Chapter Title : മുഹബത്ത് 15 [Vashalan]
അല്ലേ? അപ്പോൾ പിന്നെ അന്ന് തന്നെ അവിടേക്ക് പോയിക്കൂടെ? ലീവ് ദിവസങ്ങളിൽ വെറുതെ ഫ്ലാറ്റിൽ ഇരുന്ന് ബോറടിക്കുന്നതിനേക്കാൾ നല്ലത് അങ്ങോട്ട് പോയി അവരെ ഒന്ന് കണ്ട് സംസാരിച്ചിട്ട് വരുന്നതല്ലേ?
ഞാൻ ഫാസിലിനെയും ശ്രീരാഗിനെയും പഴയ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോകാൻ കൺവിൻസ് ചെയ്യുന്ന സമയത്താണ്, ഫ്രഷായി വസ്ത്രം മാറി രാമേന്ദ്രൻ ചേട്ടൻ തന്റെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിവന്നത്. ചേട്ടൻ ഞങ്ങളുടെ അരികിലേക്ക് നടന്നു വന്നുകൊണ്ട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു:
"എന്താടാ, നിങ്ങളൊക്കെ ഇവിടെ എന്ത് ചർച്ചയിലാണ്?
രാമേന്ദ്രൻ ചേട്ടൻ വന്നിരിക്കുന്നത് കണ്ടതും ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു:
"വേറെയൊന്നുമല്ല ചേട്ടാ... ഫാസിലും ശ്രീരാഗും അവരുടെ പഴയ റൂമിലെ ഫ്രണ്ട്സിനെക്കുറിച്ച് പറയുകയായിരുന്നു. നാട്ടിൽ നിന്ന് വന്നിട്ട് അവരെ ഇതുവരെ ഒന്ന് കാണാൻ പോയില്ലല്ലോ, അതുകൊണ്ട് മറ്റന്നാൾ ലീവ് അല്ലേ, അപ്പൊ അന്ന് അങ്ങോട്ടൊന്ന് പോയി അവരെ ഒക്കെ കണ്ട് വരാൻ ഞാൻ ഇവരോട് പറയുകയായിരുന്നു."
ഫാസിൽ അത് കേട്ട് തലയാട്ടിക്കൊണ്ട് പറഞ്ഞു: "അതേ ചേട്ടാ... ഷാജു ചേട്ടൻ പറഞ്ഞതുപോലെ പോണം എന്ന് പ്ലാനുണ്ട്,
രാമേന്ദ്രൻ ചേട്ടൻ സോഫയിലേക്ക് ഇരുന്നുകൊണ്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: "അത് നല്ല കാര്യമാണല്ലോ! പിന്നെ എന്തിനാ ആലോചിച്ച് സമയം കളയുന്നത്? ലീവ് ദിവസങ്ങളിൽ വെറുതെ ഫ്ലാറ്റിൽ അടച്ചു പൂട്ടിയിരിക്കുന്നതിനേക്കാൾ നല്ലത് അങ്ങനെയൊക്കെ പുറത്തിറങ്ങി സുഹൃത്തുക്കളെ ഒക്കെ കണ്ട് സംസാരിക്കുന്നതല്ലേ.
ഹൻസിബയും ചേട്ടന്റെ വാക്കുകളെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു: "അതേ, ചേട്ടൻ പറഞ്ഞത് ശരിയാ. കുറച്ചു ദിവസമായി ജോലിയുടെ തിരക്കുമൊക്കെയായിട്ട് നിൽക്കുകയല്ലേ, അവരെയും ഒന്ന് കണ്ടിട്ട് വരാമല്ലോ."
ഞാനും രാമേന്ദ്രൻ ചേട്ടനും ഹൻസിബയും കൂടി ഒരേപോലെ അവരെ അവിടേക്ക് പോകാൻ പ്രേരിപ്പിച്ചപ്പോൾ,
💬 Comments
View all comments