0%

Chapter Title : മുഹബത്ത് 2 [Vashalan]

Author : Vashalan Read All Parts 389.1K

കാര്യമാണിത്! ഞങ്ങൾ ഉണ്ടാക്കുന്ന ഫുഡ് കഴിച്ചിട്ടാണ് ഇങ്ങനെയൊക്കെ ഇവര് ജീവിച്ചിരിക്കുന്നത് തന്നെ.

അവരുടെ ഈ പരസ്പരമുള്ള തല്ലുകൂടൽ കണ്ട് ഹൻസിബ ചിരിച്ചുകൊണ്ട് പറഞ്ഞു:

"നിങ്ങൾ തമ്മിൽ തല്ലുപിടിക്കാൻ നിൽക്കണ്ട

ചേട്ടാ... എനിക്ക് അത്യാവശ്യത്തിനുള്ളതൊക്കെ ഉണ്ടാക്കാൻ അറിയാം. ഞാൻ ഒന്ന് ഉണ്ടാക്കി ട്രൈ ചെയ്തു നോക്കാം! നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ പിന്നെ ഞാൻ തന്നെ ഉണ്ടാക്കാം."

അതുകേട്ടതും ഫാസിൽ ആവേശത്തോടെ പറഞ്ഞു:

"ആഹാ! ഇത്താക്ക് ഉണ്ടാക്കാൻ അറിയാമെന്നുണ്ടെങ്കിൽ ഞങ്ങൾ രക്ഷപ്പെട്ടു! പിന്നെ... ഇവര് ഉണ്ടാക്കുന്ന ഫുഡിന് അത്ര ടേസ്റ്റ് ഒന്നും ഉണ്ടാവില്ല ഇത്ത. പെണ്ണുങ്ങൾ ഉണ്ടാക്കിയാലേ ഫുഡിന് ശരിക്കും ടേസ്റ്റ് ഉണ്ടാവുകയുള്ളൂ!"

അതുകേട്ട് ഞാൻ ചിരിച്ചുകൊണ്ട് ഉടനെ ഇടയിൽ കയറി പറഞ്ഞു:ആ വേണ്ടടാ വേണ്ടടാ! എന്റെ പെണ്ണ് വന്നു കേറിയപ്പോഴത്തേക്കും അവൾക്ക് നല്ല പണി കൊടുക്കാനാണല്ലേ നിന്റെയൊക്കെ പ്ലാൻ!

പെണ്ണ് വന്നിറങ്ങിയ പാടെ അടുക്കള പണി മുഴുവൻ അവളിലേക്ക് അങ്ങോട്ട് മാറ്റാൻ നോക്കുവാണല്ലേടോ! എന്നാലും ഞങ്ങൾ ഉണ്ടാക്കുന്ന ഫുഡിന് ടേസ്റ്റ് ഇല്ല അല്ലെ, പെണ്ണുങ്ങൾ ഉണ്ടാക്കിയാലേ ടേസ്റ്റ് ഉണ്ടാവുള്ളൂ അല്ലെ!

എന്നാലും വന്ന വഴിക്ക് തന്നെ എന്റെ പെണ്ണിന് പണി തന്നില്ലേ നിങ്ങൾ!"

എന്റെ ആ വർത്തമാനം കേട്ടതും ഹാളിൽ വീണ്ടും എല്ലാവരും ഉറക്കെ പൊട്ടിച്ചിരിച്ചു. ഹൻസിബ നാണം കലർന്ന ചിരിയോടെ എന്റെ തോളിലേക്ക് ചാഞ്ഞു.

"അയ്യോ അളിയാ, ഞങ്ങൾ ഒരു പണിയും തന്നതല്ല! ഇത്ത ഉണ്ടാക്കുന്ന നല്ല നാടൻ ഫുഡ് കഴിക്കാനുള്ള കൊതികൊണ്ട് പറഞ്ഞതാ!" ശ്രീരാഗ് ചിരിച്ചുകൊണ്ട് പ്ലേറ്റിലേക്ക് വീണ്ടും കൈനീട്ടി.

ഇത് കേട്ട ഹൻസിബ പറഞ്ഞു:"പിന്നെന്താ...

നമുക്ക് നാളെ മുതൽ നല്ല നാടൻ വിഭവങ്ങളൊക്കെ ഉണ്ടാക്കാം. എനിക്ക്

💬 Comments

View all comments