Chapter Title : മുഹബത്ത് 12 [Vashalan]
ഡ്രസ്സ് ഒക്കെ മാറ്റി, അവൾ ആ വെള്ള ക്രോപ്പ് ടോപ്പും കറുത്ത ഷോർട്സുമാണ് ഇട്ടിരിക്കുന്നത്. അവളുടെ നിൽപ്പ് കണ്ടപ്പോൾ തന്നെ പ്രത്യേക ഒരു ഭംഗിയും ആത്മവിശ്വാസവും തോന്നി. ഇന്നലത്തെ പനിയുടെ ക്ഷീണവും കളി കഴിഞ്ഞുള്ള
തളർച്ചയുമൊക്കെ ഗുളിക കഴിച്ച് കിടന്നുറങ്ങിയതോടെ ആകെ മാറി നല്ല ഉഷാറായിട്ടുണ്ട്.
ഗ്ലാസുകൾ മേശപ്പുറത്തേക്ക് വെക്കുമ്പോൾ അൻസിബ എന്നെ നോക്കി പുഞ്ചിരിച്ചു: "ഇക്ക, ഇപ്പോ പനിയൊക്കെ മാറി ഉഷാറായല്ലോ? ഇന്ന് ഓഫീസിൽ പോകുന്നുണ്ടോ, സമയം വൈകുന്നുണ്ട്, പോകുന്നുണ്ടെങ്കിൽ വേഗം ചായ കുടിച്ച് റെഡിയാവാൻ നോക്ക്."
"ഉവ്വ് അൻസിബ, പനിയൊക്കെ പൂർണ്ണമായി മാറി. നല്ല ഫ്രഷ്നെസ് തോന്നുണ്ട്," ഞാൻ എഴുന്നേറ്റിരുന്ന് ചായ ഗ്ലാസ് കയ്യിലെടുത്തു.
ചേട്ടനും ചായ കുടിച്ചുകൊണ്ട് എന്നെ നോക്കി: "അതെയെടാ ഷാജു, പനിയൊക്കെ മാറിയ സ്ഥിതിക്ക് പോകാതെ ഇരിക്കണ്ട. ഓഫീസിൽ പോകാൻ റെഡിയായിക്കോ."
ഇന്നലെ ലീവ് ആയിരുന്നതുകൊണ്ട് ഓഫീസിൽ കുറച്ചു ജോലി തിരക്കുകൾ ഉണ്ടാകുമെന്ന് അറിയാലോ. അൻസിബയുടെ
ലുക്കും എന്റെ ഉഷാറും കൂടി ആയപ്പോൾ മനസ്സിൽ നല്ലൊരു പോസിറ്റീവ് എനർജി തോന്നി. ഞാൻ ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പുകൾക്കായി വാഷ്റൂമിലേക്ക് നടന്നു.
ഞാൻ വാഷ്റൂമിൽ കയറി കുളിച്ച് ഫ്രഷായി ഇറങ്ങിയപ്പോഴേക്കും അൻസിബ എന്റെ ഷർട്ടും പാന്റും മടക്കിവെച്ച് മേശപ്പുറത്ത് വെച്ചിട്ടുണ്ടായിരുന്നു.
ചേട്ടനും കുളിച്ച് ഡ്രസ്സ് മാറി ഓഫീസിൽ പോകാൻ റെഡിയായി ഹാളില് നിൽക്കുകയായിരുന്നു. എന്നെ കണ്ടതും ചേട്ടൻ ചോദിച്ചു: "എടാ ഷാജു,ഓഫീസിൽ പോയി വല്ലാതെ സ്റ്റെറെയ്ൻ ചെയ്യേണ്ട കേട്ടോ, അവിടെ പോയാൽ ഇന്നലത്തെ പെൻഡിംഗ് പണികൾ കുറെ കാണും."
"ഏയ് കുഴപ്പമില്ല ചേട്ടാ, പനിയൊക്കെ പൂർണ്ണമായി മാറി. ഇപ്പോൾ നല്ല ഉന്മേഷമുണ്ട്," ഞാൻ
💬 Comments
View all comments