Chapter Title : മുഹബത്ത് 2 [Vashalan]
അതിന്റെ ഒക്കെ സുഖവും സന്ദർഭവും മനസ്സിലാവുകയുള്ളൂ... ഇപ്പോഴും ഇവര്ക്ക് കല്യാണം കഴിഞ്ഞിട്ടില്ലല്ലോ, അതുകൊണ്ട് ഇവര്ക്ക് അതറിയില്ല. അതുകൊണ്ട് അത് കാര്യമാക്കണ്ട' എന്ന് ഞാൻ ഇവരോട് പറഞ്ഞതാ!
പിന്നെ ഈ കുരുത്തംകെട്ടവന്മാരെ നിനക്ക് അറിയാല്ലോ, ഇങ്ങനെയൊക്കെ ആളുകളെ ചൊറിഞ്ഞ് ഇരിക്കുകയുള്ളൂ!"
ചേട്ടൻ എന്റെ ഭാഗം ന്യായീകരിച്ച് പറഞ്ഞപ്പോൾ എനിക്ക് അല്പം ആശ്വാസം തോന്നി. ഞാൻ അവന്മാരെ നോക്കി അല്പം മടിയോടെ പറഞ്ഞു:
"ഡാ... സോറി കേട്ടോ, ഞങ്ങൾ ഇങ്ങനെ ഒത്തുകൂടിയപ്പോൾ എനിക്ക് അത്രയ്ക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല...സത്യം പറഞ്ഞാൽ സഞങ്ങൾ ഇങ്ങനെ കുറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ ഇതിനെക്കുറിച്ച് അത്രയ്ക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല.
പിന്നെ അപ്പുറത്തെ മുറിയിലേക്ക് ഇത്രയും ശബ്ദം വരുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല."
ഞാൻ അങ്ങനെ ഒരു ജാള്യതയോടെ മറുപടി പറയുമ്പോൾ, ശ്രീരാഗ് വീണ്ടും എന്നെ ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു:
"അയ്യോ അളിയാ... അതൊന്നും സാരമില്ല! അതൊക്കെ ഞങ്ങള്ക്കും അറിയാലോ...
സത്യത്തിൽ ഞങ്ങൾ, ഇതൊന്നും നീ അറിയേണ്ട എന്ന് വെച്ച് നടക്കുകയായിരുന്നു! പക്ഷേ രാവിലെ നിന്നെ ഇങ്ങനെ കാണുമ്പോൾ ഞങ്ങൾക്ക് പെട്ടെന്ന് ചിരി വരും. അപ്പോഴേക്കും ആ ശബ്ദവും
കാര്യങ്ങളുമൊക്കെ പെട്ടെന്ന് ഞങ്ങളുടെ മനസ്സിലേക്ക് കേറി വരും! അതാണ് ഞങ്ങൾക്ക് ചിരി കൺട്രോൾ ചെയ്യാൻ പറ്റാതിരുന്നത്. അല്ലാതെ വേറെ ഒന്നുമല്ല!"
"അതൊന്നും സാരമില്ലെടാ... ഞാൻ ആയിരുന്നാലും അങ്ങനെയൊക്കെ തന്നെയായിരിക്കും," ഞാൻ അവരോട് പറഞ്ഞു. "എനിക്കറിയാം, പക്ഷേ ഇനി ഞാൻ കുറച്ചുകൂടി ശ്രദ്ധിച്ചോളാം കേട്ടോ,നിങ്ങള്ക്ക് ഇനി ശല്യം ആവാണ്ട് നോക്കിക്കൊളാം."
അപ്പോൾ ഫാസിൽ ഇടയിൽ കയറി പറഞ്ഞു: "ഏയ്, നീ അതൊന്നും അത്രയ്ക്ക് ശ്രദ്ധിച്ച് തലപുകയ്ക്കേണ്ട അളിയാ! ഞങ്ങൾക്ക് അത്
💬 Comments
View all comments