Chapter Title : മൃഗം 9 [Master]
കൃത്യമായി അതില്‍ ഉണ്ടായിരുന്നു. പുന്നൂസിന്റെ മുഖത്ത് ഭയം പടര്‍ന്നു പിടിച്ചു. വന്നിറങ്ങി ഒന്നാം ദിവസം തന്നെ അവന്‍ കൊച്ചിക്കാരെ മൊത്തം തന്റെ വരവ് അറിയിച്ചിരിക്കുന്നു; കൊച്ചിക്കാരെ മാത്രമല്ല, ലോകത്തുള്ള സകല മലയാളികളെയും.
“ഹു ഈസ് ദിസ് ഗൈ? ഐ വാണ്ട് ടു മീറ്റ് ഹിം..ഐ ലവ് ഹിം പപ്പാ..ഐ റിയലി ലവ് ഹിം” ഡോണ ആവേശത്തോടെ പറഞ്ഞു.
പുന്നൂസ് വീണ്ടും ഞെട്ടി; ലോകത്ത് ഒരു പുരുഷനെയും പെര്‍ഫക്റ്റ് ആയി കണ്ടിട്ടില്ലാത്ത തന്റെ മകള്‍ ഒരൊറ്റ വീഡിയോ കൊണ്ട് വാസുവിന്റെ ഫാനായി മാറിയിരിക്കുന്നു. അവളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് അവനെ കൊണ്ടുവന്നത് എങ്കിലും അയാളിലെ അച്ഛന്‍ അവളെ ആശങ്കയോടെയാണ് നോക്കിയത്. അവള്‍ക്ക് അവനോടു പ്രേമമോ ആരാധനയോ തോന്നും എന്നയാള്‍ സ്വപ്നേപി കരുതിയിരുന്നില്ല; എന്തും വെട്ടിത്തുറന്നു പറയുന്ന ഡോണ ഇപ്പോള്‍ വികാരാവേശത്തോടെയാണ് അവനെ താന്‍ സ്നേഹിക്കുന്നു എന്ന് പറയുന്നത്. അതിനു വേറെ യാതൊരു അര്‍ത്ഥങ്ങളും കല്‍പ്പിക്കേണ്ടതില്ല..അവള്‍ സ്നേഹിക്കുന്നു എന്ന് പറഞ്ഞാല്‍ സ്നേഹിക്കുന്നു എന്നുതന്നെയാണ് അതിന്റെ അര്‍ഥം. പുന്നൂസ് ചെകുത്താനും കടലിനും ഇടയില്‍ അകപ്പെട്ട മാനസികാവസ്ഥയോടെ ഭാര്യയെ നോക്കി. മകളുടെ അമിതമായ ഉത്സാഹം റോസ്ലിനിലും ആശങ്ക സൃഷ്ടിച്ചിരുന്നു. ഡോണയുടെ ഈ മനോഭാവം മാറ്റണം എന്ന് പുന്നൂസ് വേഗം തന്നെ തീരുമാനമെടുത്തു.
“മോളെ..നീ എന്താണീ പറയുന്നത്..നിനക്കറിയില്ലേ ആ പെണ്ണ് ആരാണെന്ന്?” പുന്നൂസ് ഞെട്ടലോടെ ചോദിച്ചു.
“അറിയാം പപ്പാ..വളരെ വളരെ നന്നായിത്തന്നെ എനിക്കവളെ അറിയാം. അതുകൊണ്ടല്ലേ ഞാനിത്ര എക്സൈറ്റഡ് ആയിരിക്കുന്നത്.. ഷി ഈസ് ദ ഒണ്ലി ലവിംഗ് ഡോട്ടര്‍ ഓഫ് ദ അണ്ടര്‍വേള്‍ഡ് ഡോണ്‍ ഗൌരീകാന്ത്.. ഒപ്പം അറേബ്യന്‍ ഡെവിള്‍സ് എന്ന ചെകുത്താന്‍ സംഘടനയുടെ നേടും തൂണുകളില്‍ ഒരാളായ അര്‍ജ്ജുന്റെ ഏക സഹോദരിയും...ഐ നോ ഹെര്‍ വെരി വെല്‍..ബട്ട് സൊ വാട്ട്?.”
നിസ്സാരഭാവത്തോടെ പുന്നൂസിന്റെ കണ്ണുകളിലേക്ക് നോക്കി ഡോണ ചോദിച്ചു. സോഫയിലേക്ക് മൊബൈലുമായി ഇരുന്ന അവളുടെ ഇരുഭാഗങ്ങളിലുമായി പുന്നൂസും ഭാര്യയും ഇരുന്നു.
“പക്ഷേ ഞാന്‍ വളരെ അണ്‍ലക്കി ആണ് പപ്പാ..ബിക്കോസ്.. ഈ സംഭവം നടക്കുന്നത് ഞാന്‍ ആ സിഗ്നലില്‍ നിന്നും മൂവായതിന് തൊട്ടു പിന്നാലെയാണ്..ഹെര്‍ കാര്‍ വാസ് ജസ്റ്റ് ബിഹൈന്‍ഡ് മൈന്‍..ഓ..ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ ഇത് കുറെക്കൂടെ ഭംഗിയായി
💬 Comments
View all comments