0%

Chapter Title : മുഹബത്ത് 15 [Vashalan]

Author : Vashalan Read All Parts 166.5K

കൂട്ടായ്മയും കളയാൻ നിൽക്കണ്ട. ഞാൻ ഇവിടെ സുരക്ഷിതയായിരുന്നോളാം. നിങ്ങൾ പോയി നന്നായിട്ട് എൻജോയ് ചെയ്യ്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നതിൽ യാതൊരു സീനുമില്ല. ഇവിടെയിരിക്കാൻ എനിക്ക് എന്താ പേടി?"

എങ്കിലും രാമേന്ദ്രൻ ചേട്ടൻ സ്നേഹത്തോടെ പറഞ്ഞു: "അത് വേണ്ട മോളെ... അത് സാരമില്ല. എന്നാലും നമ്മൾ അങ്ങനെ ചെയ്യാൻ നിൽക്കില്ല."

അപ്പോൾ ഹൻസിബ കൂടുതൽ ഗൗരവത്തിൽ പറഞ്ഞു: "ഇല്ല ചേട്ടാ, ഞാൻ കാര്യമായിട്ടാണ് പറഞ്ഞത്.

അപ്പോള്‍ ചേട്ടന്‍ പറഞ്ഞു: വേണ്ട മോളെ അത് ശരിയാവില്ല.

ചേട്ടന്‍ ഇങ്ങനെ തറപ്പിച്ചു പറഞ്ഞതോടെ ഹൻസിബ പറഞ്ഞു: നിങ്ങൾക്ക് ചീട്ട്

കളിക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ വേണമെങ്കിൽ ഇവിടെ കളിക്കാം കേട്ടോ. വേണമെങ്കിൽ ഞാനും നിങ്ങളോടൊപ്പം കമ്പനിക്ക് കൂടാം!"

അവൾ അങ്ങനെ പറഞ്ഞതും ഞാൻ അവളെ ഒന്ന് നോക്കി. എന്റെ ആ നോട്ടം കണ്ടതും അവൾ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട്  ഒന്ന് ചിരിച്ചു.

അത് കണ്ട ഉടനെ ശ്രീരാഗ് ഇടയ്ക്ക് കയറി ചോദിച്ചു: "ഓഹോ... അപ്പോൾ ചേച്ചിക്ക് ചീട്ടുകളിയൊക്കെ അറിയാമോ?"

ഹൻസിബ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: "പിന്നെന്താ... എനിക്ക് അതൊക്കെ കളിക്കാൻ നന്നായിട്ടറിയാം!"

ഇതുവരെ കാര്യമായി ഒന്നും മിണ്ടാതെ ഇരുന്ന ഫാസിൽ പെട്ടെന്ന് അവളെ നോക്കിക്കൊണ്ട് ചോദിച്ചു: "ഇത്താക്ക്,  ശരിക്കും ചീട്ട് കളിക്കാൻ അറിയാമോ?"

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു: "അങ്ങനെ പ്രൊഫഷണൽ ആയിട്ടൊന്നും അറിയില്ല...

എങ്കിലും ഞങ്ങൾ കോളേജ് ഹോസ്റ്റലിൽ നിൽക്കുന്ന സമയത്ത് ഇടയ്ക്ക് കൂട്ടുകാരികളൊക്കെയായി ഒത്തുകൂടി ചെറിയ രീതിയിലൊക്കെ കളിക്കാറുണ്ടായിരുന്നു."

അതുകേട്ടതും ശ്രീരാഗ് കള്ളച്ചിരിയോടെ പറഞ്ഞു: "ഓഹോ... അപ്പോൾ ചേച്ചി നമ്മുടെ ഗ്രൂപ്പിലെ വേറൊരു ആസ്ഥാന കളിക്കാരിയാണെന്ന് തോന്നുന്നുവല്ലോ!"

അവൻ ആ

💬 Comments

View all comments