0%

Chapter Title : മൃഗം 33 [Master] [Climax]

Author : Master Read All Parts 923

മൃഗം 33 Mrigam Part 33 Crime Thriller Novel | Author : Master

Previous Parts



മാലിക്കും അര്‍ജുനും ത്വരിതഗതിയില്‍ സ്റ്റാന്‍ലിയുടെ ഇരുപുറവുമായി നിലയുറപ്പിച്ചു. ഉദ്വേഗത്തോടെ അവരുടെ കണ്ണുകള്‍ പിന്നില്‍ നിന്നുമുള്ള ഇടനാഴി എത്തി നില്‍ക്കുന്ന ഭാഗത്തെ ഉയരമുള്ള വാതിലിനെ മറച്ചിരുന്ന കര്‍ട്ടനിലേക്ക് നോക്കവേ, അവരുടെ മനസ്സുകളില്‍ തീമഴ പെയ്യിച്ചുകൊണ്ട് കര്‍ട്ടന്‍ വകഞ്ഞുമാറ്റി ഒരു കുതിപ്പോടെ വാസു ഉള്ളിലേക്കെത്തി. അവന്റെ കണ്ണുകളില്‍ എരിയുന്ന പകയുടെ കനലുകള്‍ ഡെവിള്‍സിനെ മാത്രമല്ല പുന്നൂസിനെയും റോസിലിനെയും പോലും ഞെട്ടിച്ചു. സ്റ്റാന്‍ലിയുടെ കൈയിലെ റിവോള്‍വര്‍ കണ്ട വാസു ജാഗരൂകനായി. ഡെവിള്‍സിന് മാത്രമല്ല, പുന്നൂസിനും റോസ്ലിനും പോലും അത് വിശ്വസിക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. പോലീസ് റിമാന്റില്‍ സബ് ജയിലില്‍ ആയിരുന്ന വാസു, ഈ അര്‍ദ്ധരാത്രി സമയത്ത് എങ്ങനെ അവിടെ എത്തി എന്ന് അവര്‍ എല്ലാവരും ഒരേപോലെ ആലോചിക്കുകയും അത്ഭുതപ്പെടുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍, വാസുവിന്റെ കണ്ണുകള്‍ നിലത്ത് അര്‍ദ്ധനഗ്നയായി കിടന്നിരുന്ന ഡോണയുടെ മേല്‍ പതിച്ചു. അവന്‍ ഞെട്ടലോടെ നോട്ടം അവളില്‍ നിന്നും മാറ്റി ആ കാഴ്ച സഹിക്കാനാകാതെ ഉച്ചത്തില്‍ അലറിക്കരഞ്ഞുകൊണ്ട് ഭ്രാന്തനെപ്പോലെ തന്റെ ഷര്‍ട്ട് വലിച്ചുകീറി അവളുടെ ദേഹത്തേക്ക് ഇട്ടു. പിന്നെ അവളെ വാരിയെടുത്ത് ഡെവിള്‍സിനെ അഗ്നിസ്ഫുലിംഗങ്ങള്‍ ചിതറുന്ന കണ്ണുകളോടെ നോക്കി. “എന്റെ പെങ്ങളെ...എന്റെ പെങ്ങളെ നീയൊക്കെ എന്ത് ചെയ്തെടാ നായ്ക്കളെ......” വാസു അലറി. “വാസു..നീ ഷോ കാണിക്കാന്‍ ശ്രമിക്കണ്ട. നിന്നെ ഞങ്ങള്‍ക്ക് ഇവിടെ കിട്ടിയത് ഒരു കണക്കിന് നന്നായി..തീര്‍ക്കാന്‍ ചില കണക്കുകള്‍ നിന്നോടുമുണ്ട് ഞങ്ങള്‍ക്ക്..നീ പെങ്ങള്‍ എന്ന് വിളിക്കുന്ന ഈ വേശ്യയെ ഞങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്...അതിന്റെ ഇടയ്ക്ക് വന്നു കയറി നീ അലമ്പാക്കി..സാരമില്ല... അവളുടെ തന്തയ്ക്കും തള്ളയ്ക്കും ഒപ്പം നീ കൂടി അതിനു സാക്ഷിയാകുന്നത് ഞങ്ങളുടെ ഹരം വര്‍ദ്ധിപ്പിക്കും....നീ ഒരു തന്തയ്ക്ക് ജനിച്ചവന്‍ ആണെങ്കില്‍, അതൊന്നു തടഞ്ഞു കാണിക്ക്...” അദ്യത്തെ ഞെട്ടലില്‍ നിന്നും മുക്തി നേടി സമനില വീണ്ടെടുത്ത സ്റ്റാന്‍ലി വാസുവിന്റെ സമീപത്തേക്ക് നീട്ടിപ്പിടിച്ച റിവോള്‍വറുമായി ചെന്നുകൊണ്ട് ലാഘവത്തോടെ പറഞ്ഞു. “അവളെ കിടന്നിരുന്നിടത്ത് തന്നെ കിടത്തടാ..മാലിക്ക്..അര്‍ജ്ജുന്‍..കമോണ്‍..” അവന്റെ ശിരസില്‍ തോക്ക് മുട്ടിച്ചുകൊണ്ട്‌ സ്റ്റാന്‍ലി ആജ്ഞാപിച്ചു. ഡോണയുടെ ദേഹം മറച്ചു കിടന്നിരുന്ന വാസുവിന്റെ ഉടുപ്പ് അവന്‍ കൈകൊണ്ട് തോണ്ടി വലിച്ചെറിഞ്ഞു. “പറഞ്ഞത് അനുസരിക്കടാ..” വാസുവിന്റെ പിന്നിലെത്തി, അവനെ ചുറ്റിലും വളഞ്ഞുകൊണ്ട് അര്‍ജുനും മാലിക്കും പറഞ്ഞു. വാസു ഡോണയുടെ ടീഷര്‍ട്ട് നേരെ വലിച്ചിട്ട് അവളുടെ നഗ്നത മറച്ചു. പിന്നെ അവരെ ഗൌനിക്കാതെ അവളെയും കൊണ്ട് നേരെ മുറിയിലേക്ക് നടന്നു.

💬 Comments

View all comments