Chapter Title : മുഹബത്ത് 15 [Vashalan]
പറഞ്ഞ് ഞങ്ങളെ കയ്യിലെടുത്തു."
ശ്രീരാഗും കള്ളച്ചിരിയോടെ ഒപ്പം കൂടി: "ഞങ്ങള്‍... നാട്ടിലെ കാര്യങ്ങളും ഓഫീസിലെ വിശേഷങ്ങളുമൊക്കെ പറഞ്ഞിരിക്കുകയായിരുന്നു ഷാജു.

അവരുടെ സംസാര രീതി കണ്ടപ്പോൾ, ഫാസിലും ശ്രീരാഗും ഹൻസിബയുമായി അവർ നല്ലൊരു സൗഹൃദത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. ഫാസിലിന്റെയും ശ്രീരാഗിന്റെയും കണ്ണുകളിൽ ഹൻസിബയോടുള്ള അടങ്ങാത്ത കൊതിയും
ആകർഷണവും ഇപ്പോഴും ഒളിഞ്ഞുകിടപ്പുണ്ടെങ്കിലും, ഹൻസിബ ഇപ്പോൾ അതൊക്കെ വളരെ കൂളായി കൈകാര്യം ചെയ്യാൻ പഠിച്ചിരിക്കുന്നു.
ഞാൻ റൂമിലേക്ക് കയറി വസ്ത്രങ്ങളൊക്കെ മാറി ഫ്രഷായി വീണ്ടും ഹാളിലേക്ക് വന്നു. സോഫയിലിരുന്ന ഫാസിലിന്റെയും ശ്രീരാഗിന്റെയും അരികിലേക്ക് ചെന്ന് ഞാൻ വളരെ കാഷ്വലായി അവരോട് സംസാരിച്ചുതുടങ്ങി. ആ സംസാരത്തിനിടയിൽ ഞാൻ അവരോട് അവരുടെ പഴയ റൂമിനെക്കുറിച്ചും അവിടത്തെ വിശേഷങ്ങളെക്കുറിച്ചും ചോദിച്ചുതുടങ്ങി.
"അല്ലടാ, നിങ്ങൾ മുമ്പ് താമസിച്ചിരുന്ന റൂമിലെ ഫ്രണ്ട്സൊക്കെ സുഖമായിട്ട് ഇരിക്കുന്നോ?" എന്ന് ഞാൻ അവരോട് ചോദിച്ചു.
അതു കേട്ടതും ഫാസിൽ ഒരു ചിരിയോടെ മറുപടി പറഞ്ഞു: "ഹാ... കുഴപ്പം ഇല്ലാന്ന്
തോന്നുന്നു, ഞാന്‍ വന്നിട്ട് അവരുമായി സംസാരിച്ചിട്ടില്ല, ഞങ്ങള്‍ ഇടക്ക് അവിടേക്ക് പോകാറുണ്ട്, പിന്നെ അവരുമായി ഒത്തുകൂടിയാൽ പിന്നെ സമയം പോയത് അറിയില്ല!"
ശ്രീരാഗും അത് ഏറ്റുപിടിച്ചുകൊണ്ട് പറഞ്ഞു: "സത്യമാണ് ചേട്ടാ... ഞങ്ങളൊക്കെ ഒരുമിച്ച് താമസിക്കുന്ന സമയത്ത് അവിടെ ദിവസവും എന്തെങ്കിലുമൊക്കെ ഒത്തുകൂടലും പാർട്ടികളുമൊക്കെ ഉണ്ടാകും. പഴയ റൂമിലെ ഫ്രണ്ട്സൊക്കെയായി സന്തോഷവുമൊക്കെയായിട്ടാണ് മുന്നോട്ട് പോകുന്നത്. ജോലി കഴിഞ്ഞു തിരികെ വരുമ്പോൾ പഴയ റൂമിൽ ഉള്ളതിനേക്കാൾ ഒരു ഫീൽ ഇപ്പോൾ ഇവിടെയാണല്ലോ ഉള്ളത്!"
അവർ തങ്ങളുടെ പഴയ റൂംമേറ്റ്സിനെക്കുറിച്ചും അവിടത്തെ നല്ല വിശേഷങ്ങളെക്കുറിച്ചും സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഫ്ലാറ്റിന്റെ വാതിൽ തുറന്ന് രാമേന്ദ്രൻ
💬 Comments
View all comments