0%

Chapter Title : മുഹബത്ത് 1 [Vashalan]

Author : Vashalan Read All Parts 549.5K

എന്റെ ജീവിതത്തിൽ ആ വഴിതിരിവുണ്ടായത്—എന്റെ വിവാഹം ഉറപ്പിച്ചു. അതോടെ നാട്ടിൽ നിന്നുള്ള ഫോൺ

കോളുകളും രാത്രിയിലെ നീണ്ട വർത്തമാനങ്ങളും എന്റെ ദിനചര്യയായി. ഞാൻ ഫോണിൽ സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ ശ്രീരാഗും ഫാസിലും കളംപിടിക്കും. എന്റെ ചുറ്റും വട്ടമിട്ടിരുന്ന് അവരുടെ വകയുള്ള ചൊറിച്ചിൽ തുടങ്ങും.ഡാ ഷാജു, കെട്ടാൻ പോകുവല്ലേ എന്ന് കരുതി നീയീ കാണിക്കുന്ന കോപ്രായങ്ങൾക്കൊന്നും ഒരു കുറവുമില്ലല്ലോടാ!

അപ്പുറത്ത് പെണ്ണ് നിന്റെ ഫോട്ടോയും നോക്കി ദിവസങ്ങൾ എണ്ണിക്കഴിയുമ്പോഴാ ഇവന് ഇവിടെ കിടന്നു ഓരോന്ന് കാണിക്കുന്നത് ഇതെല്ലാം ആ പെണ്ണ് അറിയുന്നുണ്ടോ.

ഫാസിൽ ഏറ്റു പിടിച്ചു കൊണ്ട് അല്ല അളിയാ, കല്യാണം ഉറപ്പിച്ചിട്ടും നിന്റെ ഈ പെണ്ണുങ്ങളെ നോക്കുന്നതിന്നൊന്നും ഒരു കുറവുമില്ലല്ലോ. ഫിലിപ്പിനിക്കാടികളെ നോക്കുന്ന ഈ ഏർപ്പാടൊക്കെ കല്യാണം കഴിഞ്ഞാലും കാണുമെടാ അളിയാ, ഷാജു... പാവം പെണ്ണ്

നിന്നെ എങ്ങനെ സഹിക്കും ആവോ!

കല്യാണം ഉറപ്പിച്ചതോടെ ഞാൻ വല്ലാതെ 'മാന്യനായെന്ന്' ഇവന്മാർക്ക് ഒരു തോന്നൽ ഉണ്ട്. അതുകൊണ്ട് തന്നെ പെണ്ണുങ്ങളെക്കുറിച്ചുള്ള അച്ചടക്കമില്ലാത്ത വർത്തമാനങ്ങൾ പറഞ്ഞും, എന്റെ ഭാവി വധുവിനെ ഇതിലേക്ക് വലിച്ചിഴച്ചും ഇവർ എന്നെ നന്നായി തന്നെ ചൊറിയാൻ തുടങ്ങി.

"ഇവന്റെ ഈ ആക്രാതം കണ്ടിട്ട് കല്യാണത്തിന് മുന്നേ എല്ലാം കഴിയുമെന്നാണ് തോന്നുന്നത്!" എന്ന് പറഞ്ഞ് ശ്രീരാഗും ഫാസിലും കൂടി ഉറക്കെ ചിരിക്കും.

ഞാൻ കലിപ്പിൽ അവരെ നോക്കുമ്പോൾ, "അയ്യോ, അളിയൻ ദേഷ്യപ്പെടുന്നു

രാമേന്ദ്രൻ ചേട്ടൻ അതുകണ്ട് ഒരു ചിരിയോടെ അവരുടെ അടുത്തേക്ക് വന്ന് പറയും: "ഡാ മക്കളേ, ഇവൻ കല്യാണം ഒക്കെ കഴിച്ചു സെറ്റാകാൻ പോകുന്നതല്ലേ, വെറുതെ ഇവനെ ഇങ്ങനെ ചൊറിയുന്നത് എന്തിനാ

കുറച്ചു കൂടുന്നുണ്ട് കേട്ടോ..."

💬 Comments

View all comments