0%

Chapter Title : മുഹബത്ത് 15 [Vashalan]

Author : Vashalan Read All Parts 166.7K

അങ്ങനെ എന്തെങ്കിലും ഒക്കെ വെച്ച് നമുക്ക് ബെറ്റ് ആക്കാം."

അപ്പോൾ രാമേന്ദ്രൻ ചേട്ടൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: "ഫുഡ് വേണ്ട നമുക്ക് ഇപ്പോൾ ആവശ്യത്തിന് നല്ല ഫുഡ് ഒക്കെ ഇവിടെ കിട്ടുന്നുണ്ടല്ലോ. പിന്നെ എന്തിനാണ് പുറത്തുനിന്നുള്ള ഫുഡിന്റെ ഒക്കെ ആവശ്യം? നമുക്ക് വേണമെങ്കിൽ വേറെ വല്ലതും വെച്ച് ബെറ്റ് വെക്കാം."

ചേട്ടൻ ഒന്ന് ആലോചിച്ചിട്ട് തുടർന്നു: "എന്നാൽ പിന്നെ നമുക്കൊരു കാര്യം ചെയ്യാം. നാളെ വെള്ളിയാഴ്ചയല്ലേ, അവധിയായതുകൊണ്ട് വീടൊക്കെ ഒന്ന് ഒതുക്കി വൃത്തിയാക്കണമല്ലോ. കളിയിൽ തോൽക്കുന്ന ആളുകൾ നാളെ ഫ്ലാറ്റ് മൊത്തം വൃത്തിയാക്കി വെക്കട്ടെ!"

അതു കേട്ടതും ഹൻസിബ കള്ളച്ചിരിയോടെ ആവേശത്തോടെ പറഞ്ഞു: "ഓ... ആ ഐഡിയ കൊള്ളാമല്ലോ! ഇവരെക്കൊണ്ട് നാളെ ഫ്ലാറ്റ് ഒക്കെ അടിച്ചുവാരി വൃത്തിയാക്കിക്കാമെങ്കിൽ എനിക്ക് അതിലും വലിയൊരു സന്തോഷമില്ല.

അങ്ങനെയാണെങ്കിൽ എനിക്ക് രണ്ട് ദിവസം നന്നായിട്ട് റെസ്റ്റ് എടുക്കാമല്ലോ!"

രാമേന്ദ്രൻ ചേട്ടൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു: "അതൊക്കെ ശരിയാണ്, പക്ഷെ ചിലപ്പോൾ മോള് തോറ്റുപോയാലോ? അങ്ങനെ മോള് തോൽക്കുകയാണെങ്കിൽ പിന്നെ എന്ത് ചെയ്യും?"

അതു കേട്ടതും ഹൻസിബ യാതൊരു ടെൻഷനും ഇല്ലാതെ കൂളായി പറഞ്ഞു: "അതിനിപ്പോ എന്താ, ഞാൻ തോറ്റാൽ തന്നെ കുഴപ്പമില്ലല്ലോ! കാരണം ഞാൻ സ്ഥിരം ചെയ്യുന്ന പണിയല്ലേ അത്. പിന്നെ ഇവരെങ്ങാനും തോറ്റിട്ടുണ്ടെങ്കിലോ? എനിക്ക് അങ്ങനെയെങ്കിലും നാളെ എനിക്ക് ആ പണികളിൽ നിന്ന് ഒന്ന് റെസ്റ്റ് എടുക്കാമല്ലോ!"

അതു കേട്ടുകൊണ്ട് ചേട്ടൻ തലയാട്ടിക്കൊണ്ട് പറഞ്ഞു: "അത് ശരിയാണ്! ഇവന്മാർ ആരെങ്കിലും തോറ്റാൽ, നാളെ ഇവന്മാരുടെ  മടിയൊക്കെ ഒന്ന് മാറി വീട് വൃത്തിയാക്കുന്ന പണി ചെയ്യേണ്ടി വരും."

അതുകേട്ടതും ശ്രീരാഗും ഫാസിലും ആവേശത്തോടെയും

💬 Comments

View all comments