0%

Chapter Title : മുഹബത്ത് 1 [Vashalan]

Author : Vashalan Read All Parts 549.6K

ആലോചിച്ചത് തന്നെ. എന്തായാലും വിസയുടെ കാര്യങ്ങളൊക്കെ റെഡിയാകട്ടെ. എന്നിട്ട് ഞാൻ എന്തായാലും എന്റെ

ഭാര്യയുമായിട്ടൊന്ന് സംസാരിക്കട്ടെ, എന്നിട്ട് ബാക്കി കാര്യങ്ങൾ നമുക്ക് നോക്കാം!"

പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ ഓഫീസിൽ ചെന്ന് മാനേജരെ കണ്ടു. ഫാമിലി വിസയുടെ കാര്യം അവതരിപ്പിച്ചപ്പോൾ അയാൾ തീർത്തും നെഗറ്റീവ് ആയ മട്ടിലാണ് സംസാരിച്ചത്.

അത്ര പെട്ടെന്നൊന്നും അതൊന്നും നടക്കില്ല എന്ന രീതിയിലായിരുന്നു അയാളുടെ സംസാരം. ആകെ നിരാശനായി ഞാൻ എന്തുചെയ്യണമെന്നറിയാതെ നിന്നു. ആ സമയത്ത് എന്റെ കൂടെയുണ്ടായിരുന്ന ചേട്ടൻ പെട്ടെന്ന് ഇടപെടുകയും, മാനേജരുമായി സംസാരിച്ച് എനിക്ക് ശക്തമായ പിന്തുണ തന്ന് അയാളെ എങ്ങനെയൊക്കെയോ കൺവിൻസ് ചെയ്ത് ആ വിസ പ്രോസസ്സിങ് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു.

പക്ഷേ, ആ വിസ പ്രോസസ്സിങ്ങിൽ ഒരു ചെറിയ കടമ്പയുണ്ടായിരുന്നു. ഫാമിലി വിസ

കിട്ടണമെങ്കിൽ ആവശ്യത്തിന് ശമ്പളം വേണം. പേപ്പറിൽ കാണിച്ചിരുന്ന എന്റെ ഒഫീഷ്യൽ സാലറി യഥാർത്ഥത്തിലുള്ളതിനേക്കാൾ കുറവായിരുന്നു. ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്ത്, പ്രൊമോഷനൊക്കെ വാങ്ങി സാലറി കൂട്ടി എടുത്തതൊക്കെ ശരിയാണ്, പക്ഷേ ആ പുതിയ തുകയൊന്നും കമ്പനി എന്റെ വിസയിലെ സാലറി സ്ലിപ്പിൽ അപ്ഡേറ്റ് ചെയ്തിരുന്നില്ല.

അങ്ങനെയൊരു പ്രശ്നം ഉണ്ടായെങ്കിലും, ചേട്ടന്റെ ആ ഇടപെടൽ കാരണം ആ കാര്യങ്ങളൊക്കെ നമ്മൾ ഒപ്പിച്ചു കൊണ്ടുപോന്നു.

ഈ സംഭവങ്ങളോ നീക്കങ്ങളോ ഒന്നും തന്നെ ഞാൻ നാട്ടിലോ എന്റെ ഭാര്യ ഹൻസിബയോടോ ഒരക്ഷരം മിണ്ടിയിരുന്നില്ല. അവളെ അറിയിക്കാതെ, അവൾക്ക് അതൊരു സർപ്രൈസ് ആയി കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം!

അങ്ങനെ ആ കാത്തിരുന്ന ദിവസവും എത്തിച്ചേർന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് രാമേന്ദ്രൻ ചേട്ടന്റെയും കൂടി സഹായത്തോടെ

💬 Comments

View all comments