Chapter Title : മുഹബത്ത് 15 [Vashalan]
അടുത്തടുത്ത റൗണ്ടുകളിലും വെട്ടുകൾ വീണപ്പോൾ വീണ്ടും ആ ചീട്ടുകളെല്ലാം ചെന്നെത്തിയത് ചേട്ടന്റെ കയ്യിൽ തന്നെയായിരുന്നു.
കളി അവസാനത്തോടു അടുത്തപ്പോൾ നോക്കിയാൽ അറിയാം—മറ്റെല്ലാവരുടെയും കൈയിലെ കാർഡുകൾ എപ്പോഴേ തീർന്നുപോയിരുന്നു; എന്നാൽ മേശപ്പുറത്ത് ബാക്കി വന്ന ആ ചീട്ടുകെട്ടുകളുടെ പകുതിയിലേറെയും ചേട്ടന്റെ കൈയിൽ മാത്രമായി ബാക്കി കിടപ്പുണ്ടായിരുന്നു!
തന്റെ കൈയിലെ മലപോലെ കൂടിച്ചെന്ന ചീട്ടുകൾ നോക്കിക്കൊണ്ട് ചേട്ടൻ അല്പം ദേഷ്യത്തോടെയും എന്നാൽ ചിരിയോടെയും തലയാട്ടി:
എന്റെ ദൈവമേ... ഒരുമാതിരി മറ്റേടത്തെ കൈ ആയിപ്പോയല്ലോ എനിക്ക് കിട്ടിയത്! ഇനി ഞാൻ കളിയിൽ ഇടുന്നില്ല, ഞാൻ ചീട്ടിടുന്നത് നിർത്തി. ഇനി വേറെ ആരെങ്കിലും ചീട്ട് കുത്തിയിട്ടോട്ടെ... ഞാൻ ഇട്ടു കഴിഞ്ഞാൽ പിന്നെ ഞാൻ തന്നെ തോൽക്കും എന്ന് തോന്നുന്നുണ്ട്!"
കളിയിൽ രാമേന്ദ്രൻ ചേട്ടൻ തോറ്റതോടെ, ബെറ്റ് പ്രകാരമുള്ള ആ ഡയലോഗ് പറയാനുള്ള സമയമായി. ഫ്ലാറ്റിലെ അന്തരീക്ഷം ആകാംഷയും ചിരിയും നിറഞ്ഞതായിരുന്നു.
രാമേന്ദ്രൻ ചേട്ടൻ കളി തോറ്റ ഉടനെ, ശ്രീരാഗും ഫാസിലും കൂടി വിടാതെ പിടിച്ചു:
"അതൊന്നും പറ്റില്ല ചേട്ടാ! ബെറ്റ് വെച്ച സാധനം അല്ലേ, ആ ഡയലോഗ് ഇങ്ങ് പറഞ്ഞേ പറ്റൂ!" എന്ന് പറഞ്ഞ് അവർ ചേട്ടനെ കൂടുതൽ കളിയാക്കാനും നിർബന്ധിക്കാനും തുടങ്ങി.
അതു കേട്ടതും ചേട്ടൻ ഒരു കള്ളച്ചിരിയോടെ കൈകൾ കൂപ്പി സമ്മതിച്ചുകൊണ്ട് പറഞ്ഞു: "ആഹാ, നിങ്ങളെന്നെ വെറുതെ വിടില്ല എന്ന് ഉറപ്പാണല്ലോ! എന്നാൽ പിന്നെ ഞാൻ തന്നെ പറയാം..."
രാമേന്ദ്രൻ ചേട്ടൻ ചെറിയൊരു കള്ളച്ചിരിയോടെ, ഗൗരവത്തിൽ ആ ഡയലോഗ് പറയാന്‍ തുടങ്ങി:
"എനിക്ക്... എനിക്ക് മുട്ടനാടിന്റെ അണ്ടിയും മാടപ്രാവിന്റെ മനസ്സുമാണ്..."
ചേട്ടൻ ആ ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഹൻസിബ
💬 Comments
View all comments