Chapter Title : മുഹബത്ത് 2 [Vashalan]
അത്രയും വലിയ ശബ്ദത്തിൽ സംസാരിക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നുള്ള ശബ്ദം അപ്പുറത്തേക്ക് കേൾക്കുമോ എന്ന് ഞാൻ എന്നെങ്കിലും ചിന്തിക്കേണ്ട കാര്യവുമില്ലായിരുന്നു.
പക്ഷേ ഇത് അതല്ലല്ലോ! രാത്രിയിലെ ഞങ്ങളുടെ കൊഞ്ചലുകളും അവളുടെ സീൽക്കാരങ്ങളും ഒക്കെ സാധാരണ സംസാരത്തേക്കാൾ കുറച്ച് ശബ്ദം കൂടിയതായതുകൊണ്ട് അപ്പുറത്തെ മുറിയിലുള്ള അവന്മാർക്ക് വ്യക്തമായി കേൾക്കാൻ പറ്റി എന്നുള്ള കാര്യം എനിക്ക് അപ്പോഴാണ് ശരിക്കും കത്തിയത്.
"അയ്യോ! ഇത്രയും ദിവസം ഇവർ ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നോ!"
ആ ചിന്ത മനസ്സിലേക്ക് വന്നതും എന്റെ ഉള്ളിൽ പടർന്ന വലിയൊരു നാണക്കേട് എന്റെ മുഖത്ത് വ്യക്തമായി തെളിഞ്ഞു.
അതുവരെ അവന്മാരോട് ചൂടായി സംസാരിച്ച എന്റെ ആവേശം മുഴുവൻ ആ ഒറ്റ നിമിഷത്തിൽ പമ്പ കടന്നു. മുഖത്ത് വരാൻ തുനിഞ്ഞ വലിയ ജാള്യത മറച്ചുവെക്കാൻ കഷ്ടപ്പെട്ട് ഞാൻ വല്ലാതെ ചിരിച്ചുകൊണ്ട് ഫാസിലിനെയും ശ്രീരാഗിനെയും നോക്കി പറഞ്ഞു:
"അത്... അത് ശരിയാണ് അളിയാ... ഞാൻ അത് അത്രയ്ക്ക് അങ്ങ് ശ്രദ്ധിച്ചില്ല. പക്ഷെ നിങ്ങൾ എത്രയൊക്കെ പറഞ്ഞാലും പൂർണ്ണമായി മനസ്സിലാകണമെങ്കിൽ കല്യാണം കഴിയണം! കല്യാണം കഴിഞ്ഞാലേ അതൊക്കെ മനസ്സിലാവുകയുള്ളൂ!"
ഞാൻ എന്റെ ജാള്യത മറക്കാൻ ഒരു മടിയോടെ പറഞ്ഞു ഒപ്പിക്കാൻ ശ്രമിക്കുന്നത് കണ്ട് രാമേന്ദ്രൻ ചേട്ടൻ ഇടയിൽ കയറി പുഞ്ചിരിയോടെ പറഞ്ഞു:
"എടാ ഷാജു, ഞാൻ അതുകൊണ്ടാണ് നേരത്തെ നിന്നോട് ആ വിഷയം വിടാൻ പറഞ്ഞത്! അവന്മാർ ഇത് പറഞ്ഞപ്പോൾ
തന്നെ ഞാൻ ഇവന്മാരോട് പറഞ്ഞിരുന്നു ഇതൊന്നും നിന്നോട് സംസാരിക്കണ്ട എന്ന്.രണ്ടുപേരും കല്യാണം കഴിഞ്ഞ് ആദ്യമായി ഒത്തുകൂടിയപ്പോൾ ഉണ്ടാകുന്ന സന്തോഷമല്ലേ! ഇവന്മാർക്ക് കല്യാണം കഴിയാത്തതുകൊണ്ട് അതിന്റെ സന്ദർഭവും വലിപ്പവും അറിയില്ല.
അവന്മാർക്ക് കല്യാണം കഴിഞ്ഞാലേ
💬 Comments
View all comments