Chapter Title : മൃഗം 9 [Master]
ഓടിക്കുന്നത്. മിക്ക വണ്ടികളെയും മുട്ടിമുട്ടിയില്ല എന്ന മട്ടിലാണ് അവളുടെ ഓവര്‍ടെക്കിംഗ്; അതവള്‍ക്ക് ഒരു ഹരമാണ്. പല തവണ ബൈക്കുകള്‍ അവള്‍ മൂലം വീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്..അതേപോലെ സിഗ്നലില്‍ വണ്ടി നിര്‍ത്തിയാല്‍ അവള്‍ക്ക് തോന്നുന്ന സമയത്തെ അവള്‍ അതെടുക്കൂ..മുന്‍പൊരിക്കല്‍ ചോദിക്കാന്‍ ചെന്ന പ്രായമായ ഒരാളെ അവള്‍ മുഖമടച്ച് അടിച്ചത് പപ്പയ്ക്ക് ഓര്‍മ്മ ഇല്ലേ? കോളജില്‍ പഠിക്കുന്ന മൂന്നു ചെറുപ്പക്കാര്‍ അവളുമായി ഒരിക്കല്‍ ഉടക്കിയതിന് അവളുടെ ചേട്ടന്‍ ഗുണ്ടകളെ അയച്ച് അവന്മാരെ അടിച്ച് ആശുപത്രിയില്‍ ആക്കിയതും എല്ലാവരും അറിഞ്ഞതാണ്..ഇന്ന് രാവിലെ അവള്‍ വണ്ടി സിഗ്നലില്‍ നിന്നും എടുത്തില്ല..തൊട്ടു പിന്നിലായിരുന്നു അയാള്‍..അയാള്‍ക്ക് പോകാന്‍ പറ്റാതെ വന്നപ്പോള്‍ ഇറങ്ങി ചെന്ന് അവളോട് വണ്ടി എടുക്കാന്‍ ആവശ്യപ്പെട്ടു..അവള്‍ എന്തോ തെറി പറഞ്ഞത്രേ..അയാള്‍ ഒറ്റയടിക്ക് ആ കാറിന്റെ മുന്‍പിലെ ഗ്ലാസ് ഉടച്ചുകളഞ്ഞു...ഗോഡ് അതും ഓഡി എ ത്രീ വണ്ടിയുടെ ഗ്ലാസ്!.പക്ഷെ അത് ആര്‍ക്കും വീഡിയോയില്‍ കിട്ടിയില്ല...മിന്നല്‍ പോലെയാണത്രെ അയാളുടെ കൈ ഗ്ലാസില്‍ പതിഞ്ഞത്...അതേത്തുടര്‍ന്ന് അവള്‍ കാറില്‍ നിന്നും ഇറങ്ങി അയാളെ ആക്രമിക്കാന്‍ ചെന്നത് മുതലുള്ളതാണ് എല്ലാ വീഡിയോകളിലും ഉള്ളത്... കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് ആണ് എന്ന അഹങ്കാരത്തോടെ അയാളെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് അവള്‍..പക്ഷെ...” ഡോണ മതിമറന്നു ചിരിച്ചു.
വാസു! പുന്നൂസ് ആലോചിക്കുകയായിരുന്നു. മുകളില്‍ ആകാശം താഴെ ഭൂമി എന്നതാണ് അവന്റെ നയം. അവന്‍ ചെയ്തത് ന്യായയുക്തമായ കാര്യമാണ്. പൊതുജനത്തിന് ബുദ്ധിമുട്ട് മനപൂര്‍വ്വം ഉണ്ടാക്കുന്ന ഇത്തരം കാപാലികരെ പോലീസിനു പലപ്പോഴും ഒന്നും ചെയ്യാന്‍ പറ്റാറില്ല; പ്രതികരിക്കുന്ന ഒരു സമൂഹം ഉണ്ടായാല്‍ മാത്രമേ ഇതിനൊക്കെ ഒരു അന്ത്യം ഉണ്ടാകൂ. അവനത് ചെയ്തു. എന്ത് ഭവിഷ്യത്തും നേരിടാന്‍ അവന്‍ തയാറുമാണ്. അവനെക്കാള്‍ അധികം തന്റെ മോളെ സംരക്ഷിക്കാന്‍ ഈ ലോകത്ത് വേറൊരുത്തനും ഇല്ല എന്നുള്ളത് സ്പഷ്ടം. അവനെ താന്‍ എന്തിനു മറ്റൊരു രീതിയില്‍ അല്‍പ സമയത്തേക്ക് എങ്കിലും കണ്ടു? തന്റെ ആശങ്ക പക്ഷെ ഇപ്പോള്‍ ഡോണ ആണ്. ഡോണയുടെ ജീവന്റെ സുരക്ഷ പോലെ തന്നെ തനിക്ക് മുഖ്യമാണ് അവളുടെ ഭാവിയും. ഊരുംപേരും ഇല്ലാത്ത വാസുവിനെ അവള്‍ മനസുകൊണ്ട് വരിച്ചാല്‍, പിന്നെ ദൈവം വിചാരിച്ചാല്‍ മാത്രമേ അവളെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ പറ്റൂ..അതാണ്
💬 Comments
View all comments