Chapter Title : മൃഗം 9 [Master]
എന്റെ ക്യാമില്‍ ഒപ്പിയെടുത്തേനെ...ആന്‍ഡ് ഐ കുഡ് ഹാവ് മെറ്റ് ഹിം ആസ് വേല്‍....ജീസസ്....ഹി ഈസ് എ ട്രൂ ഡെയര്‍ ഡെവിള്‍...”
പുന്നൂസും ഭാര്യയും അവളറിയാതെ പരസ്പരം നോക്കി.
“മോളെ നീ ഇങ്ങനെ വികാരം കൊള്ളരുത്..” പുന്നൂസ് മകളുടെ ആവേശം കണ്ടു ഭയത്തോടെ പറഞ്ഞു.
“ഡോണ വികാരം കൊള്ളാറില്ല പപ്പാ..പപ്പയ്ക്ക് അത് അറിയാവുന്നതല്ലേ..ഈ മനുഷ്യന്‍ ചെയ്തത് എത്ര വലിയ കാര്യമാണ് എന്നറിയാവുന്നതുകൊണ്ടാണ് ഞാന്‍ ഇത്ര സന്തോഷിക്കുന്നത്” “ഹും..അവന്‍ കാണിച്ച അബദ്ധം എത്ര വലുതാണ് എന്നവന്‍ അറിയാന്‍ പോകുന്നതെ ഉള്ളു..ഗൌരീകാന്തിന്റെ മകള്‍..ഒപ്പം അര്‍ജുന്റെ സഹോദരി..രണ്ടു കൊടും ക്രിമിനലുകളുടെ മകളും സഹോദരിയുമായ അവളെ പോലീസ് പോലും തെറ്റ് ചെയ്താല്‍ കണ്ടില്ലെന്നാണ് നടിക്കുക..അവളെയാണ് ആ വിഡ്ഢി നടുറോഡില്‍ ഇത്ര ജനത്തെ സാക്ഷി നിര്‍ത്തി മര്‍ദ്ദിച്ചിരിക്കുന്നത്..അവനെ അവര്‍ കൊന്നു കടലില്‍ തള്ളും....” പുന്നൂസ് അവള്‍ക്ക് അവനോടു തോന്നിയ ആരാധന ഇല്ലാതാക്കാനായി പറഞ്ഞു.
“നോ..അങ്ങനെ സംഭവിക്കരുത്..പപ്പാ..അയാളെ കണ്ടുപിടിക്കണം...അയാളെ നമ്മള്‍ പ്രൊട്ടക്റ്റ് ചെയ്യണം.. കാരണം അയാള്‍ ചെയ്തത് ലോകത്ത് ഒരുത്തനും ചെയ്യാന്‍ ധൈര്യപ്പെടാത്ത കാര്യമാണ്..പോലീസ് പോലും അവളുടെ മുന്‍പില്‍ പഞ്ചപുച്ഛം അടക്കിയാണ് നില്‍ക്കുന്നത്..എന്റെ മുംതാസിനെ മൃഗീയമായി ബലാല്‍സംഗം ചെയ്ത അവളുടെ ചേട്ടനും കൂട്ടുകാര്‍ക്കുമുള്ള ഫസ്റ്റ് ഡോസ് ആണ് ഇത്..ഐ വാണ്ട് ടു സീ ഹിം..ആന്‍ഡ് ഐ മസ്റ്റ് സീ ഹിം..”
പുന്നൂസ് ആലോചനയോടെ എഴുന്നേറ്റു. അയാള്‍ ആകെ അങ്കലാപ്പില്‍ ആയിരുന്നു. മകളെ സംരക്ഷിക്കാനാണ് അവനെ കൊണ്ടുവന്നത്. ഇപ്പോള്‍ അവനെ സംരക്ഷിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഒപ്പം മകള്‍ക്ക് അവനോട് അന്ധമായ ആരാധനയും ഉടലെടുത്തിരിക്കുന്നു. ഇന്നേ നാള്‍ വരെ ഒരു പുരുഷനെയും ഗൌനിക്കാതെ അത്തരമൊരു ചിന്തപോലും ഇല്ലാതെ നടന്ന ഡോണ ഇപ്പോള്‍ വാസുവിന്റെ ആരാധിക ആയി മാറിയിരിക്കുകയാണ്. അവള്‍ അറിയാതെയാണ് അവനെ കൊണ്ടുവന്നത്; പക്ഷെ ഇപ്പോള്‍ അവനെ അവളെന്നല്ല എല്ലാവരും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. പക്ഷെ എന്തിനാണ് അവന്‍ ആ പെണ്ണിനോട് പ്രശ്നം ഉണ്ടാക്കിയത് എന്ന് മാത്രം മനസിലാകുന്നില്ല. ഒരു പക്ഷെ ഡോണയ്ക്ക് അറിയാമായിരിക്കും.
“എന്തിനാണ് അവനിത് ചെയ്തത് എന്ന് നീ അറിഞ്ഞോ?” അയാള്‍ അവളോട് ചോദിച്ചു. “യെസ് പപ്പാ..എല്ലാം ഞാന്‍ അറിഞ്ഞു. അഞ്ജന വളരെ റെക്ക് ലെസ്സ് ആയാണ് വണ്ടി
💬 Comments
View all comments