0%

Chapter Title : മൃഗം 9 [Master]

Author : Master Read All Parts 2111

സ്റ്റാന്‍ലി ആറടി ഉയരമുള്ള, മുടിയും താടിയും വളര്‍ത്തിയ മെലിഞ്ഞ്, നല്ല ഉറച്ച ശരീരമുള്ള യുവാവാണ്. അര്‍ജുന്‍ അവനെക്കാള്‍ അല്പം ഉയരം കുറഞ്ഞ, അല്പം തടിയുള്ള സുമുഖനാണ്. സാധാരണ സ്റ്റൈലില്‍ വളര്‍ത്തിയ മുടിയും ചെറിയ മേല്‍മീശയും അവനുണ്ട്. മാലിക്ക് ക്ലീന്‍ ഷേവ് ചെയ്ത് മുടി പറ്റെ വെട്ടിയ ജിം ബോഡി ഉള്ള ഒരാളാണ്. മുഖത്ത് സാദാ ക്രൂരഭാവമാണ് അവന്. അറേബ്യന്‍ ഡെവിള്‍സ് എന്ന സംഘടനയുടെ സാരഥികളാണ് അവര്‍ മൂവരും. തങ്ങളുടെ ആവശ്യത്തിനായി സിറ്റിയുടെ അതിര്‍ത്തിയില്‍ പണി കഴിപ്പിച്ചിരുന്ന വലിയ ബംഗ്ലാവിന്റെ ഉള്ളിലായിരുന്നു മൂവരും.

പുറത്തു വന്നു നിന്ന ടയോട്ടാ ലാന്‍ഡ് ക്രൂസറില്‍ നിന്നും അര്‍ജ്ജുന്റെ പിതാവ് ഗൌരീകാന്ത് പുറത്തിറങ്ങി. സമയം സന്ധ്യ ഏഴര കഴിഞ്ഞിരുന്നു. അഞ്ചരയടി മാത്രം ഉയരമുള്ള മെലിഞ്ഞ ഒരു മനുഷ്യനായിരുന്നു ഗൌരീകാന്ത്. അയാളുടെ രൂപം കണ്ടാല്‍ ഒരാളും പറയില്ല ഒരു വലിയ ക്രിമിനലാണ് അയാളെന്ന്. കോട്ടും ടൈയും ധരിച്ചിരുന്ന അയാള്‍ ചടുലമായി വീട് ലക്ഷ്യമാക്കി നടന്നു.

“നിങ്ങള്‍ എന്ത് തീരുമാനിച്ചു?”

ഒരു സോഫയിലേക്ക് വീണ് സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് അയാള്‍ ചോദിച്ചു. “അവനെ കണ്ടുപിടിക്കാന്‍ പിള്ളേരെ ഇറക്കിക്കഴിഞ്ഞു..” സ്റ്റാന്‍ലി പറഞ്ഞു. “ഞാനിതില്‍ ഇടപെടണോ? അതോ നിങ്ങള്‍ തന്നെ അവനെ കണ്ടെത്തുമോ?” “വേണ്ട അങ്കിള്‍..ഇത് ചീള് കേസ്..ഞങ്ങള്‍ അവനെ പിടിച്ചുകെട്ടി അങ്ങയുടെ മുന്‍പില്‍ ഇട്ടുതരാം..ഡോണ്ട് വറി” മാലിക്കായിരുന്നു അത് പറഞ്ഞത്.

“ഗുഡ്..പക്ഷെ ചാനലുകാര്‍ പബ്ലിസിറ്റി നല്‍കിയതോടെ ഇതൊരു സര്‍ക്കാര്‍ തല വീഴ്ചയായി മാറിയിരിക്കുകയാണ്..അതുകൊണ്ട് പോലീസ് അവനെ പിടികൂടാന്‍ സാധ്യതയുണ്ട്. അത് പാടില്ല..പോലീസ് ഇതില്‍ ഇടപെടരുത്...അവനെ എനിക്ക് വേണം ജീവനോടെ..ഗൌരീകാന്തിന്റെ മകളെ തൊട്ടാലുണ്ടാകുന്ന ഭാവിഷ്യത്തെന്താണ് എന്ന് ഇതേ ചാനലുകളിലൂടെ ഇതേ ജനം അറിയണം..” അയാള്‍ പല്ല് ഞെരിച്ചു.

“അതിനിപ്പം എന്താണ് അച്ഛാ വഴി? പോലീസിനു ഇതില്‍ ഇടപെടാതിരിക്കാന്‍ പറ്റില്ലല്ലോ? നമുക്ക് പരാതി ഇല്ല എന്ന് പറഞ്ഞാലും സ്ത്രീ സംരക്ഷകര്‍ എല്ലാം കൂടി രംഗത്ത് ഇറങ്ങിയതുകൊണ്ട്

💬 Comments

View all comments