Chapter Title : മൃഗം 9 [Master]
പക്ഷെ ഇപ്പോള്‍ അവനെ അവളെന്നല്ല എല്ലാവരും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. പക്ഷെ എന്തിനാണ് അവന്‍ ആ പെണ്ണിനോട് പ്രശ്നം ഉണ്ടാക്കിയത് എന്ന് മാത്രം മനസിലാകുന്നില്ല. ഒരു പക്ഷെ ഡോണയ്ക്ക് അറിയാമായിരിക്കും.
“എന്തിനാണ് അവനിത് ചെയ്തത് എന്ന് നീ അറിഞ്ഞോ?” അയാള്‍ അവളോട് ചോദിച്ചു. “യെസ് പപ്പാ..എല്ലാം ഞാന്‍ അറിഞ്ഞു. അഞ്ജന വളരെ റെക്ക് ലെസ്സ് ആയാണ് വണ്ടി ഓടിക്കുന്നത്. മിക്ക വണ്ടികളെയും മുട്ടിമുട്ടിയില്ല എന്ന മട്ടിലാണ് അവളുടെ ഓവര്‍ടെക്കിംഗ്; അതവള്‍ക്ക് ഒരു ഹരമാണ്. പല തവണ ബൈക്കുകള്‍ അവള്‍ മൂലം വീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്..അതേപോലെ സിഗ്നലില്‍ വണ്ടി നിര്‍ത്തിയാല്‍ അവള്‍ക്ക് തോന്നുന്ന സമയത്തെ അവള്‍ അതെടുക്കൂ..മുന്‍പൊരിക്കല്‍ ചോദിക്കാന്‍ ചെന്ന പ്രായമായ ഒരാളെ അവള്‍ മുഖമടച്ച് അടിച്ചത് പപ്പയ്ക്ക് ഓര്‍മ്മ ഇല്ലേ? കോളജില്‍ പഠിക്കുന്ന മൂന്നു ചെറുപ്പക്കാര്‍ അവളുമായി ഒരിക്കല്‍ ഉടക്കിയതിന് അവളുടെ ചേട്ടന്‍ ഗുണ്ടകളെ അയച്ച് അവന്മാരെ അടിച്ച് ആശുപത്രിയില്‍ ആക്കിയതും എല്ലാവരും അറിഞ്ഞതാണ്..ഇന്ന് രാവിലെ അവള്‍ വണ്ടി സിഗ്നലില്‍ നിന്നും എടുത്തില്ല..തൊട്ടു പിന്നിലായിരുന്നു അയാള്‍..അയാള്‍ക്ക് പോകാന്‍ പറ്റാതെ വന്നപ്പോള്‍ ഇറങ്ങി ചെന്ന് അവളോട് വണ്ടി എടുക്കാന്‍ ആവശ്യപ്പെട്ടു..അവള്‍ എന്തോ തെറി പറഞ്ഞത്രേ..അയാള്‍ ഒറ്റയടിക്ക് ആ കാറിന്റെ മുന്‍പിലെ ഗ്ലാസ് ഉടച്ചുകളഞ്ഞു...ഗോഡ് അതും ഓഡി എ ത്രീ വണ്ടിയുടെ ഗ്ലാസ്!.പക്ഷെ അത് ആര്‍ക്കും വീഡിയോയില്‍ കിട്ടിയില്ല...മിന്നല്‍ പോലെയാണത്രെ അയാളുടെ കൈ ഗ്ലാസില്‍ പതിഞ്ഞത്...അതേത്തുടര്‍ന്ന് അവള്‍ കാറില്‍ നിന്നും ഇറങ്ങി അയാളെ ആക്രമിക്കാന്‍ ചെന്നത് മുതലുള്ളതാണ് എല്ലാ വീഡിയോകളിലും ഉള്ളത്... കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ആണ് എന്ന അഹങ്കാരത്തോടെ അയാളെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് അവള്‍..പക്ഷെ...” ഡോണ മതിമറന്നു ചിരിച്ചു.
വാസു!
💬 Comments
View all comments