Chapter Title : മുഹബത്ത് 3 [Vashalan]
ഓർമ്മ വരുന്നത്," ശ്രീരാഗും ഒപ്പം ചേർന്നു.
അവരുടെ ആ സംസാരം കേട്ട് ഹൻസിബ ചെറുതായിട്ടൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. "അതിനെന്താ... നിങ്ങൾ കഴിച്ചോളൂ," എന്ന് വളരെ താഴ്ന്ന സ്വരത്തിൽ മറുപടി നൽകി അവൾ ഇഡ്ഡലി പ്ലേറ്റിലേക്ക് എടുത്തു വെച്ചു.
അതിവേഗം തന്നെ എല്ലാവരും ഭക്ഷണം കഴിച്ചു തീർത്തു. ഭക്ഷണം കഴിച്ചു കഴിയുന്നതുവരെ ഹൻസിബ അധികമൊന്നും സംസാരിച്ചില്ല. അവൾ നാണം കൊണ്ട് ആകെ ചുരുണ്ടു കൂടിയിരിക്കുകയായിരുന്നു.
എങ്കിലും ഭക്ഷണം കഴിഞ്ഞ് അവന്മാർ ഓഫീസിലേക്ക് ഇറങ്ങാൻ നേരം, ഫാസിൽ സാധാരണ പോലെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: "എന്നാൽ ശരി ഇത്താ... ഞങ്ങൾ
ഇറങ്ങുവാണേ. വൈകുന്നേരം കാണാം."
"ശരി..." അവൾ കഷ്ടപ്പെട്ട് ഒരു ചിരി വരുത്തിക്കൊണ്ട് മറുപടി നൽകി.
ശ്രീരാഗും ഫാസിലും ഓഫീസിലേക്ക് പോകാൻ ബാഗുമെടുത്ത് ഇറങ്ങുമ്പോൾ എന്റെ തോളിൽ തട്ടി പതുക്കെ പറഞ്ഞു: "അളിയാ... മൈൻഡ് ചെയ്യണ്ട കേട്ടോ, ഞങ്ങൾ ചുമ്മാ തമാശക്ക് പറഞ്ഞതാ. ചേച്ചിയെ സങ്കടപ്പെടുത്തിയെങ്കിൽ സോറി."
"സാരമില്ലെടാ... നിങ്ങൾ പോയിട്ട് വാ," ഞാൻ തലയാട്ടി.
അവരും രാമേന്ദ്രൻ ചേട്ടനും ഇറങ്ങി വാതിലടച്ചതോടെ ഹാളിൽ വീണ്ടും വലിയൊരു നിശബ്ദത പടർന്നു.
ഞാൻ മെല്ലെ ഹൻസിബയുടെ അടുത്ത് ചെന്ന് ഇരുന്നു. അവൾ ഇപ്പൊഴും തലകുനിച്ചിരിക്കുകയാണ്. ഞാൻ അവളുടെ കൈകൾ എന്റെ കൈകൾക്കുള്ളിലാക്കി പതുക്കെ ചേർത്തുപിടിച്ചു.
"ഹൻസി... നീ കേട്ടോ അവർ പറഞ്ഞത്?" ഞാൻ പതുക്കെ ചോദിച്ചു.
അവൾ പതുക്കെ തലയാട്ടി. അവളുടെ കണ്ണുകളിൽ നാണം കൊണ്ടുള്ള ചെറിയൊരു ഈർപ്പം ഉണ്ടായിരുന്നു. "ഇക്കാ... എനിക്ക് ആകെ ഒരുമാതിരി തോന്നുന്നു... അവരൊക്കെ നമ്മളെക്കുറിച്ച് എന്താ വിചാരിച്ചിട്ടുണ്ടാവുക?
എനിക്ക് ഇനി അവരുടെ മുന്നിലേക്ക് ഇറങ്ങാൻ പോലും നാണക്കേടാ..." അപ്പുറത്തെ റൂമിലേക്ക് ഇത്രയും ശബ്ദം കേൾക്കുമെന്ന് എന്താ ഇക്കാ എന്നോട് പറയാതിരുന്നേ?" അവളുടെ ശബ്ദം നാണം കൊണ്ട് ഇടറുന്നുണ്ടായിരുന്നു.
അവൾ എന്റെ നെഞ്ചിലേക്ക് തലവെച്ച് പതുക്കെ പറഞ്ഞു.
ഞാൻ അവളെ ചേർത്തുപിടിച്ച് തലയിൽ തലോടി: "എടി പെണ്ണേ... അപ്പുറത്തേക്ക് ഇത്രയും ശബ്ദം പോകും എന്ന് എനിക്കും അറിയില്ലായിരുന്നു!. പിന്നെ... അവർ പറയുന്നത് കേട്ട് നീ എന്തിനാ ഇത്രയും
നാണിക്കുന്നത്? നമ്മൾ തെറ്റൊന്നും ചെയ്തില്ലല്ലോ. സ്വന്തം ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രണയമല്ലേ!
💬 Comments
View all comments