0%

Chapter Title : മുഹബത്ത് 2 [Vashalan]

Author : Vashalan Read All Parts 390.1K

ചേട്ടനും എത്തി.

ഞാൻ നേരത്തെ വന്നത് കണ്ടതും ഫാസിൽ കള്ളച്ചിരിയോടെ പറഞ്ഞു: "ആഹാ! അക്കൗണ്ടന്റ് സാർ ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ പാഞ്ഞെത്തിയല്ലോ! ചേച്ചിയെ ഒറ്റയ്ക്കാക്കി ഇരിക്കാൻ മനസ്സ് വന്നില്ല അല്ലേ?"

"പിന്നല്ലാതെ അളിയാ... വീട്ടിൽ ഇത്രയും നല്ല ഫുഡും ആളും ഉള്ളപ്പോൾ ആരെങ്കിലും ഓഫീസിൽ വെറുതെ ഇരിക്കുമോ!" ശ്രീരാഗ് ഏറ്റുപിടിച്ചു.

ഞങ്ങൾ എല്ലാവരും ചിരിച്ചുകൊണ്ട്

സംസാരിച്ചിരുന്നു. ഹൻസിബ ഉണ്ടാക്കിയ ഭക്ഷണവും കഴിച്ച് എല്ലാവരും അവളെ വീണ്ടും പുകഴ്ത്തി. രാത്രി റൂമിലേക്ക് കയറിയപ്പോൾ പതിവുപോലെ ഞങ്ങളുടെ പ്രണയവും ചൂടൻ കളികളും ആവർത്തിച്ചു.

പിന്നീടുള്ള രണ്ട് ദിവസങ്ങളും സന്തോഷവും തമാശകളും പ്രണയവും നിറഞ്ഞ് ഇതേപോലെ തന്നെ മനോഹരമായി കടന്നുപോയി.

വ്യാഴാഴ്ച രാവിലെ പതിവുപോലെ ഞാൻ നേരത്തെ എഴുന്നേറ്റ് ഓഫീസിൽ പോകാൻ റെഡിയായി റൂമിന് പുറത്തേക്ക് വന്നു.

ഞാൻ ഹാളിലേക്ക് നടക്കുമ്പോഴാണ് ഭക്ഷണം മുഴുവൻ ഉണ്ടാക്കി ഡൈനിംഗ് ടേബിളിൽ കൊണ്ടുവെച്ച് കഴിഞ്ഞ്, എന്നെ വിളിക്കാനായി ഹൻസിബ ഞങ്ങളുടെ റൂമിലേക്ക് വരുന്നത്. അവൾ എന്നെ കണ്ടതും പുഞ്ചിരിയോടെ പറഞ്ഞു:

"ആ... ഇക്ക ഇറങ്ങിയോ! ഭക്ഷണം ഒക്കെ

മേശപ്പുറത്ത് എടുത്തുവെച്ചിട്ടുണ്ട് കേട്ടോ. ഞാൻ പോയി വേഗം ഒന്ന് ഫ്രഷായി ഡ്രസ്സ് മാറിയിട്ട് വരാം."

"ശരിടി, നീ സാവധാനം വാ," എന്ന് പറഞ്ഞ് ഞാൻ ഡൈനിംഗ് ടേബിളിന് അടുത്തേക്ക് നടന്നു അവിടെ ഇരുന്നു.

ഞാൻ ഇരിപ്പുറപ്പിച്ചതും രാമേന്ദ്രൻ ചേട്ടനും ഫാസിലും ശ്രീരാഗും ഓഫീസിൽ പോകാൻ റെഡിയായി അവരുടെ റൂമിൽ നിന്ന് പുറത്തേക്ക് വന്നു. അവർ മൂന്നുപേരും എന്റെ ഒപ്പം ഭക്ഷണം കഴിക്കാനായി ഡൈനിംഗ് ടേബിളിന് ചുറ്റും ഇരുന്നു.

പ്ലേറ്റ് എടുക്കുന്നതിനിടയിൽ രാമേന്ദ്രൻ ചേട്ടൻ ചുറ്റും

💬 Comments

View all comments