Chapter Title : മുഹബത്ത് 15 [Vashalan]
ഇട്ടു. ഒടുവിൽ ഫാസിലിന്റെ ടേൺ എത്തിയപ്പോൾ, അവന്റെ കയ്യിൽ ഹൻസിബ ഇട്ട കാർഡ് ഇല്ലായിരുന്നു!
അവൻ വേറെ കളർ വെച്ച് ആ കളി 'വെട്ടി'. പക്ഷേ, ആ റൗണ്ടിൽ അതിനുമുമ്പ് ഏറ്റവും വലിയ നമ്പർ ഇട്ടു വെച്ചിരുന്നത് രാമേന്ദ്രൻ ചേട്ടൻ ആയിരുന്നു! റൂൾ പ്രകാരം ഫാസിൽ വെട്ടുമ്പോൾ, ആ റൗണ്ടിൽ ഏറ്റവും വലിയ കാർഡ് ഇട്ട ആളെന്ന നിലയിൽ ആ മുഴുവൻ ചീട്ടുകളും രാമേന്ദ്രൻ ചേട്ടൻ തന്നെ വാരിയെടുക്കേണ്ടി വന്നു.
മേശപ്പുറത്തിരുന്ന വലിയൊരു കെട്ട് ചീട്ടുകൾ ചേട്ടൻ തന്റെ കൈയിലേക്ക് വാരിപ്പിടിക്കുന്നത് കണ്ടതും ശ്രീരാഗും
ഫാസിലും പൊട്ടിച്ചിരിച്ചു
പറഞ്ഞു: "തുടക്കത്തിലെ കളി പിഴച്ചല്ലോ ചേട്ടാ... ബോധമില്ലാതെ വലുപ്പമുള്ള കാർഡൊക്കെ ഇട്ടു വെച്ചാൽ ഇങ്ങനെ ഇരിക്കും!"
രാമേന്ദ്രൻ ചേട്ടൻ ആ ചീട്ടുകളെല്ലാം കൈയിലേക്ക് എടുത്തുപിടിച്ചുകൊണ്ട് ഒരുകള്ളച്ചിരിയോടെ പറഞ്ഞു: "ആഹാ, തുടക്കത്തിലെ ഞാന് തന്നെ ആണല്ലോ വീണത്! നിൽക്ക്, അടുത്ത കളിയിൽ ഞാൻ ഇത് തീർത്തു തരുന്നുണ്ട്."
അതു കേട്ടതും ഹൻസിബ വായ പൊത്തിപ്പിടിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു: "ആദ്യം തന്നെ ചേട്ടൻ കളം നിറഞ്ഞ് കളിക്കാൻ തുടങ്ങിയല്ലോ! ഈ പോക്ക് പോയാൽ കളി കഴിയുമ്പോഴേക്കും ചേട്ടന്റെ കൈയിൽ ചീട്ട് വെക്കാൻ സ്ഥലം തികയില്ലല്ലോ, അപ്പോൾ ബാക്കി എവിടെയാ വെക്കുക?"
അവളുടെ ആ പറച്ചിൽ കേട്ട് ഫ്ലാറ്റിൽ വീണ്ടും
പൊട്ടിച്ചിരി ഉയർന്നു. ആദ്യത്തെ കളിയിൽ തന്നെ ചേട്ടന് പണി കിട്ടിയത് എല്ലാവരിലും കൂടുതൽ ആവേശമുണ്ടാക്കി.
രാമേന്ദ്രൻ ചേട്ടൻ വലിയ ചീട്ടുകെട്ട് ഒതുക്കിപ്പിടിച്ച് അടുക്കി വെച്ചതുകൊണ്ടു മാത്രം കാര്യമില്ലായിരുന്നു! ആ കളി മുന്നോട്ട് പോയതോടുകൂടി, തുടക്കത്തിൽ കിട്ടിയ ആ ദൗർഭാഗ്യം വീണ്ടും ആവർത്തിച്ചു.
💬 Comments
View all comments