Chapter Title : മൃതു ഭാവെ ദൃഡ കൃതെ [TGA]
ഇന്നു യാഗശാലയാകും.”
(വർഷംകൊറെയായിട്ട് യെൻമാർക്ക് ഇതു തന്നെയാണല്ലോ തലകെട്ട്, ഒന്നു മാറ്റിപിടിച്ചൂടെ.)
“തലസ്ഥാനത്തെ യാഗശാലയാക്കി ആറ്റുകാൽ അമ്മക്ക് ഭക്തജനങ്ങൾ ഇന്നു പൊങ്കാലയർപ്പിക്കും.രാവിലെ 10.30ക്ക് പണ്ടരയടുപ്പിൽ നിന്ന് തീ പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും.പൊങ്കാലയൊടനുഭന്ധിച്ച ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുവനന്ദപുരം കോർപ്പറേഷൻ സമതി വിലയിരുത്തി. ഭക്തജനങ്ങൾക്ക് സമാധാനപരമായി പൊങ്കാലയർപ്പിക്കാൻ സർക്കിൾ ഇൻസ്പക്ട്ടർമാരുടെ നേതൃത്വത്തിൽ ക്യൂക്ക് റെസ്പോൺസ് ടീമുകൾ രൂപവൽക്കരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു…..”.
കുണു കുണു കുണു… രാഹുലിൻറ്റെ ഫോണടിച്ചു.. ഫൈസലാണ്.
“എന്താടാ….”
“നീയെവിടെ…. ഭാ ചായകുടിക്കാൻ പൊം…”
“ഞാൻ വീട്ടി നിക്കണടെ…... നില്ല് അങ്ങോട്ട് ബരാം.
“ആ വേഗം ഭാ… എനിക്ക് വെശക്കണ്”ഫൈസൽ ഫോൺ കട്ട് ചെയ്തു.രാഹുൽ പത്രം മടക്കിവച്ച് ചായ ഗ്ലാസ് കാലിയാക്കി പടിപുറത്തുസ്ഥാപിച്ചു.എന്നിട്ട് നാലയൽവക്കം പൊട്ടുമാറുച്ചത്തിൽ കൂവി.
“അമ്മാ.. ഞാൻ പോണ്.”
ടപ്പെന്ന് വീണ്ടു നടന്നു കലങ്ങൾക്കിടയിലെക്ക് കേറി. ലലനാമണികൾ, ചള്ളു ചെക്കൻമാർ, അമ്മമാർ, അരി , അരിമാവ്, സുഗന്ധം…….
കുണു കുണു… ഫോണടിച്ചു” ടാ മൈരെ നീയെവിടെ….” വിശന്നു കഴിഞ്ഞാൽ പിന്നെ ഫൈസലോരു വ്യാഘ്രമാണ്.
“വരുവാടാ …”
“പെട്ടെന്ന് വാ…. എനിക്ക് വെശക്കണ്..”
“ഒന്ന് സമാധാനപ്പെടളിയാ.. പറക്കാനോന്നും പറ്റൂല.”
വീണ്ടും ഫൈസൽ ഫോൺ കട്ട് ചെയ്തു. ഇവനോരു തൊയിരിയം തരൂല. യെവനെപ്പോലെ നാലു കൂട്ടൂകാരോണ്ടെങ്കി ജീവിതം എപ്പ കൊഞ്ഞാട്ടയായെന്ന് നോക്കിയാ മതി. പിറുപിറുത്തു കൊണ്ട് രാഹുൽ റൂട്ടു മാറ്റി ഇടവഴി പിടിച്ചു. ഷോട്ട് കട്ടാണ്. എളുപ്പം എത്താം. ഇടവഴിയിൽ നിറയെ കലങ്ങൾ മാത്രമെയുള്ളു, ആൾക്കാരോന്നുമില്ല എല്ലാരും വീടുകൾകകത്താണ്. ഒരു രണ്ടു മിനിറ്റ് തികച്ചു നടന്നു കാണില്ല, ഫൈസൽ വീണ്ടും വിളിച്ചു.
“എടെ… നീയെവിടെടെ….. വാ… മൈരെ…. എത്ര നേരമായിട്ട് വിളിക്കണ്.”
“ ടാ മൈത്താണ്ടി… എൻറ്റെ വായിരിക്കണ നീ കേക്കും… എൻറ്റൂടെ വരാൻ പറഞ്ഞപ്പ നിനക്ക് കടി… ഒരു പ്രാവിശ്യം കൂടി വിളിച്ചാ നിന്നെ ഞാൻ തറെൽ തേച്ചോട്ടിക്കും.”
ഇത്രയും പറഞ്ഞ് അകാശതിതു നോക്കികൊണ്ട് രാഹുൽ അടുത്ത കാലെടുത്തുവച്ചത് അടുപ്പത്തു കേറ്റി വച്ചിരുന്ന ഒരു കലത്തിൻറ്റെ നെറുകും തലയിലെക്കാണ്.
ഠോ…. കലം നാലു ക്ഷണം .ശ്ശെടാ പണിയായല്ലോ…. അവൻ തല ചൊറിഞ്ഞു ചുറ്റും നോക്കി പൊതുവെ കാലിയായ വഴിയാണ്….. ആരു കണ്ടു കാണില്ല. കലം പെറുക്കികൂട്ടി അടുപ്പിൽ തന്നെ അടുക്കി.
പക്ഷെ ഇവഴിയുടെ അങ്ങയറ്റത്തു നിന്നോരു നിഴൽ വേഗത്തിൽ അവനു നേരെ നടന്നു വന്നു.ആളു കണ്ടന്നെന്നു മനസ്സിലായ രാഹുൽ അതെ വേഗത്തിന് യൂ ടേണടിച്ചു നടന്നു. തൽക്കാലം നഷ്ടപരിഹാരം
💬 Comments
View all comments