Chapter Title : മുഹബത്ത് 15 [Vashalan]
ഫ്ലാറ്റിലെ അന്തരീക്ഷം കൂടുതൽ ചൂടുപിടിച്ച ഒന്നായി മാറിക്കൊണ്ടിരുന്നു.
ഹൻസിബയുടെ ബോൾഡായ മറുപടി കേട്ട്
ഫാസിലിന്റെയും ശ്രീരാഗിന്റെയും മുഖം നാണം കൊണ്ടും അമ്പരപ്പ് കൊണ്ടും പെട്ടെന്ന് ചുവന്നുതുടുത്തു. തങ്ങൾ രാവിലെ വന്നു കളിയാക്കിയപ്പോൾ ഹൻസിബ ഇത്രയും ശക്തമായൊരു മറുപടി തിരിച്ചുപറയുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവർ രണ്ടുപേരും എന്ത് പറയണമെന്നറിയാതെ വായ പൊളിച്ചു പരസ്പരം നോക്കിയിരുന്നു.
ഹാളിൽ സോഫയിൽ ഇരുന്ന് ഇതൊക്കെ കണ്ട് ആസ്വദിക്കുകയായിരുന്ന ഞാൻ അവളുടെ തന്റേടം കണ്ട് നിയന്ത്രണം വിട്ട് ഉറക്കെ പൊട്ടിച്ചിരിച്ചു.
അതു കണ്ടുകൊണ്ട് രാമേന്ദ്രൻ ചേട്ടൻ തന്റെ കയ്യിലിരുന്ന ചായ ഗ്ലാസ് ടേബിളിൽ വെച്ചുകൊണ്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: "കണ്ടോടാ പയ്യന്മാരെ... നിങ്ങളിവളെ കളിയാക്കാൻ നോക്കിയതൊക്കെ പാളി! ഇനി വല്ലതും ചോദിക്കുമ്പോൾ സൂക്ഷിച്ചു ചോദിക്കണം."
ഫാസിൽ ഒരുവിധത്തിൽ തൊണ്ടയിലെ വെള്ളം ഇറക്കിക്കൊണ്ട് ശ്രീരാഗിനെ നോക്കി കണ്ണുരുട്ടി: "എന്റെ പൊന്നളിയാ... ഇത്ത നമ്മളെക്കാളും ഡബിൾ സ്റ്റോർക്കാണല്ലോ! നമ്മൾ വെറുതെ വായ തുറന്ന് പെട്ടു."
ശ്രീരാഗ് പതുക്കെ തലയാട്ടിക്കൊണ്ട് ചിരിയോടെ പറഞ്ഞു: "സത്യംടാ... ഇനി രാത്രി വാതിൽ തുറന്നു തരുമെന്നൊക്കെ പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്നു കാന്തിപ്പോയി. ഇനി നമുക്ക് അവിടെ പിടിച്ചുനിൽക്കാൻ പറ്റില്ല."
അവരുടെ ആ അവസ്ഥ കണ്ട് ഹൻസിബ മുഖത്ത് ഒരു വിജയിയുടെ ചിരിയുണ്ടായിരുന്നു.
ഫാസിലും ശ്രീരാഗും വായ പൊളിച്ച ഇരുപ്പിൽ നിന്ന് മോചിതരായി പരസ്പരം ഒന്നു നോക്കി. അവരുടെ മുഖത്ത് അമ്പരപ്പും ഒപ്പം പറയാൻ വാക്കുകളില്ലാത്ത ഒരുതരം അത്ഭുതവുമായിരുന്നു.
ഫാസിൽ പതുക്കെ താടിക്ക് കൈ കൊടുത്തു
കൊണ്ട് ശ്രീരാഗിനോട് പിറുപിറുത്തു:
"അല്ല ശ്രീരാഗേ... ഇത്ത ഇവിടെ വന്ന സമയത്ത് ഉള്ള പാവം ഇത്തയാണോടാ ഇത്?
💬 Comments
View all comments