Chapter Title : മുഹബത്ത് 2 [Vashalan]
നോക്കിയിട്ട് ചോദിച്ചു: "അല്ല ഷാജു, മോളെവിടെ? അവൾ എഴുന്നേറ്റില്ലേ?"
"അവൾ ഇപ്പൊ എഴുന്നേറ്റു ചേട്ടാ... ഫുഡ് ഒക്കെ ഉണ്ടാക്കി ടേബിളിൽ വെച്ചിട്ടുണ്ട്. ഒന്ന് ഫ്രഷാവാൻ വേണ്ടി റൂമിലേക്ക് പോയതാ, ഇപ്പോൾ വരും," ഞാൻ മറുപടി നൽകി.
എന്റെ മറുപടി കേട്ടതും പതിവുപോലെ
ഫാസിലിന്റെയും ശ്രീരാഗിന്റെയും മുഖത്ത് ആ പഴയ അർത്ഥം വെച്ചുള്ള ആക്കി ചിരി തെളിഞ്ഞു വന്നു.
"ഓഹോ! ഇത്ത ഫ്രഷാവാൻ പോയതാണല്ലേ!" എന്ന മട്ടിൽ അവന്മാർ പരസ്പരം ഒളികണ്ണാൽ നോക്കി വായ പൊത്തി ചിരിച്ചു.
അവന്മാരുടെ ആ സ്ഥിരം കള്ളച്ചിരി കണ്ടപ്പോൾ കുറച്ചു ദിവസമായി ഉള്ളിൽ വെച്ചുകൊണ്ടിരിക്കുന്ന അസ്വസ്ഥത ഞാൻ തുറന്ന് പറഞ്ഞു.
"ഡാ... കുറച്ചു ദിവസമായിട്ട് കാണുന്നതാണല്ലോ, എന്നെയും അവളെയും കാണുമ്പോൾ നിങ്ങൾ രണ്ടാളും കൂടിയുള്ള ഈ ഒളികണ്ണാലുള്ള ചിരിയും കിണുങ്ങലും! എന്താടാ നിങ്ങളുടെ മനസ്സിൽ?
കാര്യം തുറന്നു പറ!" ഞാൻ പ്ലേറ്റിലേക്ക് വച്ച കൈ വലിച്ചെടുത്ത് അവന്മാരെ രൂക്ഷമായി നോക്കി.
ശ്രീരാഗും ഫാസിലും പെട്ടെന്ന് നിരപരാധികളെപ്പോലെ മുഖം വെച്ച്, "ഏയ്...
ഞങ്ങൾ വെറുതെ ചിരിച്ചതല്ലേ അളിയാ... ഇവിടെ ഇപ്പോൾ ചിരിക്കാനും പാടില്ലേ?" എന്ന് പറഞ്ഞ് വീണ്ടും നൈസായി ചിരിച്ചു.
"അല്ല അല്ല... നിങ്ങൾ വെറുതെ ചിരിക്കുകയല്ല! നിങ്ങളുടെ മനസ്സിൽ എന്തോ അർത്ഥം വെച്ചുള്ള ചിന്തയുണ്ട്. എനിക്ക് അത് നന്നായി മനസ്സിലാവുന്നുണ്ട്. പക്ഷേ തെളിയിച്ചു പറയാൻ പറ്റുന്നില്ലെന്നേയുള്ളൂ.
എന്താടാ നിന്റെയൊക്കെ ഉദ്ദേശം? തുറന്നു പറ!" ഞാൻ വിടാതെ ചോദിച്ചു.
ഇത് കണ്ട് രാമേന്ദ്രൻ ചേട്ടൻ ഇടയിൽ കയറി എന്നെ ശാന്തനാക്കാൻ ശ്രമിച്ചു: "എടാ ഷാജു, നീ അതുവിട്. നീ അവന്മാരുമായിട്ട് ഇതിന്റെ പേരിൽ വാക്കുതർക്കത്തിന്
💬 Comments
View all comments