0%

Chapter Title : മൃഗം 9 [Master]

Author : Master Read All Parts 4K

ബംഗ്ലാവിന്റെ ഉള്ളിലായിരുന്നു മൂവരും.

പുറത്തു വന്നു നിന്ന ടയോട്ടാ ലാന്‍ഡ് ക്രൂസറില്‍ നിന്നും അര്‍ജ്ജുന്റെ പിതാവ് ഗൌരീകാന്ത് പുറത്തിറങ്ങി. സമയം സന്ധ്യ ഏഴര കഴിഞ്ഞിരുന്നു. അഞ്ചരയടി മാത്രം ഉയരമുള്ള മെലിഞ്ഞ ഒരു മനുഷ്യനായിരുന്നു ഗൌരീകാന്ത്. അയാളുടെ രൂപം കണ്ടാല്‍ ഒരാളും പറയില്ല ഒരു വലിയ ക്രിമിനലാണ് അയാളെന്ന്. കോട്ടും ടൈയും ധരിച്ചിരുന്ന അയാള്‍ ചടുലമായി വീട് ലക്ഷ്യമാക്കി നടന്നു.

“നിങ്ങള്‍ എന്ത് തീരുമാനിച്ചു?”

ഒരു സോഫയിലേക്ക് വീണ് സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് അയാള്‍ ചോദിച്ചു. “അവനെ കണ്ടുപിടിക്കാന്‍ പിള്ളേരെ ഇറക്കിക്കഴിഞ്ഞു..” സ്റ്റാന്‍ലി പറഞ്ഞു. “ഞാനിതില്‍ ഇടപെടണോ? അതോ നിങ്ങള്‍ തന്നെ അവനെ കണ്ടെത്തുമോ?” “വേണ്ട അങ്കിള്‍..ഇത് ചീള് കേസ്..ഞങ്ങള്‍ അവനെ പിടിച്ചുകെട്ടി അങ്ങയുടെ മുന്‍പില്‍ ഇട്ടുതരാം..ഡോണ്ട് വറി” മാലിക്കായിരുന്നു അത് പറഞ്ഞത്.

“ഗുഡ്..പക്ഷെ ചാനലുകാര്‍ പബ്ലിസിറ്റി നല്‍കിയതോടെ ഇതൊരു സര്‍ക്കാര്‍ തല വീഴ്ചയായി മാറിയിരിക്കുകയാണ്..അതുകൊണ്ട് പോലീസ് അവനെ പിടികൂടാന്‍ സാധ്യതയുണ്ട്. അത് പാടില്ല..പോലീസ് ഇതില്‍ ഇടപെടരുത്...അവനെ എനിക്ക് വേണം ജീവനോടെ..ഗൌരീകാന്തിന്റെ മകളെ തൊട്ടാലുണ്ടാകുന്ന ഭാവിഷ്യത്തെന്താണ് എന്ന് ഇതേ ചാനലുകളിലൂടെ ഇതേ ജനം അറിയണം..” അയാള്‍ പല്ല് ഞെരിച്ചു.

“അതിനിപ്പം എന്താണ് അച്ഛാ വഴി? പോലീസിനു ഇതില്‍ ഇടപെടാതിരിക്കാന്‍ പറ്റില്ലല്ലോ? നമുക്ക് പരാതി ഇല്ല എന്ന് പറഞ്ഞാലും സ്ത്രീ സംരക്ഷകര്‍ എല്ലാം കൂടി രംഗത്ത് ഇറങ്ങിയതുകൊണ്ട് പൊലീസിന് കണ്ണും പൂട്ടി ഇരിക്കാന്‍ പറ്റുമോ?” അര്‍ജ്ജുന്‍ ചോദിച്ചു.

“പറ്റണം...അതിനുള്ള വഴി നമ്മള്‍ സ്വയം കുറ്റം ഏറ്റെടുക്കുക എന്നതാണ്. അഞ്ജന സ്വയം പറയണം തെറ്റ് അവളുടെ ഭാഗത്തായിരുന്നു എന്ന്..അതവള്‍ പരസ്യമായി ചാനലിലൂടെ പറഞ്ഞാല്‍, പിന്നെ പോലീസിനു പ്രശ്നമില്ലല്ലോ..അവളെക്കൂടാതെ ഞാനും പത്രങ്ങളോട് സംസാരിക്കാം.

💬 Comments

View all comments