0%

Chapter Title : മൃഗം 9 [Master]

Author : Master Read All Parts 4K

തെറ്റ് മോളുടെ ഭാഗത്താണ് എന്നും അതുകൊണ്ട് അവന്റെ ചെയ്തിയെ നമ്മള്‍ എതിര്‍ക്കുന്നില്ല എന്നും നമ്മള്‍ തന്നെ പറഞ്ഞാല്‍, പിന്നെ നാട്ടുകാര്‍ക്കാണോ പ്രശ്നം? ഇതില്‍ നമുക്ക് പരാതിയില്ല എന്നറിഞ്ഞാല്‍, അവന്‍ ഒളിവില്‍ കഴിയാതെ ധൈര്യമായി പുറത്ത് ഇറങ്ങുകയും ചെയ്യും..” അയാള്‍ മൂവരെയും നോക്കി തന്റെ ആശയം പറഞ്ഞു.

“അച്ഛാ..പക്ഷെ അഞ്ജന അങ്ങനെ പറയുമോ? മാത്രമല്ല..ഇതിനു ശേഷം അവനെ നമ്മള്‍ കൊന്നാല്‍, അത് നമ്മളായിരിക്കും ചെയ്യിച്ചത് എന്ന് എല്ലാവരും സംശയിക്കില്ലേ?” അര്‍ജ്ജുന്‍ തന്റെ സംശയം ചോദിച്ചു.

“അഞ്ജനയോട് ഞാന്‍ സംസാരിക്കാം. അതെക്കുറിച്ച് നീ വിഷമിക്കണ്ട..പിന്നെ അവനെ ഞാന്‍ ഉടനെയെങ്ങും കൊല്ലില്ല...കൊന്നുകളയുക എന്നത് അവനൊരു ഭാഗ്യമായിരിക്കും...എന്റെ മകളെ പരസ്യമായി തല്ലിയവന്‍ അങ്ങനെ പെട്ടെന്ന് ചാകാന്‍ ഉള്ളവനല്ല.....അതിനു മുന്‍പ് പലതും എനിക്കവനോട് ചെയ്യാനുണ്ട്..അത് എന്തൊക്കെയാണ് എന്ന് നിങ്ങള്‍ കാത്തിരുന്നു കണ്ടാല്‍ മതി..അവനെ കൈയില്‍ കിട്ടിയാല്‍ എന്നെ ഉടന്‍ വിവരം അറിയിക്കുക” ക്രൂരമായ മുഖഭാവത്തോടെ ഗൌരീകാന്ത് പറഞ്ഞു. പിന്നെ അയാള്‍ പോകാനായി എഴുന്നേറ്റു.

💬 Comments

View all comments