0%

Chapter Title : മൃതു ഭാവെ ദൃഡ കൃതെ [TGA]

Author : TGA Read All Parts 339

കൊടുക്കാൻ ഉദെശമില്ല!
ടപ്പ് ടപ്പ് …. നിഴലു കൈകൊട്ടി…. രാഹുല് നടത്തത്തിൻറ്റെ സ്പീഡും കൂട്ടി
“ഹലോ നിക്കവിടെ “നിഴലു വീണ്ടും കൈകൊട്ടി.
രാഹുലിൻറ്റെ നടത്തം ഓട്ടമായി.. നിഴലും കൂടെയൊടി.
ഉസൈൻ ബോട്ടിനെ വെല്ലുന്ന വേഗത്തിൽ രാഹുൽ വളഞ്ഞു പുളഞ്ഞ മുടുക്കിലൂടെ ഓടുകയാണ്. പിറകെ വരുന്ന നാറിയും ഒട്ടും മോശമല്ല. ഒട്ടൊന്ന് സ്പീഡു കോറച്ചാൽ പിടി വീഴും.(ഒരു കലം പൊട്ടിയിതിനാണോ തമ്പുരാനെ എന്നെ ഇങ്ങനെയിട്ടോടിക്കുന്നെ..)
കൂണു…. കൂണു… കൂണു കൂണു…. പാച്ചിലിനിടയിൽ രാഹുൽ ഫോണോന്ന് നോക്കി. നാറി ഫൈസൽ പിന്നെയും വിളിക്കുകയാണ്.ഫോണെടുത്തു നോക്കിയ ഒരു നിമിഷം മതിയായിരുന്നു,
ധും…..
സൈഡിൽ മുന്നിൽ പാർക്കുചെയിതിരിക്കുന്ന റാറ്റാ സഫാരിയിലിടിച്ച് അവൻ റോഡിലെക്കു വീണു. ഇരുമ്പു മൊതലാളിയുടെ കാറാണ് , സഫാരിക്ക് ഒരീച്ച വന്നു തട്ടിയ സുഖം. മലർന്നു കിടന്നു നക്ഷത്രമെണ്ണുന്ന രാഹുലിൻറ്റെ ബനിയനിൽ ഒരു വെളുത്ത കൈവന്നു പിടിച്ചു.
“എഴിക്കടാ” കിളിനാദം. ഇതാരപ്പാ?!!.. കണ്ണു പിടിക്കുന്നില്ല, നിറയെ നക്ഷത്രങ്ങൾ.
“എൻറ്റെ ഫോൺ…..”
“നിൻറ്റെ കോണ്… എഴിക്കാടാ അങ്ങോട്ട്.”കയ്യിൽ പിടിച്ച് രാഹുലെഴുന്നെറ്റു.അവൻ കണ്ണു തിരുമി.നിറയെ മഴവില്ല് !
അന്നാ… ജോസഫ്…. കാക്കിയുടെ നെഞ്ചിലെഴുതിയ പേരാണ് അവൻറ്റെ കണ്ണിൽ ആദ്യംപെട്ടത്.. പോലീസുകാരി രാഹുലിൻറ്റെ കുത്തിന് പിടിച്ച് കാറിനടുത്തെക്കു നടന്നു. ടയറിനടുത്തു കിടന്ന അവൻറ്റെ ഫോണെടുത്തു. ചില്ല് തൊണ്ണൂറ് ഡിഗ്രിയിൽ അറഞ്ചം പുറഞ്ചം പൊട്ടിയിട്ടുണ്ട്.
“അയ്യോ എൻറ്റെ ഫോൺ.”
“മിണ്ടരുത്,........ നടക്കടാ നാറീ അങ്ങൊട്ട്.” രാഹുലിനെയും പിടിച്ചു വലിച്ചു കൊണ്ട് പോലീസുകാരി നടക്കാൻ തുടങ്ങി .ഇടക്ക് അരയിൽ തൂക്കിയ വയർലെൻസ് സൈറ്റെടുത്ത് കിട്ടിയെന്നോ പിടിച്ചെന്നോ…. എന്നോക്കെ പറയുന്നുണ്ട്. രാഹുൽ ഭയം കാരണം അർദ്ധബോധാവസ്ഥയിവായി.ഇതു വരെ പോലീസ് പിടിച്ചിട്ടില്ല. (ഒരു കലം ചവിട്ടിപ്പൊട്ടിച്ചത് ഇത്ര വലിയ കുറ്റമാണോ..)
“മാഡം…. ഞാൻ …”
“മിണ്ടാതെ നടക്കടാ അങ്ങോട്ട് “
നടന്ന് നടന്ന് അവർ ഒരു സ്കൂളിലെക്കു കയറി.മുറ്റത്തോരു പോലീസ് ജീപ്പ് കിടപ്പുണ്ട്.
“സാർ ആളിതാണന്ന് തോന്നുന്നു , എന്നെ കണ്ടപ്പോ ഓടി, “ ജീപ്പിനകത്തിരുന്ന പോലീസുകാരനെ നോക്കി അന്ന പറഞ്ഞു.
“ഓഹോ….. ഇതോരു പയ്യനാണല്ലോ… ആന്ന ആ പെണ്ണിനെ വിളിച്ച് വന്ന് ആളെ ഐഡൻറ്റിഫൈ ചെയ്യാൻ പറ”
“സാറെ.. ഞാൻ… ഒരു കല…….”
“നീ വാ തൊറക്കല്ല്..” അന്ന മുരണ്ടു.ഇട്ട് ഒടിച്ചതിൻറ്റെ കലിപ്പാണ്. ട്രൈനിംഗ് കഴിഞ്ഞതിനു ശേഷം പോലീസുകാരി ഇതു പോലെ ഓടികാണില്ല.
“ഇവനെ തൽക്കാലം ആ റൂമില് ഇരുത്ത് ,അവര് വന്ന് ഐഡൻറ്റിഫൈ ചെയ്തിട്ട് തീരുമാനിക്കാം,ഇവൻറ്റെ ഫോണോന്ന് മേടിച്ച് ചെക്ക് ചെയ്തോ.

💬 Comments

View all comments