Chapter Title : മുഹബത്ത് 2 [Vashalan]
ഒരു ആഴ്ചത്തേക്കുള്ള ഗ്രോസറിയും വീട്ടാവശ്യത്തിനുള്ള സാധനങ്ങളും വാങ്ങിക്കുക എന്നതായിരുന്നു.
ഞാൻ കാർ കുവൈറ്റിലെ പ്രശസ്തമായ ലുലു ഹൈപ്പർമാർക്കറ്റിലേക്ക് തിരിച്ചു. വിശാലമായ ആ സൂപ്പർമാർക്കറ്റിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ ഹൻസിബയുടെ കണ്ണുകൾ വീണ്ടും വിടർന്നു.
അടുക്കിവെച്ചിരിക്കുന്ന സാധനങ്ങളും വലിയ റാക്കുകളും കണ്ട് അവൾ അത്ഭുതത്തോടെ ചുറ്റും നോക്കി.
അവിടെ വച്ച് നടക്കുമ്പോൾ വഴിയിലൂടെ പോകുന്ന പലരുടെയും കണ്ണുകൾ ഹൻസിബയുടെ ഭംഗിയിലും നാടൻ അഴകിലും തങ്ങിനിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പലരും അവളെ ആവർത്തിച്ചു
നോക്കുന്നത് കണ്ടപ്പോൾ ഞാൻ പതുക്കെ അവളുടെ കൈയ്യിൽ പിടിച്ച് വയറ്റോട് ചേർത്തു നിർത്തി, കാതോരം ചോദിച്ചു:
"അല്ലടി ഹൻസീ... നീ ചുറ്റും നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ? ആ പോകുന്ന പയ്യന്മാരും അറബികളുമൊക്കെ നിന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടോ?"
അതുകേട്ട് അവൾ പെട്ടെന്ന് നാണത്തോടെ കവിളുകൾ ചുവന്ന് എന്നെ നോക്കി:
"അയ്യോ ഇക്കാ... വെറുതെ ആളുകളെ തെറ്റിദ്ധരിക്കല്ലേ! എനിക്ക് പേടിയാവുന്നു, വെറുതെ ഓരോന്ന് പറയാതെ..."
"പിന്നല്ലാതെ! എന്റെ കൂടെ നടക്കുന്നത് ഒരു സുന്ദരിപ്പെണ്ണാണെന്ന് എനിക്കറിയില്ലേടി," ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ മുറുകെ പിടിച്ചു. എന്റെ ആ വാക്കുകൾ കേട്ടപ്പോൾ പേടിയൊക്കെ മാറി അവളിൽ നാണം കലർന്ന ഒരു കൊച്ചു അഭിമാനം തിളങ്ങി.
ഞാൻ ഒരു ട്രോളി തള്ളിക്കൊണ്ട് അവളോട് പറഞ്ഞു:
"ഇനി ഇവിടുന്ന് നിനക്ക് അടുക്കളയിലേക്ക് എന്തൊക്കെ വേണമെങ്കിലും എടുത്തോ. ധൈര്യമായി എടുത്തോ!"
അവൾ ആ ആവേശത്തിൽ ഓരോ റാക്കിലൂടെയും നടന്നു. നാടൻ മസാലക്കൂട്ടുകൾ, പച്ചക്കറികൾ, അരി, ഡ്രൈ ഫ്രൂട്ട്സ്, പിന്നെ ഫ്ലാറ്റിലുള്ള എല്ലാവർക്കും ഇഷ്ടപ്പെടുന്ന ലഘുഭക്ഷണങ്ങൾ എന്നിവയൊക്കെ ശ്രദ്ധയോടെ തിരഞ്ഞെടുത്തു.
ഷോപ്പിംഗ് കഴിഞ്ഞ് സാധനങ്ങളൊക്കെ ട്രോളിയിൽ നിന്ന്
💬 Comments
View all comments