Chapter Title : മുഹബത്ത് 2 [Vashalan]
അരിയും മസാലയുമൊക്കെ ഉപയോഗിച്ച് ഉണ്ടാക്കിയതാ. ഇഡ്ഡലിയും നല്ല നാടൻ സാമ്പാറുമാണ്," അവൾ ഗ്യാസ് സ്റ്റൗവിലേക്ക് ചൂണ്ടി സാമ്പാർ ഇളക്കിക്കൊണ്ട് പറഞ്ഞു.
"എന്നാ പിന്നെ എനിക്കിവിടെ വെറുതെ നിൽക്കാൻ പറ്റില്ലല്ലോ, നിന്നെ ഞാൻ സഹായിക്കാം!" ഞാൻ പറഞ്ഞ് അവളുടെ കയ്യിലിരുന്ന തവി വാങ്ങി സാമ്പാർ മെല്ലെ ഇളക്കാൻ തുടങ്ങി.
"ആഹാ! എന്റെ അക്കൗണ്ടന്റ് സാറിന് അടുക്കളപ്പണിയൊക്കെ അറിയാമോ?" അവൾ കള്ളച്ചിരിയോടെ എന്നെ നോക്കി കണ്ണ് ഉരുട്ടി.
"അറിയാമോ എന്നോ? ഇത്രയും കാലം ബാച്ചിലർ ഫ്ലാറ്റിൽ കഴിച്ചുകൂടിയ ആളാ ഞാൻ! നീ ഇഡ്ഡലി പാത്രത്തിൽ നിന്ന് തട്ടുകളിലേക്ക് പകർന്ന് വെക്ക്, ഞാൻ ചമ്മന്തിക്കായുള്ള നാളികേരം ചിരവിത്തരാം."
ഞങ്ങൾ രണ്ടുപേരും ചേർന്ന് അടുക്കളയിൽ
കൊച്ചു തമാശകളും പ്രണയവർത്തമാനങ്ങളും പറഞ്ഞ് പ്രഭാതഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി. ഇടയ്ക്ക് ചമ്മന്തിയുടെ ഉപ്പ് നോക്കാനായി അവൾ ഒരു ചെറിയ സ്പൂണിൽ എടുത്ത് എന്റെ നാക്കിലേക്ക് വെച്ചുതന്നു.
അവളുടെ കയ്യിൽ നിന്ന് അത് രുചിച്ചുനോക്കുമ്പോൾ, ആ ഇഡ്ഡലിക്കും സാമ്പാറിനും മറ്റെന്തിനേക്കാളും വലിയ ഒരു പ്രത്യേക സ്വാദായിരുന്നു.
ഞങ്ങൾ അടുക്കളയിൽ അങ്ങനെ ചേർന്നുനിൽക്കുമ്പോഴാണ് ശ്രീരാഗും ഫാസിലിനും റൂമിൽ നിന്ന് ഓഫീസിൽ പോകാൻ റെഡിയായി ഹാളിലേക്ക് ഇറങ്ങി വന്നത്. ഫ്രഷായി ഡ്രസ്സൊക്കെ മാറി വന്ന അവന്മാർ ഡൈനിംഗ് ടേബിളിനടുത്തേക്ക് നടക്കുമ്പോൾ ഞങ്ങളെ കണ്ട് പെട്ടെന്ന് നടത്തം നിർത്തി.
എന്നിട്ട് രണ്ടുപേരുടെയും മുഖത്ത് ആക്കിയ ചിരി തെളിഞ്ഞു.
ഞാൻ അവൾക്ക് പുറകിൽ നിന്ന് സാമ്പാർ ഇളക്കുന്നതും ചേർന്നുനിൽക്കുന്നതുമൊക്കെ കണ്ടതുകൊണ്ടാണ് അവന്മാർ ഇങ്ങനെ കിണിച്ച്ക്കൊണ്ട് നിൽക്കുന്നതെന്നാണ് ഞാൻ കരുതിയത്.
ഞാൻ ഉടനെ ഒന്ന് നെടുവീർപ്പിട്ട് അവന്മാരെ നോക്കി കുറച്ച് ജാഡയിൽ ചോദിച്ചു:
"എന്താടാ രണ്ടാളും കൂടി ഇത്ര കിടന്ന് കിണിക്കാൻ? എനിക്ക് എന്റെ വൈഫിനെ അടുക്കളയിൽ ഒന്ന് സഹായിക്കാൻ പാടില്ലേടോ?"
അതുകേട്ടതും ഫാസിൽ ശ്രീരാഗിനെ നോക്കി വീണ്ടും ഉറക്കെ പൊട്ടിച്ചിരിച്ചു. ശ്രീരാഗ് കൈകൾ കൂപ്പി ചിരിച്ചുകൊണ്ട് പറഞ്ഞു:
"എന്റെ പൊന്നോ! ഞങ്ങൾക്ക് ഒന്ന് ചിരിക്കാനും പാടില്ലേ അളിയാ? അക്കൗണ്ടന്റ് സാർ ഭാര്യയെ സഹായിക്കുന്നത് കാണാൻ നല്ല രസമുണ്ട്, അതിനാണ് ഞങ്ങൾ ഒന്ന് ചിരിച്ചത്! അല്ലാതെ ഞങ്ങൾ വേറെ ഒന്നും
വിചാരിച്ചില്ല കേട്ടോ!"
അവന്മാരുടെ ആ കളിയാക്കലും
💬 Comments
View all comments