Chapter Title : മൃഗം 9 [Master]
“വൈകിട്ട് ഒരു നേരം മാത്രം മതിയമ്മേ എനിക്ക് ആഹാരം..വാസുവേട്ടന്‍ ഈ അപകടം തരണം ചെയ്തു എന്നറിയാതെ ഞാനെന്റെ വ്രതം അവസാനിപ്പിക്കില്ല...”
ഉറച്ച മനസോടെയാണ് അവളത് പറഞ്ഞത്. രുക്മിണി അത്ഭുതത്തോടെ മകളെ നോക്കി. പിന്നെ അവളുടെ ശിരസ്സിലേക്ക് കുനിഞ്ഞ് ചുംബനം നല്‍കി.
---------------- പൌലോസില്‍ നിന്നും നേരിട്ട ആക്രമണത്തോടെ ശങ്കരനോടുള്ള പക ഇരട്ടിച്ച മുസ്തഫയും മൊയ്തീനും ദിവാകരന്റെ വീട്ടില്‍ രവീന്ദ്രന്റെ ഒപ്പം കൂലങ്കഷമായ ചര്‍ച്ചയില്‍ ആയിരുന്നു. “എടാ ദിവാകരോ..ഇതാ വാസു അല്യോടാ?” ഉള്ളില്‍ ടിവി കണ്ടുകൊണ്ടിരുന്ന അമ്മയുടെ വിളി കേട്ടു ദിവാകരന്‍ മറ്റുള്ളവരെ നോക്കി.
“വാസുവോ? എവിടെ?” മുസ്തഫ വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ ചോദിച്ചു. “എവിടാ അമ്മെ?” അവന്‍ ഉള്ളിലെവിടെയോ വന്നോ എന്ന ഭയത്തോടെ ആയിരുന്നു ദിവാകരന്റെ ചോദ്യം.
“എടാ നീ ഇങ്ങോട്ട് വാ..ദാണ്ട് ടിവിലോട്ടു നോക്ക്..അവനല്യോ ഇവന്‍?’ തള്ള വീണ്ടും പറഞ്ഞു. “വാസു ടിവിയിലോ? നിന്റെ അമ്മയ്ക്ക് ഓര്‍മ്മപ്പിശക് വല്ലതുമാണോടാ?” രവീന്ദ്രന്‍ ഗ്ലാസ് കാലിയാക്കുന്നതിനിടെ ചോദിച്ചു.
“നോക്കീട്ടു വരട്ടെ”
അയാള്‍ ഉള്ളിലേക്ക് ചെന്നു. ടിവിയില്‍ വന്നുകൊണ്ടിരുന്ന ദൃശ്യങ്ങള്‍ കണ്ട് ദിവാകരന്‍ ഞെട്ടി. “രവീന്ദ്രന്‍ സാറെ..മുസ്തഫെ..മൊയ്തീനെ..ഇങ്ങോട്ടൊന്ന് വന്നെ”
അയാള്‍ സുഹൃത്തുക്കളെ തിടുക്കപ്പെട്ടു വിളിച്ചു. മൂവരും വേഗം തന്നെ എഴുന്നേറ്റ് ചെന്നു. ചാനല്‍ ചര്‍ച്ചയും ടിവിയില്‍ വന്നുകൊണ്ടിരുന്ന ദൃശ്യങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് അവര്‍ നോക്കി നിന്നത്. നാലുപേരുടെയും മുഖത്ത് ക്രൂരമായ ഒരു സന്തോഷം വിടരുന്നുണ്ടായിരുന്നു.
“ദിവാകരാ..മുസ്തഫെ..വാ..ചിലത് സംസാരിക്കാനുണ്ട്”
പുതിയൊരു ഉന്മേഷം കൈവന്നതുപോലെ രവീന്ദ്രന്‍ പറഞ്ഞു.
“ഇത് അവന്‍ തന്നല്യോടാ” ദിവാകരന്റെ അമ്മ വീണ്ടും ചോദിച്ചു.
“ഓ..അവന്‍ തന്നെ..” അയാള്‍ പറഞ്ഞിട്ട് മറ്റുള്ളവരുടെ കൂടെ പുറത്തേക്ക് ഇറങ്ങി.
“എടാ ദിവാകരാ ഓരോന്ന് കടുപ്പത്തില്‍ അങ്ങോട്ട് ഒഴിച്ചേ.. കുറച്ചു ദിവസങ്ങളായി ഇന്നാണ് മനസിനു കുളിര്‍മ്മ നല്‍കുന്ന ഒരു വാര്‍ത്ത കിട്ടുന്നത്” ഉത്സാഹത്തോടെ രവീന്ദ്രന്‍ പറഞ്ഞു. “അതെ സാറേ..ഞാന്‍ അതങ്ങോട്ട് പറയാന്‍ വരുവാരുന്നു..” ദിവാകരന്‍ കുപ്പിയെടുത്ത് നാല് ഗ്ലാസുകളിലും മദ്യം പകര്‍ന്നു.
💬 Comments
View all comments