Chapter Title : മുഹബത്ത് 15 [Vashalan]
വാക്കുകൾ പറഞ്ഞതിലെ ഡബിൾ മീനിങ് ഞങ്ങൾക്ക് എല്ലാവർക്കും വ്യക്തമായി മനസ്സിലായെങ്കിലും, ആ സിറ്റുവേഷന്റെ മൂഡിൽ എല്ലാവരും അതൊരു തമാശയായി എടുത്തു ചിരിച്ചു.
അതുകേട്ട് രാമേന്ദ്രൻ ചേട്ടൻ ഉത്സാഹത്തോടെ പറഞ്ഞു: "ഓഹോ, മോൾക്കും കളിക്കാൻ അറിയാമോ? അങ്ങനെയാണെങ്കിൽ പിന്നെ നമ്മൾ എന്തിനാണ് വെറുതെ പുറത്തേക്ക് പോകുന്നത്? നമുക്ക് വേണമെങ്കിൽ
ഇവിടെയിരുന്ന് തന്നെ കളിക്കാലോ!"
ഫാസിലും ശ്രീരാഗും ഒരേ സ്വരത്തിൽ ആവേശയോടെ പറഞ്ഞു: "ആഹാ, എന്നാൽ പിന്നെ നമുക്ക് ഇവിടെത്തന്നെ ഇരുന്നിട്ട് കളിക്കാം! ചേച്ചിയും കൂടി കൂടിയാല് പിന്നെ രാത്രി മുഴുവൻ നല്ല രസമായിട്ട് നേരം പോക്കാവുമല്ലോ!"
അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ഫ്ലാറ്റിൽ ഇരുന്ന് ചീട്ടുകളി കളിക്കാനുള്ള പ്ലാൻ ഫൈനൽ ചെയ്തു. അപ്പോൾ ഫാസിൽ ആവേശത്തോടെ പെട്ടെന്ന് പറഞ്ഞു:
"ആഹാ, എന്നാൽ പിന്നെ നമുക്ക് ഇന്ന് രാത്രി തന്നെ കളി അങ്ങ് തുടങ്ങിയാലോ?"
ഞാൻ കള്ളച്ചിരിയോടെ ഒന്ന് ചോദിച്ചു: "ഇന്ന് തന്നെ വേണോടാ?"
അവർ ഒരേ സ്വരത്തിൽ നിർബന്ധിച്ചുകൊണ്ട് പറഞ്ഞു: "പിന്നെന്താ, ഇന്ന് തന്നെ വേണം! ഇന്ന് എന്താ ഒരു കുഴപ്പം?."
തുടർന്ന് ഫാസിൽ ചോദിച്ചു: "ചേട്ടന്റെ കയ്യിൽ
കളിക്കാൻ പാകത്തിന് കാർഡ്സ് ഉണ്ടോ?"
അതു കേട്ട് രാമേന്ദ്രൻ ചേട്ടൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: "കാർഡ്സോ? എന്റെ കയ്യിൽ ഇപ്പോൾ ഒരു സെറ്റ് ഉണ്ട്. എന്നാലും അത് പോരാല്ലോ, ഞാൻ പുറത്തുപോയി രണ്ട്-മൂന്ന് സെറ്റ് കൂടി പുതിയത് വാങ്ങിയിട്ട് വരാം."
അവർ ആവേശത്തോടെ തലയാട്ടിക്കൊണ്ട് പറഞ്ഞു: "ആയിക്കോട്ടെ ചേട്ടാ, അങ്ങ് വാങ്ങിക്ക്!"
അങ്ങനെ രാമേന്ദ്രൻ ചേട്ടൻ പെട്ടെന്ന് പുറത്തേക്ക് പോയി, തിരികെ വരുമ്പോൾ കളിക്കാനായി രണ്ട്-മൂന്ന് സെറ്റ് പുതിയ
💬 Comments
View all comments