0%

Chapter Title : മുഹബത്ത് 15 [Vashalan]

Author : Vashalan Read All Parts 167.3K

ഒന്ന് കേൾക്കട്ടെ!"

ശ്രീരാഗും ഫാസിലും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: "അതത്ര നല്ല ഡയലോഗ് അല്ല ചേച്ചി... കേട്ടാൽ കുറച്ച് കോമഡിയാണ്."

അവള്‍ അവരെ നോക്കിക്കൊണ്ട് പറഞ്ഞു: "കുറെ ആയി നീ അരി വറുക്കുന്നു, ഡയലോഗ് എന്താന്ന് എന്ന് വെച്ചാൽ ഒന്ന് പറഞ്ഞേ."

അതു കേട്ടതും ഫാസിൽ  കളിചിരിയോടെ 

ഡയലോഗ് വെളിപ്പെടുത്തി: "പിന്നെന്താ, പറയാമല്ലോ! കളി തോൽക്കുന്ന ആൾ മൂന്ന് പ്രാവശ്യം ഉറക്കെ പറയേണ്ട  ഡയലോഗ് ഇതാണ്— 'എനിക്ക് മുട്ടനാടിന്റെ അണ്ടിയും മാടപ്രാവിന്റെ മനസ്സുമാണ്!'"

അതു കേട്ടതും ഹൻസിബ ചിരി അടക്കാനാവാതെ പൊട്ടിച്ചിരിച്ചുപോയി!  ഫ്ലാറ്റ് മുഴുവൻ അവളുടെ ചിരിശബ്ദം കൊണ്ട് നിറഞ്ഞു.

അങ്ങനെ അവളുടെ പൊട്ടിച്ചിരിക്ക് ശേഷം ഞങ്ങൾ കളി ഗൗരവമായി തന്നെ തുടങ്ങി. രാമേന്ദ്രൻ ചേട്ടൻ പുതിയ ചീട്ടുകെട്ട് പൊട്ടിച്ച് എല്ലാവർക്കും കാർഡുകൾ ഡീൽ ചെയ്യാൻ തുടങ്ങി.

"ശരി, എല്ലാവരും കാർഡുകൾ നോക്കിക്കോ... നമ്മൾ തീരുമാനിച്ചതുപോലെ ആരാണ്

തൊക്കുന്നത്ത് അയാൾ നാളെ ഫ്ലാറ്റ് വൃത്തിയാക്കെണ്ടതാണ് !" എന്ന് രാമേന്ദ്രൻ ചേട്ടൻ കള്ളച്ചിരിയോടെ ഓർമ്മിപ്പിച്ചു.

ഞങ്ങൾ ഓരോരുത്തരും കിട്ടിയ കാർഡുകൾ നോക്കി ശ്രദ്ധയോടെ കളിക്കാൻ തുടങ്ങി. ഹൻസിബ വളരെ ആവേശത്തോടെയും ഉഷാറോടെയുമാണ് തന്റെ കാർഡുകൾ നോക്കുന്നത്. ഫാസിലും ശ്രീരാഗും അവളെയും ചേട്ടനെയും ഒക്കെ ഇടയ്ക്ക് കണ്ണിരുട്ടി കാണിച്ച് കൊച്ചുകൊച്ചു തമാശകൾ പറയുന്നുണ്ടായിരുന്നു.  ഫ്ലാറ്റിലെ അന്തരീക്ഷം, വരാൻ പോകുന്ന വലിയ കളികളുടെ ചെറിയ ചൂടിലേക്ക് മാറിക്കൊണ്ടിരുന്നു.

ആദ്യത്തെ റൗണ്ട് ചീട്ടുകൾ ഓരോരുത്തരുടെയും കൈകളിൽ വന്നു ചേർന്നപ്പോൾ തന്നെ കളിക്ക് ചൂട് പിടിക്കാൻ തുടങ്ങി. രാമേന്ദ്രൻ ചേട്ടൻ വളരെ ശാന്തനായി കാർഡുകൾ നോക്കി ഇറക്കുന്നുണ്ടെങ്കിലും, ഫാസിലും ശ്രീരാഗും ഹൻസിബയെ ലക്ഷ്യമിട്ടാണ്

💬 Comments

View all comments