0%

Chapter Title : മുഹബത്ത് 1 [Vashalan]

Author : Vashalan Read All Parts 22846

മാറ്റി. അതോടെ കമ്പനിയിലെ മറ്റു സ്റ്റാഫുകളൊക്കെ ഓഫീസിന് അടുത്തുള്ള മുറികളിലേക്ക് താമസം മാറി. പക്ഷേ, എനിക്കും രാമേന്ദ്രൻ ചേട്ടനും ഈ ഫ്ലാറ്റ് ഒഴിയാൻ ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല.

കാരണം, കടലിന്റെ പശ്ചാത്തലവും അതിന്റേതായ ആ സൗന്ദര്യവുമുള്ള ആ സ്ഥലം ഞങ്ങൾക്ക് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു. അങ്ങനെ ഞങ്ങൾ ആ ഫ്ലാറ്റ് മാറാതെ അവിടെത്തന്നെ തുടർന്നു.

ആ താമസമാണ് വഴിമാറി ശ്രീരാഗിനെയും ഫാസിലിനെയും ഞങ്ങളുടെ ഫ്ലാറ്റ്മേറ്റുകളാക്കി മാറ്റുന്നത്. രാമേന്ദ്രൻ ചേട്ടന്റെ പരിചയത്തിലുള്ള ഒരു കൂട്ടുകാരന്റെ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും.

അങ്ങനെയാണ് അവർ ഞങ്ങളുടെ ഈ ചെറിയ ലോകത്തേക്ക് കൂട്ടുകാരായി എത്തിയത്.

അവർ വന്നതോടെ ഞങ്ങളുടെ ജീവിതശൈലി തന്നെ ആകെ മാറിമറിഞ്ഞു. വൈകുന്നേരമായാൽ പിന്നെ ഇവരോടൊപ്പമുള്ള കറക്കങ്ങളാണ്. മോളുകളിലേക്കും ഹൈപ്പർമാർക്കറ്റുകളിലേക്കുമുള്ള ആ നടത്തം ഒരു സ്ഥിരം കാഴ്ചയായി മാറി.

കൂടെ ഫിലിപ്പിന പെണ്ണുങ്ങളുടെ ശരീരപ്രകൃതിയിലേക്കൊക്കെ ഒളിഞ്ഞുനോക്കിക്കൊണ്ടുള്ള ഇവരുടെ വർത്തമാനങ്ങളും തമാശകളും ഞങ്ങളുടെ സ്ഥിരം കലാപരിപാടികളിൽ ഇടംപിടിച്ചു. രാമേന്ദ്രൻ ചേട്ടൻ ഞങ്ങളുടെ ഒപ്പം കൂടുമെങ്കിലും ഈ വക കാര്യങ്ങളിലൊന്നും ഇടപെടാറില്ല;

എങ്കിലും ഞങ്ങൾക്ക് ഫുൾ സപ്പോർട്ടുമായി അദ്ദേഹം എപ്പോഴും കൂടെയുണ്ടാകും!

ഇതിനിടയിലാണ് എന്റെ ജീവിതത്തിൽ ആ വഴിതിരിവുണ്ടായത്—എന്റെ വിവാഹം ഉറപ്പിച്ചു. അതോടെ നാട്ടിൽ നിന്നുള്ള ഫോൺ

കോളുകളും രാത്രിയിലെ നീണ്ട വർത്തമാനങ്ങളും എന്റെ ദിനചര്യയായി. ഞാൻ ഫോണിൽ സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ ശ്രീരാഗും ഫാസിലും കളംപിടിക്കും. എന്റെ ചുറ്റും വട്ടമിട്ടിരുന്ന് അവരുടെ വകയുള്ള ചൊറിച്ചിൽ തുടങ്ങും.ഡാ ഷാജു, കെട്ടാൻ പോകുവല്ലേ എന്ന് കരുതി നീയീ കാണിക്കുന്ന കോപ്രായങ്ങൾക്കൊന്നും ഒരു കുറവുമില്ലല്ലോടാ!

അപ്പുറത്ത് പെണ്ണ് നിന്റെ ഫോട്ടോയും നോക്കി ദിവസങ്ങൾ എണ്ണിക്കഴിയുമ്പോഴാ ഇവന് ഇവിടെ കിടന്നു ഓരോന്ന് കാണിക്കുന്നത് ഇതെല്ലാം ആ പെണ്ണ് അറിയുന്നുണ്ടോ.

ഫാസിൽ ഏറ്റു പിടിച്ചു കൊണ്ട് അല്ല അളിയാ, കല്യാണം ഉറപ്പിച്ചിട്ടും നിന്റെ ഈ പെണ്ണുങ്ങളെ നോക്കുന്നതിന്നൊന്നും ഒരു കുറവുമില്ലല്ലോ. ഫിലിപ്പിനിക്കാടികളെ നോക്കുന്ന ഈ ഏർപ്പാടൊക്കെ കല്യാണം കഴിഞ്ഞാലും കാണുമെടാ അളിയാ, ഷാജു... പാവം പെണ്ണ്

നിന്നെ എങ്ങനെ സഹിക്കും ആവോ!

കല്യാണം ഉറപ്പിച്ചതോടെ ഞാൻ വല്ലാതെ 'മാന്യനായെന്ന്' ഇവന്മാർക്ക് ഒരു തോന്നൽ ഉണ്ട്. അതുകൊണ്ട് തന്നെ പെണ്ണുങ്ങളെക്കുറിച്ചുള്ള അച്ചടക്കമില്ലാത്ത വർത്തമാനങ്ങൾ

💬 Comments

View all comments