0%

Chapter Title : മുഹബത്ത് 15 [Vashalan]

Author : Vashalan Read All Parts 167K

സെറ്റ് ആക്കാം. തോൽക്കുമ്പോൾ എത്ര കാർഡിന്റെ പോയിന്റാണ് കണക്കാക്കേണ്ടത്? നമുക്ക് 150 പോയിന്റ് വെച്ച് ഇടാം. ആർക്കാണോ ആദ്യം 150 പോയിന്റ് തികയുന്നത്, അപ്പോൾ നമുക്ക് ആ കളി നിർത്താം. ഇനി പെട്ടെന്ന് ഒന്നോ രണ്ടോ കളിയിൽ അങ്ങനെ ആവുകയാണെങ്കിൽ, കുറച്ചു കളികൾ കളിച്ച ശേഷം അവസാനം ആർക്കാണ് ഏറ്റവും കൂടുതൽ പോയിന്റ് ഉള്ളത് എന്ന് നോക്കാം. ഏറ്റവും കൂടുതൽ പോയിന്റ് കിട്ടി തോൽക്കുന്ന ആളെക്കൊണ്ട് നാളത്തെ പണിയൊക്കെ ചെയ്യിപ്പിക്കാം!"

അപ്പോഴേക്കും ശ്രീരാഗ് പെട്ടെന്ന് ചോദിച്ചു: "ചേട്ടാ... നമ്മൾ തോൽക്കുമ്പോൾ പറയേണ്ട ആ ഡയലോഗ് കൂടി ഉണ്ടല്ലോ, അതുകൂടി വേണം?"

അതു കേട്ടതും ഹൻസിബ കൗതുകത്തോടെ ചോദിച്ചു: "ഏത് ഡയലോഗ്?"

ശ്രീരാഗ് കുറച്ചൊരു പരുങ്ങലോടെ ചിരിച്ചുകൊണ്ട് പറഞ്ഞു: "അതല്ലാ ചേച്ചി... ആ ഡയലോഗ്  കുറച്ച് കോമഡിയാണ്."

ഹൻസിബ വിടാൻ ഭാവമില്ലാതെ പറഞ്ഞു: "അതെന്താ അത്രയ്ക്ക് കോമഡി? ആ ഡയലോഗ് എന്താണെന്ന് വെച്ചാൽ പറ കേള്‍ക്കട്ടെ!"

ഞാൻ അല്പം ഗൗരവത്തിൽ ഹൻസിബയോട് തിരിഞ്ഞു ചോദിച്ചു:

"അല്ല, നിങ്ങൾ സാധാരണ ഹോസ്റ്റലിലും മറ്റും കളിക്കുമ്പോൾ തോറ്റാൽ ഇങ്ങനെ ഡയലോഗ് ഒന്നും പറയാറില്ലേ?"

അതു കേട്ടതും ഹൻസിബ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: "ആ, ഞങ്ങൾ പറയാറുണ്ട്!

സാധാരണ കളി തോൽക്കുന്ന ആളാണെങ്കിൽ 'ഞാൻ കഴുത' എന്ന് ഒരു മൂന്ന് വട്ടം ഉറക്കെ പറയണം."

അതു കേട്ടതും ഫാസിൽ കള്ളച്ചിരിയോടെ തലയാട്ടിക്കൊണ്ട് പറഞ്ഞു: "അല്ല ചേച്ചി, ഞങ്ങൾ സാധാരണ കഴുത കളി തോറ്റാൽ അങ്ങനെയല്ല, വേറെയൊരു ഡയലോഗ് ആണ് പറയാറുള്ളത്."

ഹൻസിബ കൗതുകത്തോടെയും കതകുപോലെ ചിരിച്ചുകൊണ്ടും ചോദിച്ചു: "ഓഹോ... അതെന്താ വേറെ ഡയലോഗ്?

💬 Comments

View all comments