Chapter Title : മുഹബത്ത് 15 [Vashalan]
കുടിക്കാൻ കൊടുക്കുന്നത് കൊണ്ടാണോ? ആണെങ്കില്‍ അത് ഞങ്ങൾക്കുംകൂടി ഒന്ന് തന്നിരുന്നെങ്കിൽ ഞങ്ങളും ഇതേപോലെ ക്ഷീണമില്ലാതെ ഇരുന്നേനെ! ഷാജു മാത്രമേ അത് കുടിക്കുന്നുള്ളൂ എന്ന് തോന്നുന്നു, കാരണം ഇത്തായുടെ മുഖത്ത് ഞങ്ങളെപ്പോലെ തന്നെ നല്ല ക്ഷീണവും തളർച്ചയുമൊക്കെ കാണുന്നുണ്ടല്ലോ."
ശ്രീരാഗ് വീണ്ടും ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു: "അല്ല, ഷാജു നീ ചേച്ചിയെ സ്നേഹിക്കുകയാണോ അതോ കൊല്ലുകയാണോ എന്ന് പോലും ചിലപ്പോൾ
സംശയം തോന്നിപ്പോകും!"
അവരുടെ കളിയാക്കലും പരിഹാസവും കേട്ട് ഹൻസിബ ഒരു കള്ളച്ചിരിയോടെയും എന്നാൽ നല്ല ആത്മവിശ്വാസത്തോടെയും അവർക്ക് മറുപടി കൊടുത്തു:
"അയ്യോ... പാവങ്ങൾ, നിങ്ങൾക്ക് ഇന്നലെ രാത്രി ശരിക്കും ഉറങ്ങാൻ പറ്റിയില്ലേ? ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചൊക്കെ ആലോചിച്ച് നിങ്ങൾക്ക് ഉറക്കം വന്നിട്ടുണ്ടാവില്ല അല്ലേടാ! നിങ്ങളാരും എന്നെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടേണ്ട ആവശ്യമൊന്നുമില്ലട്ടോ. ഷാജു എന്നെ പൊന്നുപോലെയാണ് നോക്കുന്നത്! എന്നെ അത്രയധികം സ്നേഹിക്കുന്നത് കൊണ്ടാണ് അങ്ങനെയൊക്കെ ശബ്ദങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്. പിന്നെ എന്റെ ശരീരത്തിന് വരുന്ന ഈ തളർച്ചയും കഷ്ടപ്പാടുകളുമൊക്കെ എങ്ങനെ നോക്കണമെന്ന് ഷാജുക്കാക്ക് നന്നായിട്ട്
അറിയാം; നിങ്ങളതിനെക്കുറിച്ച് ഓർത്ത് ദുഃഖിക്കേണ്ട ആവശ്യമേയില്ല."
ഹൻസിബ അവിടെനിന്നു ചെറിയൊരു കുസൃതിയോടെ അവരെ നോക്കി ഒന്ന് കൂടി പറഞ്ഞു: "പിന്നെ... നിങ്ങൾക്ക് എന്റെ ഈ കഷ്ടപാടുകളൊക്കെ കണ്ട് കൂടുതൽ ബുദ്ധിമുട്ടാണെങ്കിൽ, വേണമെങ്കിൽ ഞാൻ രാത്രി റൂമിന്റെ വാതിൽ തുറന്നിടാം! അപ്പോൾ പിന്നെ ആ ശബ്ദങ്ങൾ കുറച്ചുകൂടി വ്യക്തമായി കേൾക്കാമല്ലോ. ആ ശബ്ദങ്ങൾ കേട്ടുകേട്ട് നിങ്ങൾക്ക് സുഖമായിട്ട് വീണ്ടും കിടന്നുറങ്ങാൻ പറ്റുമല്ലോ, എന്താ അങ്ങനെ ചെയ്യണോ?"
ഹൻസിബയുടെ ബോൾഡുമായ മറുപടി കേട്ട് ഫാസിലും ശ്രീരാഗും ഒരേപോലെ ഞെട്ടിപ്പോയി. രാമേന്ദ്രൻ ചേട്ടൻ ഈ സംസാരങ്ങളെല്ലാം കേട്ട് പൊട്ടിച്ചിരിച്ചു.
💬 Comments
View all comments