Chapter Title : മുഹബത്ത് 15 [Vashalan]
ഞങ്ങളുടെ മനസ്സിൽ മുഴുവൻ നാളെ ഫ്ലാറ്റിൽ നടക്കാൻ പോകുന്ന കളികളെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
അങ്ങനെ ഓഫീസ് ജോലികളൊക്കെ കഴിഞ്ഞ് ഞങ്ങൾ എല്ലാവരും വൈകുന്നേരത്തോടെ ഫ്ലാറ്റിൽ തിരിച്ചെത്തി. പതിവുപോലെ ഫ്ലാറ്റിൽ ഒത്തുകൂടി ഞങ്ങൾ വീണ്ടും കാഷ്വൽ സംസാരങ്ങളിലേക്കും തമാശകളിലേക്കും കടന്നു.
സംസാരിക്കുന്നതിനിടയിൽ ശ്രീരാഗ് പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: "അല്ല, പുറത്ത് ഇപ്പോൾ നല്ല തണുപ്പായിട്ടുണ്ടല്ലോ! ഇപ്പോൾ നല്ല തണുത്ത കാലാവസ്ഥയാണ്, ശരിക്കും നല്ല രസമുണ്ട്."
ഫാസിൽ അത് ശരിവെച്ചുകൊണ്ട് പറഞ്ഞു: "ആ അത് ശരിയാ! ഇപ്പോൾ ചൂട് ഒക്കെ മാറി
വല്ലാത്തൊരു സുഖമുള്ള തണുപ്പായിട്ടുണ്ട്. ശരിക്കും ഈ സമയത്തൊക്കെയാണ് പുറത്തൊക്കെ കറങ്ങി നടക്കാനും പുറത്തിരിക്കാനുമൊക്കെ ഏറ്റവും നല്ലത്."
ഹൻസിബ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: "അത് ശരിയാ, കഴിഞ്ഞ ആഴ്ച നമ്മൾ ഇതേപോലെ പുറത്തു പോയപ്പോൾ എനിക്ക് അവിടെ ഇരിക്കാൻ വല്ലാത്തൊരു ഇഷ്ടം തോന്നിയിരുന്നു. ആ സമയത്തെ കാലാവസ്ഥയും തണുപ്പുമൊക്കെ നല്ലോരു ഫീൽ ആയിരുന്നു. എനിക്ക് വീണ്ടും അങ്ങനെയൊന്ന് പുറത്തേക്ക് പോകാൻ തോന്നുണ്ട്."
അതുകേട്ടുകൊണ്ട് രാമേന്ദ്രൻ ചേട്ടൻ പറഞ്ഞു: "ശരിയാണ് മോളേ... ഈ സമയത്തൊക്കെ സാധാരണ വൈകുന്നേരങ്ങളിൽ ഞങ്ങള്‍ പുറത്തൊക്കെ കറങ്ങാൻ പോകാറുണ്ട്. പക്ഷെ മോളുള്ളതുകൊണ്ട് ഞങ്ങളൊക്കെ ഇപ്പോൾ ഇങ്ങനെ ഫ്ലാറ്റിൽ തന്നെ
അടച്ചുപൂട്ടിയിരിക്കുകയാണ്."
അത് കേട്ട് ഹൻസിബ പെട്ടെന്ന് അവരെ നോക്കിക്കൊണ്ട് ചോദിച്ചു: "അതെന്താ ചേട്ടാ അങ്ങനെ പറയുന്നേ? അങ്ങനെയാണെങ്കിൽ നമ്മൾക്ക് എല്ലാവർക്കും കൂടി പുറത്തുപോകാമല്ലോ."
ഫാസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു: "അതല്ല ഇത്ത... ചേട്ടന്‍ ഉദ്ദേശിച്ചത് അതല്ല. ഞങ്ങളുടെ പതിവ് വേറെയാണ്. ഞങ്ങൾ വ്യാഴാഴ്ച ചേട്ടന്റെ ഫ്രണ്ടിന്റെ റൂമിലേക്ക് പോകാറുണ്ട്. അവിടെ ഞങ്ങളെല്ലാംകൂടി ഒത്തുകൂടി ചെറിയൊരു പാർട്ടിയൊക്കെ നടത്തി, ചീട്ടൊക്കെ കളിച്ച്
💬 Comments
View all comments