Chapter Title : മുഹബത്ത് 11 [Vashalan]
കിടന്നുറങ്ങിക്കോളൂ. രാവിലെ എണീക്കുമ്പോൾ പനി ഇതുപോലെ
തന്നെ നിൽക്കുകയാണെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം."
അതും പറഞ്ഞ് ചേട്ടൻ അപ്പുറത്തെ കട്ടിലിലേക്ക് തിരികെ പോയി കിടന്നു. ഞാനും അൻസിബയും വീണ്ടും കട്ടിലിലേക്ക് തന്നെ കിടന്നുറക്കത്തിലേക്ക് വഴുതിവീണു.
ഗുളിക കഴിച്ചതിന്റെ മയക്കത്തിലും പനിയുടെ ക്ഷീണത്തിലും ഞാൻ നല്ല ഉറക്കത്തിലേക്ക് വീണിരുന്നു.ഞാന് കണ്ണ് തുറന്ന് നോക്കുമ്പോൾ സമയം രാവിലെ പത്തുമണി കഴിഞ്ഞിട്ടുണ്ടായിരുന്നു. ഫോണിൽ സമയം നോക്കിയപ്പോൾ 10:35 കാണിക്കുന്നു.
ഉറക്കമെണീറ്റപ്പോൾ തീപ്പനിയൊക്കെ ഒരൽപ്പം കുറഞ്ഞിട്ടുണ്ടെങ്കിലും ശരീരം മുഴുവൻ വല്ലാത്തൊരു തളർച്ചയും ക്ഷീണവുമുണ്ടായിരുന്നു. എങ്കിലും കട്ടിലിൽ നിന്ന് പതുക്കെ എഴുന്നേറ്റ് ഞാൻ ചുറ്റും നോക്കി. അൻസിബയെ കട്ടിലിൽ കണ്ടില്ല.
ഞാൻ പതുക്കെ കട്ടിലിൽ നിന്ന് ഇറങ്ങി
ഹാളിലേക്ക് നടന്നു. അപ്പോഴതാ അൻസിബ സാറ്റിന്റെ നൈറ്റിയൊക്കെ ധരിച്ച് അടുക്കളയുടെ ഭാഗത്ത് ജോലികളുമായി തിരക്കിലാണ്. അവൾ എന്നെ കണ്ട പെട്ടെന്ന് പണി നിറുത്തി എന്റെ അരികിലേക്ക് ഓടിവന്നു.
ഉത്കണ്ഠയോടെ അവൾ എന്റെ നെറ്റിയിലും കവിളിലും തൊട്ടുകൊണ്ട് ചോദിച്ചു:
"ഷാജു... എണീറ്റോ? ഇപ്പൊ പനിയൊക്കെ എങ്ങനെയുണ്ട്? കുറവുണ്ടോ?"
ഞാൻ ക്ഷീണിച്ച സ്വരത്തിൽ അവളോട് പറഞ്ഞു:
"ആ... പനിക്ക് ചെറിയൊരു കുറവൊക്കെയുണ്ട്... എന്നാലും ചെറിയൊരു തണുപ്പും ക്ഷീണവുമൊക്കെ തോന്നുന്നു."
പിന്നെ പെട്ടെന്ന് ഓഫീസ് കാര്യം ഓർമ്മവന്ന ഞാൻ അവളെ നോക്കി ചോദിച്ചു:
"എന്നെയെന്താ നീ വിളിക്കാതെ ഇരുന്നത്? ഓഫീസിൽ പോകണ്ട, സമയം ഒത്തിരി വൈകിയല്ലോ..."
അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
"ഹാ ബെസ്റ്റ് ഈ പനി വെച്ച് ഓഫീസിൽ പോകാനോ, , ഷാജുന് പനിയുള്ള സ്ഥിതിക്ക് ഓഫീസിൽ വിടേണ്ട എന്നും, ചേട്ടൻ തന്നെ ലീവിന്റെ കാര്യം ഓഫീസിൽ പറഞ്ഞോളാമെന്ന് പറഞ്ഞു,
💬 Comments
View all comments