0%

Chapter Title : മുഹബത്ത് 1 [Vashalan]

Author : Vashalan Read All Parts 79246

എങ്ങനെ സമാധാനത്തോടെ ഇരിക്കാൻ പറ്റും? വിസയൊക്കെ പാസായിട്ടുണ്ട്. ഇനി നീ ഒട്ടും വൈകാതെ ഇങ്ങോട്ടേക്ക് വണ്ടി കയറാൻ നോക്കിക്കോ," ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അവളുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറയുന്നത് ഞാൻ ആ ചെറിയ സ്ക്രീനിലൂടെ കണ്ടു. ആ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാതെ അവൾ കുറച്ചുനേരം നിന്നുപോയി.

ആ നിമിഷം അവളുടെ ചുണ്ടിൽ വിരിഞ്ഞ ആ ചിരി കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു.

അങ്ങനെ ആ സന്തോഷം ഒക്കെ പങ്കുവെച്ചു കഴിഞ്ഞപ്പോൾ ഞാൻ അവളോട് ഫ്ലാറ്റിന്റെ കാര്യം സംസാരിച്ചു തുടങ്ങി.

പിന്നെ ഹൻസിബേ... നീ ഇങ്ങോട്ട് വരുമ്പോൾ ഇവിടെ നിൽക്കാൻ നമ്മൾ വേറെയൊരു ഫ്ലാറ്റ്

നോക്കണം. അതിനുള്ള ഒരുക്കത്തിലാണ് ഞാൻ. വിസയുടെ കാര്യത്തിൽ രാമേന്ദ്രൻ ചേട്ടൻ വലിയ സഹായമായിരുന്നു,'

ചേട്ടൻ കൂടെ ഹെല്പ് ചെയ്തതുകൊണ്ടാണ് ഇത്ര പെട്ടെന്ന് കാര്യങ്ങളെല്ലാം റെഡിയായത്."കൂടാതെ ഞാൻ ഫ്ലാറ്റ് വേറെ നോക്കുന്നതിനെ പറ്റി ചേട്ടനോട് പറഞ്ഞപ്പോള് പുള്ളി എന്നോട് അതൊക്കെ റെഡി ആക്കം എന്ന് പറഞ്ഞു അതു കൂടാതെ

ഫ്ലാറ്റിന്റെ കാര്യത്തിലും ചേട്ടൻ ഒരു അഭിപ്രായം പറഞ്ഞു. ഞാൻ നിന്നോട് ചോദിച്ചിട്ട് പറയാമെന്നാണ് ചേട്ടനോട് പറഞ്ഞത്,"

അതുകേട്ട് അവൾ ചോദിച്ചു: "രാമേന്ദ്രൻ ചേട്ടൻ എന്താ ഇക്കാ പറഞ്ഞത്?"

ഞാൻ വിശദീകരിച്ചു: "അല്ല, പുള്ളി പറഞ്ഞു നമ്മൾ എന്തിനാണ് വേറെ ഫ്ലാറ്റ് നോക്കുന്നത് എന്ന്. ഇവിടെ എന്റെ റൂമിൽ നല്ല സൗകര്യങ്ങളൊക്കെ ഉണ്ടല്ലോ, കൂടാതെ നല്ല

ഏരിയയാണ്, ബീച്ചിന്റെ അടുത്തും അതുപോലെ എല്ലാ സൗകര്യങ്ങളും അതായത് മോൾ, ഹൈപ്പർമാർക്കറ്റ്, ഹോസ്പിറ്റൽ ഒക്കെ അടുത്ത തന്നെ ഉണ്ടല്ലോ. പിന്നെ എന്തിനാണ് വേറെ ഫ്ലാറ്റ് നോക്കുന്നത് എന്ന് ചേട്ടൻ ചോദിച്ചു.

കൂടാതെ നമുക്ക് കംഫർട്ടബിൾ ആണെങ്കിൽ മാത്രം മതിയെന്നും പറഞ്ഞു."

അവൾ ചോദിച്ചു: "അതിന് ഇക്കാ എന്താ മറുപടി പറഞ്ഞത്?"

ഞാൻ പറഞ്ഞു: ",ഞാൻ ഒന്നും പറഞ്ഞില്ല, നിന്നോട് ചോദിച്ചിട്ട് പറയാം എന്നാണ് പറഞ്ഞത്. പിന്നെ ഞാൻ നോക്കുമ്പോൾ പുള്ളി പറഞ്ഞത് കാര്യം തന്നെയാണ്.

ഇത്രയും സൗകര്യമുള്ള ഫ്ലാറ്റ് ഇനി കിട്ടുമോ എന്ന് അറിയത്തില്ല. പിന്നെ ഈ ബിൽഡിങിൽ ഉള്ള എല്ലാ ഫ്ലാറ്റും ഇപ്പോൾ ഫുൾ ആണ്.

💬 Comments

View all comments