണെന്ന്..ഒരു മിനിറ്റ്..നീ ആ ടിവി ഒന്ന് ഓണ്‍ ആക്ക്”
വാസു ടിവി ഓണാക്കിയ ശേഷം റിമോട്ട് അയാള്‍ക്ക് നല്‍കി. പുന്നൂസ് നേരെ ഇന്ത്യന്‍ സ്കൈ ചാനല്‍ വച്ചു.
“ദാ നോക്ക്..നീ ഇന്ന് തല്ലിയ പെണ്ണാണ് അത്..കണ്ടോ...”
ചാനലില്‍ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവതിക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ കുറിച്ചുള്ള ചര്‍ച്ച നടക്കുകയായിരുന്നു. ഫോണില്‍ അഞ്ജന കരഞ്ഞുകൊണ്ട് സംസാരിക്കുന്ന സീനാണ് വന്നു കൊണ്ടിരുന്നത്. വാസു താല്പര്യത്തോടെ അതിലേക്ക് നോക്കി.
“കമോണ്‍ മിസ്സ് അഞ്ജന..നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തക എന്ന
💬 Comments
View all comments