Chapter Title : മുഹബത്ത് 15 [Vashalan]
ഫാസിലും ശ്രീരാഗും അത് പൂർണ്ണമായും സമ്മതിച്ചു.
ശ്രീരാഗ് ചിരിച്ചുകൊണ്ട് പറഞ്ഞു: "ശരിയാണ് ചേട്ടാ, എന്നാൽ പിന്നെ വെള്ളിയാഴ്ച ഉച്ചയോടെ ഞങ്ങളൊന്ന് അവിടേക്ക് പോയിട്ട് വരാം.
അങ്ങനെ വെള്ളിയാഴ്ച കുറച്ചുനേരത്തേക്ക് ഫാസിലും ശ്രീരാഗും ഫ്ലാറ്റിൽ ഉണ്ടാകില്ല എന്ന കാര്യം ഉറപ്പായി. ഞാനും രാമേന്ദ്രൻ ചേട്ടനും ഹൻസിബയും മനസ്സിൽ കരുതിയ പ്ലാനിന് വഴിതെളിയുകയായിരുന്നു അത്.
ഹൻസിബ കൗതുകത്തോടെ ചേട്ടനെ
നോക്കിക്കൊണ്ട് ചോദിച്ചു:
"അല്ല ചേട്ടാ... നിങ്ങളൊക്കെ എങ്ങനെയാ പരിചയപ്പെട്ടത്? ഇവന്മാരുമായിട്ട് എങ്ങനെയാ ഇത്രയും അടുത്തത് എന്ന് എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല."
അതുകേട്ടതും രാമേന്ദ്രൻ ചേട്ടൻ ചിരിച്ചുകൊണ്ട് പഴയ കാര്യങ്ങൾ ഓർത്തെടുത്തു പറഞ്ഞു: "അത് മോളെ... ഞാനും ഷാജുവും പണ്ട് കമ്പനിയുടെ ആൾക്കാരും ഒക്കെ ഒരുമിച്ചായിരുന്നു ഈ റൂമിൽ നിന്നിരുന്നത്. പിന്നീട് റൂമിൽ നിന്ന് അവരൊക്കെ മാറിയപ്പോൾ, ഞങ്ങൾക്ക് ബീച്ചിനോടൊക്കെ അടുത്തുള്ള ഈ ഫ്ലാറ്റും ഈ സ്ഥലവും വിട്ടുപോകാൻ ഒട്ടും താല്പര്യമില്ലായിരുന്നു. ഈ ഫ്ലാറ്റ് ഞങ്ങളുടെ പേരിൽ തന്നെ നിർത്താൻ തീരുമാനിച്ചപ്പോൾ, ബാക്കി വാടക ഷെയർ ചെയ്യാൻ റൂമിലോട്ട് പുതിയ ആൾക്കാരെ നോക്കേണ്ടി വന്നു."
ചേട്ടൻ ഫാസിലിനെയും ശ്രീരാഗിനെയും നോക്കി തുടന്നു:
"അങ്ങനെയിരിക്കുമ്പോഴാണ് എന്റെ പഴയ ഒരു കൂട്ടുകാരനോട് ഞാൻ ഈ കാര്യം പറയുന്നത്. അവൻ പറഞ്ഞു അവന്റെ നാട്ടുകാരായ രണ്ടു പിള്ളേരുണ്ട്, അവർ ജോലി സ്ഥലത്തിന് അടുത്തായിട്ട് നല്ലൊരു റൂം നോക്കി നടക്കുകയാണെന്ന്. അങ്ങനെ ആ കൂട്ടുകാരൻ വഴി ചോദിച്ചാണ് ഫാസിലും ശ്രീരാഗും ഈ ഫ്ലാറ്റിലേക്ക് വരുന്നത്. അങ്ങനെയാണ് ഞങ്ങൾ ഒന്നിക്കുന്നത്."
അതുകേട്ട് ഹൻസിബ തലയാട്ടിക്കൊണ്ട് പറഞ്ഞു: "ആഹാ... അങ്ങനെയാണല്ലേ കാര്യങ്ങൾ! ഇപ്പോൾ ഇതൊരു കുടുംബം പോലെയായി."
അന്ന്
💬 Comments
View all comments