0%

Chapter Title : മുഹബത്ത് 1 [Vashalan]

Author : Vashalan Read All Parts 69101

നല്ല ഏരിയ കൂടി അല്ലെ.പിന്നെ നിനക്കത് എന്തെങ്കിലും ഒരു ബുദ്ധിമുട്ടാണെങ്കിൽ വേണ്ട, ഞാൻ ജസ്റ്റ് ഒരു ഓപ്ഷൻ പറഞ്ഞു എന്നേയുള്ളൂ."

ഞാൻ പെട്ടെന്ന് തലയാട്ടി ചേട്ടനോട് പറഞ്ഞു:

"അല്ല ചേട്ടാ, ഞാൻ സത്യത്തിൽ അതിനെക്കുറിച്ചൊന്നും ആലോചിച്ചിട്ടേയില്ലായിരുന്നു. പിന്നെ ചേട്ടൻ ഒപ്പമുള്ളതുകൊണ്ട് എനിക്ക് ഇവിടെ യാതൊരു കുഴപ്പവുമില്ല; ചേട്ടനെയൊക്കെ അവൾക്ക് വലിയ കാര്യവുമാണ്.

പിന്നെ ആ പിള്ളേരുടെ കാര്യം പറയുകയാണെങ്കിൽ, അവമ്മാരുടെ കളി കുറച്ചു കൂടുതലാണ്, എന്നാലും അവരെ പറഞ്ഞു സെറ്റ് ആക്കാവുന്നതേ ഉള്ളൂ. നല്ല ഏരിയയാണ്, എല്ലാ സൗകര്യവുമുണ്ട് എന്നതൊക്കെ ശരിയാണ്. എങ്കിലും ഞാൻ മാത്രം

വിചാരിച്ചിട്ട് കാര്യമില്ലല്ലോ, വരുന്ന എന്റെ ഭാര്യയ്ക്കും കൂടി അതൊരു കംഫർട്ടബിൾ ആവണ്ടേ? അവൾ ആദ്യമായിട്ടല്ലേ നാട്ടിൽ നിന്നെല്ലാം ഇങ്ങനെ മാറി വരുന്നത്? അപ്പോൾ അവളോട് കൂടി ചോദിച്ചു നോക്കണ്ടേ?"

അതുകേട്ട് ചേട്ടൻ പറഞ്ഞു:

"അതൊക്കെ ശരിയാണ്, നീ അത് ചോദിച്ചുതന്നെ മനസ്സിലാക്കണം. ഞാൻ ജസ്റ്റ് ഒരു ഓപ്ഷൻ പറഞ്ഞന്നേയുള്ളൂ. അവൾക്ക് കംഫർട്ടബിൾ ആയിട്ടുള്ള സ്ഥലത്ത് നോക്കിയാൽ മതി.

ഭാര്യക്ക് ഇങ്ങോട്ട് വന്നു കഴിഞ്ഞ് ഇവിടെ നിൽക്കാൻ പറ്റില്ലെങ്കിൽ നമുക്ക് ഫ്ലാറ്റ് ഒക്കെ വേറെ റെഡിയാക്കാം, അതൊന്നും വലിയ പ്രശ്നമുള്ള കാര്യമല്ലല്ലോ."

ഞാൻ ചേട്ടന്റെ മുഖത്തേക്ക് നോക്കിപ്പറഞ്ഞു:

"അതെ ചേട്ടാ... ചേട്ടൻ പറഞ്ഞപ്പോഴാണ് ഞാൻ ആ വഴിക്കൊക്കെ ഒന്ന് ആലോചിച്ചത് തന്നെ. എന്തായാലും വിസയുടെ കാര്യങ്ങളൊക്കെ റെഡിയാകട്ടെ. എന്നിട്ട് ഞാൻ എന്തായാലും എന്റെ

ഭാര്യയുമായിട്ടൊന്ന് സംസാരിക്കട്ടെ, എന്നിട്ട് ബാക്കി കാര്യങ്ങൾ നമുക്ക് നോക്കാം!"

പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ ഓഫീസിൽ ചെന്ന് മാനേജരെ കണ്ടു. ഫാമിലി വിസയുടെ കാര്യം അവതരിപ്പിച്ചപ്പോൾ അയാൾ തീർത്തും നെഗറ്റീവ് ആയ മട്ടിലാണ് സംസാരിച്ചത്.

അത്ര പെട്ടെന്നൊന്നും അതൊന്നും നടക്കില്ല എന്ന രീതിയിലായിരുന്നു അയാളുടെ സംസാരം. ആകെ നിരാശനായി ഞാൻ എന്തുചെയ്യണമെന്നറിയാതെ നിന്നു. ആ സമയത്ത് എന്റെ കൂടെയുണ്ടായിരുന്ന ചേട്ടൻ പെട്ടെന്ന് ഇടപെടുകയും, മാനേജരുമായി സംസാരിച്ച് എനിക്ക് ശക്തമായ പിന്തുണ തന്ന് അയാളെ എങ്ങനെയൊക്കെയോ കൺവിൻസ് ചെയ്ത് ആ വിസ പ്രോസസ്സിങ് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു.

പക്ഷേ, ആ വിസ പ്രോസസ്സിങ്ങിൽ ഒരു ചെറിയ കടമ്പയുണ്ടായിരുന്നു. ഫാമിലി

💬 Comments

View all comments