0%

Chapter Title : മുഹബത്ത് 15 [Vashalan]

Author : Vashalan Read All Parts 166.7K

ചീട്ടുകളും മറ്റാവശ്യമായ സാധനങ്ങളും വാങ്ങി ഫ്ലാറ്റിലേക്ക് കയറിവന്നു.

അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ചീട്ട് കളിക്കാനായി തയ്യാറായി. ഞാനും ഹൻസിബയും രാമേന്ദ്രൻ ചേട്ടനും ശ്രീരാഗും ഫാസിലും വട്ടത്തിൽ ഒത്തുകൂടി. കളി തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഞങ്ങൾ

അങ്ങോട്ടും ഇങ്ങോട്ടും ചെറിയ കുശലങ്ങളും രഹസ്യ സംസാരങ്ങളും ഒക്കെ പറയുന്നത് കണ്ടപ്പോൾ, ഹൻസിബ ഞങ്ങളെ നോക്കിക്കൊണ്ട് ചോദിച്ചു:

"എന്താ നിങ്ങളൊക്കെക്കൂടി ഇവിടെയിരുന്ന് ഇത്ര രഹസ്യമായിട്ട് ഒരു സ്വകാര്യം പറച്ചിൽ?"

അതു കേട്ടതും ഫാസിൽ ചിരിച്ചുകൊണ്ട് പറഞ്ഞു: "അതൊന്നുമില്ല ഇത്ത... സാധാരണ ഞങ്ങൾ അവിടെ എന്തെങ്കിലും ബെറ്റ് വെച്ചിട്ടാണല്ലോ കളിക്കാറുള്ളത്, അതിന്റെ കാര്യമാലോചിച്ചതാ."

അതു കേട്ടതും ഹൻസിബ കൗതുകത്തോടെ ചോദിച്ചു: "ഓഹോ... നിങ്ങൾ പൈസ വെച്ചിട്ടാണോ കളിക്കാറുള്ളത്?"എന്നാല്‍ ഞാന്‍ ഇല്ലേ എന്റെ കൈയില്‍ പൈസ ഇല്ലട്ടോ എന്ന് പറഞ്ഞു അവള്‍ ചിരിച്ചു.

അത് കണ്ടു ഞാൻ മറുപടി പറഞ്ഞു: "അങ്ങനെ പൈസയൊന്നും വെക്കൂല. നമ്മൾ സാധാരണ എന്തെങ്കിലും ഫുഡിനൊക്കെയായിരിക്കും ബെറ്റ്

വെക്കുന്നത്. പിന്നെ ചേട്ടന്റെ വകയിൽ പെട്ട കുറച്ച് ഫ്രണ്ട്സ് ഒക്കെ വരുമ്പോൾ, അവരൊക്കെ ചേർന്ന് കാശൊക്കെ വെച്ച് ഒന്നോ രണ്ടോ കളി ബെറ്റ് വെച്ച് കളിക്കാറുണ്ട്."

അതു കേട്ടുകൊണ്ട് രാമേന്ദ്രൻ ചേട്ടൻ പറഞ്ഞു: "അതൊക്കെ ശരിയാണ്, ഇവിടെ നമ്മൾ ബെറ്റ് വെച്ചൊന്നും കളിക്കേണ്ട. വെറുതെ സാധാരണ ഒരു കളി കളിച്ചാൽ പോരെ?"

പക്ഷേ ശ്രീരാഗും ഫാസിലും അത് സമ്മതിച്ചില്ല. അവർ ആവേശത്തോടെ പറഞ്ഞു: "അതല്ല ചേട്ടാ, എന്തെങ്കിലും ഒക്കെ ഒരു ബെറ്റ് ഉണ്ടെങ്കിലേ കളിക്കൊരു വാശിയൊക്കെ ഉണ്ടാവുകയുള്ളൂ! ജയിക്കാനായിട്ട് എല്ലാവരും ആത്മാർത്ഥമായി കളിക്കില്ലേ. കാശൊന്നും വേണ്ട, നേരത്തെ പറഞ്ഞപോലെ വല്ല ഫുഡോ

💬 Comments

View all comments