Chapter Title : മുഹബത്ത് 1 [Vashalan]
ആ വർത്തമാനമൊക്കെ ഒന്നുമാറ്റിപ്പിടിക്കുമോ, അതോ അതുപോലെ
തുടരുമോ ഇക്കാ?"
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു:
"അതൊക്കെ നീ ഇവിടെ വന്നു കഴിയുമ്പോൾ കാണാല്ലോ! എന്തായാലും ഒരു പെണ്ണുകൂടി റൂമിലേക്ക് വരുമ്പോൾ അവരുടെ ആ അച്ചടക്കമില്ലാത്ത സംസാരത്തിനൊക്കെ ചെറിയൊരു മാറ്റമൊക്കെ വരും.
പിന്നെ നീ അതൊന്നും ഓർത്ത് ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല, ഞാൻ കൂടെയുണ്ടല്ലോ."
അങ്ങനെ ആ രാത്രി ഞങ്ങളുടെ സംഭാഷണം നീണ്ടുപോയി. വിസയുടെ കാര്യവും ഫ്ലാറ്റിൽ തന്നെ താമസിക്കുന്ന തീരുമാനവുമൊക്കെ ആയതോടെ ഹൻസിബയുടെ മുഖത്തെ സന്തോഷവും ആവേശവും എനിക്ക് ആ സ്ക്രീനിലൂടെ വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു.
നാട്ടിലെ വീട്ടിൽ നിന്ന് കുവൈറ്റിലേക്കുള്ള ആ യാത്രയ്ക്കായി അവളും മനസ്സുകൊണ്ട് തയ്യാറെടുക്കാൻ തുടങ്ങി.
അങ്ങനെ ഹൻസിബയുടെ വിസയുടെ കാര്യങ്ങളൊക്കെ ശരിയായിക്കഴിഞ്ഞപ്പോൾ ഞാൻ അവൾക്ക് കുവൈറ്റിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ തീരുമാനിച്ചു. അതോടൊപ്പം തന്നെ നാട്ടിലെ വീട്ടിലും ഞാൻ ഈ ഫാമിലി വിസയുടെയും അവൾ ഇങ്ങോട്ട് വരുന്നതിന്റെയും വിശേഷങ്ങളൊക്കെ ഫോൺ ചെയ്ത് പറഞ്ഞു.
ആ വാർത്ത കേട്ട് വീട്ടിലുള്ള എല്ലാവരും വലിയ സന്തോഷത്തോടെയാണ് അത് സ്വീകരിച്ചത്.
പിന്നെ ഞാൻ രാമേന്ദ്രൻ ചേട്ടനോട് ഫ്ലാറ്റിന്റെ കാര്യം സംസാരിച്ചു: "ചൊട്ടാ, തൽക്കാലം ഞങ്ങൾ വേറെ ഫ്ലാറ്റ് ഒന്നും നോക്കുന്നില്ല. അവൾ ഇവിടെ വന്നു കഴിഞ്ഞിട്ട് പയ്യെ മാറാം എന്നാണ് ഞങ്ങളുടെ തീരുമാനം."
അത് കേട്ടതും ചേട്ടൻ സന്തോഷത്തോടെ പറഞ്ഞു: "ഹാ, അതാണ് നല്ലത് ഷാജു. അവൾ കുവൈറ്റിലേക്ക് വന്ന് ഈ നാടൊക്കെയായി ഒന്ന് ഇണങ്ങി കഴിഞ്ഞിട്ട് മതി വേറെ ഫ്ലാറ്റിലേക്ക് മാറുന്നത്
അതവരെ ഇവിടെത്തന്നെ നില്ക്കുന്നതാണ് നല്ലത്."
അതിന് ശേഷം റൂമിൽ ഒപ്പമുള്ള ഫാസിലിനോടും ശ്രീരാഗിനോടും ഞാൻ ഈ കാര്യം പ്രത്യേകം എടുത്തുപറഞ്ഞു:
"ഡാ, ഞാൻ എന്റെ ഭാര്യയെ കുവൈറ്റിലേക്ക് ഇങ്ങോട്ട് കൊണ്ടുവരുന്നുണ്ട്. അവൾ കുറച്ചുമാസം നമ്മളുടെ കൂടെ ഇവിടെ ഉണ്ടാകും. അത് കഴിഞ്ഞാൽ ഞങ്ങൾ വേറെ ഫ്ലാറ്റ് നോക്കി മാറും.
അതുവരെ ആരും എന്നെ നാറ്റിക്കരുത്. പ്ലീസ്! നിങ്ങളെക്കുറിച്ച് നല്ലത് മാത്രമേ ഞാൻ അവളോട് ഇതുവരെ പറഞ്ഞിട്ടുള്ളൂ, ആ ഒരു നല്ല ഇമേജ് നിങ്ങൾ കളയരുത്."
ഇത് കേട്ടതും അവന്മാര് രണ്ടുപേരും ചിരിച്ചുകൊണ്ട് എന്നെ കളിയാക്കാൻ
💬 Comments
View all comments