Chapter Title : മൃഗം 9 [Master]
അവന്റെ പണി തീര്‍ക്കും..ചാകട്ടെ നാശം പിടിച്ചവന്‍..അവന്‍ കാരണം ജീവിതമേ നശിച്ച എനിക്ക് അതില്പരം സന്തോഷം ഉണ്ടാകാനില്ല” ശങ്കരന്‍ പകയോടെ പറഞ്ഞു.
“ചേട്ടാ..എന്താണിങ്ങനെ? അവന്‍ നമ്മുടെ കുഞ്ഞല്ലേ? കാര്യമില്ലാതെ അവന്‍ ആരെയും ഒന്നും ചെയ്യില്ല..എന്റെ കുഞ്ഞ് അപകടത്തില്‍ പെട്ടിരിക്കുകയാണ്..അവനെ എങ്ങനെയും നമ്മള്‍ രക്ഷിക്കണം” രുക്മിണി വിതുമ്പി.
“നിന്റെ ഒരു കുണ്ണ്‍.. മേലാല്‍ അങ്ങനെ പറഞ്ഞു പോകരുത്..ഞാന്‍ ജീവനോടെ ഇരിക്കുന്ന കാലത്തോളം അവനെ ഈ വീട്ടില്‍ ഇനി കേറ്റാം എന്ന് നീ കരുതുകയും വേണ്ട. കണ്ടില്ലേടി അവന്റെ കൊണം..ചെല്ലുന്നിടത്തെല്ലാം പ്രശ്നമാണ്..നാളെ അവനെ പോലീസ് പിടിച്ചതോ അതല്ലെങ്കില്‍ ആരെങ്കിലും തല്ലിക്കൊന്നതോ ആയിരിക്കും വാര്‍ത്ത..ഹും..”
അയാള്‍ ചാടിത്തുള്ളി പുറത്തേക്ക് പോയി. രുക്മിണി ശരീരം തളര്‍ന്നു കസേരയിലേക്ക് ഇരുന്നു. അപ്പുറത്ത് നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്ന ദിവ്യയുടെ കണ്ണുകളില്‍ നിന്നും ധാരയായി കണ്ണുനീര്‍ ഒഴുകിയെങ്കിലും, അവളുടെ മുഖം നിര്‍വികാരമായിരുന്നു. അച്ഛന്‍ ഒരു മനുഷ്യനല്ല..മൃഗമാണ് മൃഗം. പക ഉള്ളില്‍ കയറിയാല്‍ പിന്നെ ചത്താലേ അത് ഇല്ലാതാകൂ. തന്റെ വാസുവേട്ടന് വേണ്ടി ഒന്നും ചെയ്യാന്‍ തനിക്ക് സാധിക്കില്ല. കുഗ്രാമത്തില്‍ ജീവിക്കുന്ന ഒരു പൊട്ടിപ്പെണ്ണായ തനിക്ക് മഹാനഗരത്തില്‍ പ്രശ്നത്തില്‍ അകപ്പെട്ട ഏട്ടനെ എങ്ങനെ സഹായിക്കാന്‍ പറ്റും. അച്ഛന്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ പോകുന്നില്ല.. പറ്റിയാല്‍ ഏട്ടനെതിരെ വല്ലതും ചെയ്യാന്‍ പറ്റുമോ എന്നേ അച്ഛന്‍ നോക്കൂ.
ദിവ്യ ശങ്കരന്‍ പോയി എന്ന് മനസിലാക്കി അമ്മയുടെ അടുത്തേക്കെത്തി. തകര്‍ന്ന മനസോടെ കരഞ്ഞുകൊണ്ടിരുന്ന രുക്മിണിയുടെ അരികില്‍, നിലത്തിരുന്നുകൊണ്ട് ദിവ്യ അവളുടെ കാലില്‍ പിടിച്ചു മുഖത്തേക്ക് നോക്കി.
“കരയാതെ അമ്മെ..വാസുവേട്ടന് ഒരു കുഴപ്പവും ഉണ്ടാകില്ല..ഭഗവാന്‍ നമ്മെ കൈവിടില്ല..എന്റെ വാസുവേട്ടന് വേണ്ടി ഞാന്‍ വ്രതം ഇരിക്കാന്‍ പോകുകയാണ് അമ്മെ..നാളെ മുതല്‍..അതല്ലാതെ എന്റെ ഏട്ടനെ സഹായിക്കാന്‍ എനിക്ക് വേറെന്ത് വഴിയാണുള്ളത്” അവസാനം അവള്‍ കരഞ്ഞുപോയിരുന്നു.
“മോളെ..നിനക്ക് സ്കൂളില്‍ പോകണ്ടേ..ആഹാരം കഴിക്കാതെ നീ എങ്ങനെ?” ആ അമ്മ മകളുടെ തീരുമാനം കേട്ടു ഞെട്ടലോടെ ചോദിച്ചു.
💬 Comments
View all comments