Chapter Title : മുഹബത്ത് 2 [Vashalan]
തല താഴ്ത്തി, ചെറിയൊരു ചിരിയോടെ എന്നെ കണ്ണുരുട്ടി നോക്കി: "ഏയ്... ആളുകൾ കാണാൻ വേണ്ടി കാണിച്ചതാകും ശ്രീരാഗേ. ഫോൺ വിളിക്കുമ്പോൾ അത്ര വലിയ പ്രശ്നമൊന്നും എനിക്ക് തോന്നിയിട്ടില്ല!"
"ഓഹോ! അപ്പോൾ മൂപ്പര് ഞങ്ങളെ പറ്റിച്ചതാണല്ലേ!" ഫാസിൽ പൊട്ടിച്ചിരിച്ചു.
"ഡാ ഡാ... നീ അവളോട് അനാവശ്യം ചോദിച്ചു ചോദിച്ചു എന്നെ കുടുക്കല്ലേ!" ഞാൻ ഒരു കഷണം പൊറോട്ട എടുത്തു ഫാസിലിന് നേരെ എറിഞ്ഞു. "40 ദിവസം പെണ്ണിനെ
പിരിഞ്ഞിരുന്നവന്റെ വിഷമം നിനക്കൊക്കെ മനസ്സിലാകണമെങ്കിൽ ആദ്യം ഒരു കല്യാണം കഴിക്ക്!"
"അയ്യോ അളിയാ, എന്നെ വിട്! എനിക്ക് ആഗ്രഹം ഒക്കെയുണ്ട്, പക്ഷെ വീട്ടുകാർ വിചാരിക്കണ്ടേ," ശ്രീരാഗ് കൈകൂപ്പി ചിരിച്ചു.
"എന്തായാലും മോളെ, നീ ഇങ്ങോട്ട് വന്നതോടെ ഇവന്റെ പകുതി ഭ്രാന്ത് മാറി," രാമേന്ദ്രൻ ചേട്ടൻ ഒരു കഷണം ചപ്പാത്തി മുറിച്ചെടുത്ത് ചിക്കൻ കറിയിൽ മുക്കിക്കൊണ്ട് പറഞ്ഞു.
"മുൻപൊക്കെ ഓഫീസിൽ നിന്നു വന്നാൽ ഒരു ഉഷാറുമില്ലാതെ ഇരിക്കും. ഇപ്പോൾ ആളാകെ കളർ ആയിട്ടുണ്ട്."
അവരുടെ ആ തുറന്ന സംസാരവും കളിചിരികളും കേട്ട് ഹൻസിബയുടെ പരുങ്ങലൊക്കെ മാറി. ഞങ്ങളുടെ ഇടയിലെ സൗഹൃദത്തിന്റെ ആഴം അവൾ തിരിച്ചറിയുകയായിരുന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞതും പാത്രങ്ങളും
കവറുകളും ശ്രീരാഗും ഫാസിലും കൂടി വാരി വൃത്തിയാക്കി മാറ്റിവെച്ചു. നാളെ ശനിയാഴ്ച ഓഫീസിൽ പോകേണ്ട ദിവസമായതുകൊണ്ട് എല്ലാവരും വേഗത്തിൽ റൂമുകളിലേക്ക് പിരിയാൻ തുടങ്ങി.
"ശരി അളിയാ, എന്നാൽ ഞങ്ങളങ്ങ് സ്ഥലം വിട്ടു. ബാക്കി വർത്തമാനം നാളെയാകാം," എന്ന് പറഞ്ഞ് ഫാസിലും ശ്രീരാഗും അവരുടെ റൂമിലേക്ക് പോയി.
രാമേന്ദ്രൻ ചേട്ടനും ഗുഡ് നൈറ്റ് പറഞ്ഞ് റൂമിലേക്ക് കയറിയതോടെ ഹാളിലെ ലൈറ്റുകൾ അണച്ച്,
💬 Comments
View all comments