Chapter Title : മുഹബത്ത് 15 [Vashalan]
കുറച്ചുനേരം അങ്ങനെ ഇരിക്കാറാണ് പതിവ്."
അത് കേട്ട് ഹൻസിബ കൂളായി അവരോട് പറഞ്ഞു: "അതിനിപ്പോ എന്താ കുഴപ്പം? അതിൽ കുഴപ്പമില്ലല്ലോ, നിങ്ങൾക്ക് പോകണമെങ്കിൽ പൊയ്ക്കോളൂ, എനിക്ക് ഒരു പ്രശ്നവുമില്ല."
ഉടൻ തന്നെ ചേട്ടന്‍ കുറച്ചുകൂടി കാര്യങ്ങൾ
വിശദീകരിച്ചുകൊണ്ട് പറഞ്ഞു: "അതല്ല... മോളെ ഒറ്റക്കാക്കിയിട്ട് ഞങ്ങൾ രാത്രി അങ്ങോട്ട് പോകണ്ടേ? ഷാജുവും ഞങ്ങളുടെ കൂടെ വരും. ഷാജു ആണ് ഞങ്ങളുടെ ഗ്രൂപ്പിലെ ആസ്ഥാന കളിക്കാരൻ!"
ഹൻസിബ കൗതുകത്തോടെ ചോദിച്ചു: "ആഹാ, എന്റെ ഇക്കാക്ക് ചീട്ടുകളിയൊക്കെ അറിയാമോ? ഇക്ക നന്നായിട്ട് കളിക്കുമോ?"
ഫാസിലും ശ്രീരാഗും പരസ്പരം നോക്കി കള്ളച്ചിരിയോടെ പറഞ്ഞു: "കളിക്കുമോ എന്നോ? ഷാജുക്കാ അത്യാവശ്യം നല്ല രീതിയിൽ, ആളെ പറ്റിച്ചും തന്ത്രപരമായും കളിക്കുന്ന നല്ലൊരു കളിക്കാരനാണ്!"
അവർ എന്നെ നോക്കി ചെറുതായി ഒന്ന് കളിയാക്കുന്ന ആ ഭാവം കണ്ടപ്പോൾ ഹൻസിബയ്ക്ക് അവരുടെ സംസാരത്തിന്റെ ഉള്ളിലിരിപ്പ് മനസ്സിലായി. അവൾക്ക് അതിന്റെ യഥാർത്ഥ അർത്ഥം പിടി കിട്ടിയെങ്കിലും, ഒന്നും അറിയാത്തപോലെ അവൾ അഭിനയിച്ചുകൊണ്ട് ചോദിച്ചു:
"ഓഹോ... ഷാജു ചീട്ടുകളിയൊക്കെ അറിയുന്ന ആളാണല്ലേ? എന്താ ഇക്കാ ഇത്രയും നാളും എന്നോട് ഇതൊന്നും പറയാതിരുന്നത്?."
ശ്രീരാഗ് കള്ളച്ചിരിയോടെ പറഞ്ഞു: "ചീട്ടുകളിക്കുന്നത് കൊണ്ട് എന്താ കുഴപ്പം? അതൊക്കെ ഒരു രസത്തിന് ചെയ്യുന്നതല്ലേ. പിന്നെ ഞങ്ങൾ അവിടെ പോയിട്ട് ചെറുതായിട്ട് രണ്ട് അടിക്കുമൊക്കെ ചെയ്യും! അതായത് ആ സാധനം..."
ഹൻസിബ ഇടയിൽ കയറി പറഞ്ഞു: "ഓ മനസ്സിലായി, പക്ഷെ ആ സാധനം ഇവിടെ കിട്ടുമോ.
അപ്പോള്‍ ചേട്ടന്‍ പറഞ്ഞു കൊടുത്തു എന്നാലും ഇതൊക്കെ രഹസ്യമായി ഉണ്ടാക്കുന്നവരും എത്തിക്കുന്നവരുമൊക്കെ ഇവിടെയുണ്ട്. അതൊക്കെ വാങ്ങി ഞങ്ങൾ ചെറുതായിട്ടൊന്ന് ആസ്വദിക്കാറുണ്ട്."
ഹൻസിബ
💬 Comments
View all comments