0%

Chapter Title : മുഹബത്ത് 1 [Vashalan]

Author : Vashalan Read All Parts 59541

വേണമെന്നുണ്ടെങ്കിൽ നീ തന്നെ മുന്നിട്ടിറങ്ങി സംസാരിക്കണം.

ഓഫീസിൽ പോയി നിന്റെ കാര്യം തുറന്നു പറ. ഇനി അതല്ല, ഞാന് സംസാരിക്കണം എന്നുണ്ടെങ്കിൽ ഞാൻ മാനേജരോട് സംസാരിച്ചു നോക്കാം."

ചേട്ടന്റെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ എവിടെയോ ഒരു ധൈര്യം കയറിവന്നു. ഞാൻ പെട്ടെന്ന് മുഖം ഉയർത്തി ചേട്ടനെ നോക്കി ഉറപ്പിച്ചു പറഞ്ഞു:

"അതല്ല ചേട്ടാ... ചേട്ടൻ പറഞ്ഞത് ശരിയാ, ഇനി ഇങ്ങനെ മടിപിടിച്ച് കൈയുംകെട്ടി

ഇരുന്നിട്ട് ഒരു കാര്യവുമില്ല. ഞാൻ എന്തായാലും നാളെത്തന്നെ ഓഫീസിലേക്ക് ചെല്ലുന്നുണ്ട്, മാനേജരെ കണ്ട് സംസാരിച്ച് കാര്യങ്ങൾ ഒക്കെ തീർപ്പാക്കുന്നുണ്ട്!"

അങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ പെട്ടെന്ന് എന്റെ മനസ്സിൽ വേറൊരു സംശയം കയറിവന്നു. ഞാൻ ചേട്ടനോട് ചോദിച്ചു:

"ചേട്ടാ... വിസയൊക്കെ ശരിയായി അവൾ ഇങ്ങോട്ട് വരുമ്പോൾ അവൾ എവിടെ നിൽക്കും? നമ്മൾ വേറെ ഫ്ലാറ്റിലോട്ട് മാറിപ്പോകേണ്ടി വരില്ലേ? ഞാൻ മാത്രം ഇവിടെനിന്ന് വേറെ ഫ്ലാറ്റിലോട്ട് പോകുമ്പോൾ ഇവിടുത്തെ ഈ വലിയ റൂമിന് വേറെ ആരെെയെങ്കിലും റെന്റിന് കിട്ടേണ്ടി വരില്ലേ?

ഞാൻ മാത്രം ഒഴിഞ്ഞുപോയാൽ ബാക്കിയുള്ള റെന്റ് അടയ്ക്കാൻ വലിയ ബുദ്ധിമുട്ടാകില്ലേ? ഒന്നോ രണ്ടോ പേരെയൊക്കെ പകരം കിട്ടിയാലേ അതൊരു പ്രശനമാകാതിരിക്കുകയുള്ളൂ. പിന്നെ എനിക്കും ഭാര്യയ്ക്കും താമസിക്കാൻ

കുറച്ചുകൂടി നല്ലൊരു ഫ്ലാറ്റ് നോക്കേണ്ടി വരില്ലേ..."

അതുകേട്ട് ചേട്ടൻ എന്നെ നോക്കി ഒന്നു ചിരിച്ചു. എന്നിട്ട് സമാധാനിപ്പിക്കുന്ന മട്ടിൽ പറഞ്ഞു:

"അതൊക്കെ ആലോചിച്ച് നീ തലപുകയ്ക്കണ്ടടാ ഷാജു. ഫ്ലാറ്റിന്റെ കാര്യത്തെക്കുറിച്ച് നീ ഇപ്പോൾ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല. അതൊക്കെ ആ സമയം ആകുമ്പോൾ നമുക്ക് റൂമൊക്കെ സെറ്റ് ആക്കാം.

ആരെങ്കിലുമൊക്കെ വാടകയ്ക്ക് വരാൻ കാണാതിരിക്കില്ല, നീ അതോർത്ത് ടെൻഷൻ അടിക്കാതിരിക്കാൻ നോക്ക്. നീ ആദ്യം വിസയുടെ കാര്യം നോക്ക്."

അതും പറഞ്ഞ് ചേട്ടൻ കുറച്ചുനേരം ഒന്നും മിണ്ടാതെ ഇരുന്നു. ആ നിശബ്ദതയ്ക്ക് ശേഷം ചേട്ടൻ തന്നെ വീണ്ടും പറഞ്ഞു:

"പിന്നെ... നിനക്ക് വേറെ ഫ്ലാറ്റ് നോക്കി പോകണം എന്നുണ്ടോ? നിനക്ക് കംഫർട്ടബിൾ ആണെങ്കിൽ നിനക്ക് ഇവിടെത്തന്നെ

താമസിച്ചൂടെടാ? ഞാനും ആ പിള്ളേരുമൊക്കെ ഇവിടെയുള്ളതല്ലേ ഉള്ളൂ. കൂടാതെ നല്ല സൗകര്യം ഉള്ള ഫ്ലാറ്റ് അല്ലെ ഇത് മാത്രമല്ല

💬 Comments

View all comments