0%

Chapter Title : മുഹബത്ത് 15 [Vashalan]

Author : Vashalan Read All Parts 166.1K

കൗതുകത്തോടെ ചോദിച്ചു:

"അപ്പൊ ഷാജുക്കയും അതൊക്കെ കഴിക്കുമോ?"

ഫാസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു: "ഹഹ... ഷാജുക്കാ കഴിക്കുകയൊന്നുമില്ല. ഞങ്ങളുടെ കൂടെ കൂട്ടത്തിലിരുന്ന്  കമ്പനി കൊടുക്കുകയാണ് പതിവ്! "പിന്നെ തിരിച്ച് പോരുന്ന സമയത്ത് വണ്ടി ഓടിക്കാൻ  ആരെങ്കിലും ഒക്കെ വേണ്ടെ.

ഇത് കേട്ട് ഹൻസിബ ഫാസിലിനെ നോക്കി ചോദിച്ചു: എടാ നീയും കുടിക്കുമോ?

അവന്‍ തല ആട്ടി കൊണ്ട് പറഞ്ഞു: അങ്ങനെ അധികം ഒന്നും ഇല്ല, ഇവര്‍ക്ക് കമ്പനി കൊടുക്കാന്‍ ഒരു പെഗ് കഴിക്കും അത്ര തന്നെ, അതും എപ്പോഴും ഇല്ലല്ലോ ഇങ്ങനെ ഞങ്ങള്‍ കൂടുമ്പോ മാത്രം.

ഇതു കേട്ട് ഹൻസിബ പറഞ്ഞു: "അതൊന്നും സാരമില്ല, നിങ്ങൾ പൊയ്ക്കോളൂ, എനിക്ക് യാതൊരു കുഴപ്പവുമില്ല. അല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് അങ്ങോട്ടൊക്കെ പോകുന്നത്? നിങ്ങൾ വേണമെങ്കിൽ

ഇവിടെത്തന്നെ ഇരുന്നോളൂ. വേണമെങ്കിൽ ഇവിടെയിരുന്ന് കളിക്ക്! നിങ്ങൾക്ക് എന്നെ ഒറ്റക്കാക്കി അങ്ങോട്ട് പോകാൻ വിഷമം ഉണ്ടെങ്കിൽ, നിങ്ങൾ ഈ ഫ്ലാറ്റിൽ തന്നെ ഇരുന്ന് കളിച്ചോളൂ."

അത് കേട്ടതും ഫാസിലും ശ്രീരാഗും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: "അയ്യോ ഇത്ത, ഈ ഫ്ലാറ്റിൽ ഇരുന്ന് കളിച്ചാൽ ആ ആവേശം കിട്ടില്ല? ഇത്തക്ക് കുഴപ്പം ഇല്ലെങ്കില്‍.... ഞങ്ങള്‍ അങ്ങോട്ട് പൊക്കോളാം!"

അപ്പോൾ രാമേന്ദ്രൻ ചേട്ടൻ തലയാട്ടിക്കൊണ്ട് പറഞ്ഞു: "അത് വേണ്ടടാ... മോളെ ഒറ്റക്കാക്കിയിട്ട് രാത്രി സമയത്ത് അങ്ങനെ പുറത്തുപോയിട്ട്, പിന്നെ എപ്പോഴാണ് എങ്ങനെയാണ് തിരിച്ചു വരുന്നത് എന്നൊന്നും പറയാൻ പറ്റില്ല. അതുകൊണ്ട് ആ പരിപാടി വേണ്ട."

അതുകേട്ട് ഹൻസിബ ചെറുചിരിയോടെ

പറഞ്ഞു: "ഇല്ല, ഇല്ല ചേട്ടാ... അതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. എന്റെ പേരിൽ നിങ്ങൾ നിങ്ങളുടെ സന്തോഷവും

💬 Comments

View all comments