Chapter Title : മുഹബത്ത് 15 [Vashalan]
വാശിയോടെയും പറഞ്ഞു: "ഓഹോ, ഞങ്ങളെ തോൽപ്പിക്കാൻ നോക്കണ്ട! ഞങ്ങൾ അത്ര പെട്ടെന്നൊന്നും തോറ്റ് തരാൻ പോകുന്നില്ല കേട്ടോ. ഞങ്ങളെ തോൽപ്പിക്കുക അത്ര എളുപ്പമല്ല!"
അവരുടെ സംസാരവും വാശിയും കണ്ടപ്പോൾ കളിയുടെ ആവേശം കൂടുതൽ കൂടിവന്നു.

രാമേന്ദ്രൻ ചേട്ടൻ അവളോട് ചോദിച്ചു: "ശരി മോളെ, നിനക്ക് ഏത് കളിയാണ് കളിക്കാൻ അറിയാവുന്നത്? ചീട്ടുകളികളിൽ ഏതൊക്കെയാണ് മോൾക്ക് വശമുള്ളത്?"
ഹൻസിബ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: " '' കഴുത കളി എനിക്കറിയാം. പിന്നെ 'റമ്മി' കളിക്കും. പിന്നെ വേറെ ഒരു
കളിയുണ്ടല്ലോ...തുറുപ്പ് ആ കളിയും എനിക്കറിയാം."
ശ്രീരാഗ് അത് കേട്ട് ചോദിച്ചു: "ആഹാ, ചേച്ചി അപ്പൊ മൂന്ന് കളികളും സെറ്റ് ആണല്ലേ?"
ഹൻസിബ തലയാട്ടിക്കൊണ്ട് പറഞ്ഞു: "അതെയതെ, ഞങ്ങൾ ഇതൊക്കെ അത്യാവശ്യം കളിക്കാറുണ്ട്."
അതു കേട്ടുകൊണ്ട് രാമേന്ദ്രൻ ചേട്ടൻ പറഞ്ഞു: "എന്തായാലും ഇന്ന് തുടക്കമല്ലേ, നമുക്ക് മോളുടെ കളി എങ്ങനെയുണ്ടെന്ന് ഒന്ന് കാണാം! അതുകൊണ്ട് നമുക്ക് ആദ്യം ഏറ്റവും സിമ്പിൾ ആയിട്ടുള്ള 'കഴുത' തന്നെ തുടങ്ങാം. ബാക്കി കളികളൊക്കെ നമുക്ക് അടുത്ത ദിവസങ്ങളിൽ മാറ്റി മാറ്റി കളിക്കാം."
അതു കേട്ടതും എല്ലാവരും "ആയിക്കോട്ടെ, സെറ്റ്!" എന്ന് പറഞ്ഞ് സമ്മതിച്ചു.
അപ്പോൾ ഫാസിൽ കള്ളച്ചിരിയോടെ പറഞ്ഞു: "കഴുത കളിയോ? അതൊക്കെ വളരെ സിമ്പിൾ അല്ലേ!"
അതു കേട്ടതും ഹൻസിബ ചെറുതായി ഒന്ന്
കണ്ണ് ഉരുട്ടിക്കൊണ്ട് പറഞ്ഞു: "ആഹാ, സിമ്പിൾ ആണെന്ന് കളി കഴിയുമ്പോൾ അറിയാലോ! തോറ്റ് കഴിയുമ്പോൾ മനസ്സിലാകും ആ സിമ്പിൾ എന്താണെന്ന്."
തുടർന്ന് രാമേന്ദ്രൻ ചേട്ടൻ കളിയിലെ പോയിന്റുകളെക്കുറിച്ച് പറഞ്ഞു: "എന്നാൽ പിന്നെ നമുക്കൊരു കാര്യം ചെയ്യാം, നമുക്ക് പോയിന്റ്സ്
💬 Comments
View all comments